നവംബർ 11 നാണ് ഇത്തവണത്തെ ദീപാവലി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. അതുകൊണ്ടു തന്നെ ദീപാവലി നാളിൽ പുതിയ കാര്യങ്ങൾ തുടങ്ങുന്നത് നല്ലകാര്യമാണ്. സ്വർണ്ണം വാങ്ങാനും സ്വർണ്ണത്തിൽ നിക്ഷേപം നടത്താനും ഏറ്റവും അനുയോജ്യമായ സമയവും ദീപാവലി ദിവസങ്ങളാണ്. സ്വർണ്ണ നിക്ഷേപം ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ്.
സ്വർണ്ണത്തിന്‍റെ വില കഴിഞ്ഞ മാസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. പക്ഷെ പിന്നീട് കുറഞ്ഞു. എന്നാൽ വരും ദിലസങ്ങളിൽ സ്വർണ്ണവില വീണ്ടും വർദ്ധിക്കുമെന്നാണ് വിദഗ്തർ പറയുന്നത്. അത് കൊണ്ടു തന്നെ സ്വർണ്ണ നിക്ഷേപം നടത്താനുളള മികച്ച സമയവും ഇതു തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ ലോഹമായതിനാൽ തന്നെ സ്വർണത്തിനോട് നിക്ഷേപകർക്ക് താല്പര്യവും കൂടുതലാണ്. സ്വർണ വിലയുടെ ഭാവിയെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, തുടർന്നു കൊണ്ടിരിക്കുന്ന കുതിപ്പ് നിലവിലെ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്.

സ്വർണം, ആഭരണങ്ങളാക്കി ഉപയോഗിക്കുമ്പോൾ ഭീമമായ പണിക്കൂലി കൊടുക്കേണ്ടി വരുന്നു. ഇതേ ആഭരണങ്ങൾ പിന്നീട് വിൽക്കുമ്പോഴോ മാറ്റിയെടുക്കുമ്പോഴോ പണിക്കൂലി തിരികെ കിട്ടുന്നില്ല. എന്നാൽ മറ്റ് രീതികളിലുള്ള നിക്ഷേപങ്ങളിലൂടെ ഇതിനെ ബുദ്ധിപൂർവം മറികടക്കാൻ സാധിക്കും. സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ ഇന്ന് നിരവധി മാർഗങ്ങൾ ലഭ്യമാണ്. ഫിസിക്കൽ ഗോൾഡ്, ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇടിഎഫ് തുടങ്ങിയ മാർഗങ്ങളിലെല്ലാം ഇന്ന് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ സാധിക്കും. മുന്‍ കാലങ്ങളില്‍ സ്വർണ ആഭരണങ്ങളായോ അല്ലെങ്കില്‍ കട്ടികളായോ കോയിനുകളോ ആയാണ് വാങ്ങിയിരുന്നതെങ്കില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ ഡിജിറ്റല്‍ സ്വർണമുള്‍പ്പെടെ പുതിയ നിക്ഷേപ മാർഗങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്.
1. ഫിസിക്കൽ ഗോൾഡ് അഥവാ ഭൗതിക സ്വർണം
സ്വർണ്ണാഭരണങ്ങൾ, ബാറുകൾ അല്ലെങ്കിൽ നാണയങ്ങൾ എന്നിവയാണ് ഫിസിക്കൽ സ്വർണ്ണങ്ങൾ. ജ്വല്ലറികളിൽ നിന്നും വാങ്ങിക്കുന്ന സ്വർണ്ണാഭരണങ്ങളും സ്വർണ്ണ നാണയങ്ങളുമാണ് ഫിസിക്കൽ ഗോൾഡ് എന്നർത്ഥം.
2. സോവറിൻ ഗോൾഡ് ബോണ്ടുകൾ അഥവാ എസ്‌ജിബി
സ്വർണക്കടകളിൽ പോയി സ്വർണം ഭൗതികമായി സ്വന്തമാക്കാതെ അതിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ് എസ്‌ജിബി. അതായത് ഭൗതിക സ്വർണം വാങ്ങുന്നതിന് സമാനമായി ഡിജിറ്റലായി സ്വർണം വാങ്ങാവുന്ന രീതിയാണിത്. കേന്ദ്ര സർക്കാരിനായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമും വാർഷിക പരിധി നാല് കിലോഗ്രാമുമാണ്. 2.50 ശതമാനമാണ് വാർഷിക പലിശ. നിക്ഷേപകന് സ്വർണത്തിന്റെ മാർക്കറ്റ് മൂല്യത്തിന്റെ 75ശതമാനം വരെ വായ്പ ലഭിക്കുന്നതിന് ബോണ്ടുകൾ പണയം വയ്ക്കുകയും ചെയ്യാം.
8 വർഷമാണ് സോവറിൻ ബോണ്ടുകളുടെ കാലാവധി. അഞ്ചാം വർഷം മുതൽ എക്സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് നിക്ഷേപങ്ങൾ പിൻവലിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നിരക്ക് ലഭിക്കുന്ന ഏക സ്വർണ നിക്ഷേപമാണിത്. ഇന്ത്യൻ പൗരത്വമുള്ള ആർക്കും എസ്.ജി.ബി വാങ്ങാവുന്നതാണ്. ട്രസ്റ്റുകൾക്കും മറ്റ് സമാനസ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ സ്വർണം വാങ്ങാം.
3. ഡിജിറ്റൽ ഗോൾഡ്
ഫിസിക്കൽ ഗോൾഡിന്‍റെ ഡിജിറ്റൽ പതിപ്പിനെയാണ് ഡിജിറ്റൽ ഗോൾഡ് എന്ന് പറയുന്നത്..അതായത് സ്വർണം ശുദ്ധമായ രൂപത്തിൽ ഡിജിറ്റലായി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന രീതി..ആവശ്യം വന്നാൽ ഭൗതിക രൂപത്തിൽ സ്വർണമായി തന്നെ എടുക്കാവുന്നതുമായ നിക്ഷേപ പദ്ധതി കൂടെയാണ് ഡിജിറ്റൽ ഗോൾഡ് എന്ന് പറയുന്നത്.
ഡിജിറ്റൽ ഗോൾഡിലൂടെ 1 രൂപയ്ക്ക് പോലും സ്വർണം വാങ്ങാം. ഏത് കമ്പനിയിൽ നിന്നാണോ ഡിജിറ്റലായി നമ്മൾ സ്വർണം വാങ്ങിക്കുന്നത് , ആ കമ്പനിയുടെ സേഫ് ഡെപ്പോസിറ്റ് വാലറ്റ് (safe deposite wallet) ഇൽ ആയിരിക്കും ഈ സ്വർണം സൂക്ഷിക്കുക..പണിക്കൂലി, പണിക്കുറവ് പോലുള്ള നഷ്ടങ്ങളൊന്നും ഡിജിറ്റൽ ഗോൾഡിലൂടെ ഉണ്ടാകില്ല.
4. ഗോൾഡ് മ്യൂച്വൽ ഫണ്ട്
ഗോൾഡ് മ്യൂച്വൽ ഫണ്ടുകളും നിലവിലുള്ള ഒരു സ്വർണ നിക്ഷേപ മാർഗമാണ്. ഡീമാറ്റ് അക്കൗണ്ടുകളോ ട്രേഡിങ്ങോ ഇല്ലാതെ തന്നെ നിക്ഷേപകരിൽ നിന്ന് സ്വീകരിക്കുന്ന പണം ഫണ്ടുകളിലും ഇടിഎഫുകളിലും നിക്ഷേപിക്കുന്നതാണ് ഈ രീതി. ഗോൾഡ് മ്യൂച്വൽ ഫണ്ട് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമിൽ കെവൈസി നടപടികൾ കൃത്യമായി പൂർത്തിയാക്കിയ ശേഷം ഈ ഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയും.
സ്വർണ്ണത്തിലെ നികുതികൾ
ആഭരണങ്ങൾ, ബാർ, നാണയം, ഡിജിറ്റൽ സ്വർണം എന്നിവയുടെ രൂപത്തിൽ സ്വർണം വാങ്ങുമ്പോൾ 3 ശതമാനം ജി.എസ്.ടി നൽകണം. സ്വർണം വാങ്ങി 3 വർഷത്തിന് മുൻപ് വിൽപന നടത്തിയാൽ ഷോർട്ട് ടെം ക്യാപിറ്റൽ ഗെയിൻ ആയി പരിഗണിക്കും. ഇതിന് നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. അതേ സമയം സ്വർണം വാങ്ങി 3 വർഷത്തിന് ശേഷം വിൽപന നടത്തിയാൽ ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻ ആയി പരിഗണിക്കും. ഇതിനും നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications