ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറെ ജനപ്രിയമായ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സ്കീമിലൂടെ വലിയ നേട്ടം പ്രതീക്ഷിക്കാം. ദീർഘകാല നിക്ഷേപങ്ങളാണ് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നത്. ഇവിടെ പിപിഎഫിൽ പലിശക്കൊപ്പം കൂട്ടുപലിശയുടെ ആനുകൂല്യങ്ങളും ഉറപ്പാക്കാം. അതിനാൽ തന്നെ നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുമ്പോഴേക്കും വലിയ തുക കോർപ്പസായി വളരും.
15 വർഷമാണ് പിപിഎഫിൻ്റെ കാലാവധി. ഇത് നിക്ഷേപത്തെ ഗണ്യമായി വളർത്തും. എന്നാൽ താത്പര്യമുള്ളവർക്ക് 5 കാലാവധി നീട്ടാനും സാധിക്കും. അതായത് 5 വർഷത്തെ ഓരോ ബ്ലോക്കുകളായിട്ട് കാലാവധി ഉയർത്താം. ഇതിലൂടെ നിക്ഷേപം ഉയരുകയും സമ്പാദ്യം വളരുകയും ചെയ്യുന്നു. റിട്ടയർമെൻ്റ് കാലത്തേക്ക് പ്ലാൻ ചെയ്യുന്നവർക്ക് ലക്ഷങ്ങൾ സമ്പാദിക്കാൻ ബെസ്റ്റ് ഓപ്ഷനാണിത്.
പിപിഎഫിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള ഇളവുകൾ. ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ നേടാനും കാലാവധി പൂർത്തിയാകുമ്പോൾ നികുതി രഹിത തുക നേടാനും ഇതിലൂടെ സാധിക്കുന്നു. പിപിഎഫിലൂടെ 24 വർഷത്തിനുള്ളിൽ പ്രതിവർഷം 6.73 ലക്ഷം രൂപ, അതായത് പ്രതിമാസം ഏകദേശം 56,060 രൂപ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നത് എങ്ങനെ? വിശദമായി അറിയാം;
പിപിഎഫ് ലോക്ക്-ഇൻ കാലയളവ്
ആദ്യത്തെ 15 വർഷത്തേക്ക് കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തണം. 15 വർഷത്തെ പ്രാരംഭ ലോക്ക്-ഇൻ പിരിയഡിനു ശേഷം, 5 വർഷത്തെ ബ്ലോക്കുകളായി എത്ര തവണ വേണമെങ്കിലും കാലാവധി നീട്ടാൻ കഴിയും.

15 വർഷം കൊണ്ട് പിപിഎഫ് എത്ര നേട്ടം ഉറപ്പാക്കും?
പിപിഎഫിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് 15 വർഷത്തെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാക്കണം. 15 വർഷത്തെ കാലാവധി കഴിയുമ്പോൾ മെച്യൂരിറ്റി തുക ഏകദേശം 40.68 ലക്ഷം രൂപയായിരിക്കും. ഇതിൽ 22.5 ലക്ഷം രൂപ മുതലും 18.18 ലക്ഷം രൂപ പലിശയും ഉൾപ്പെടുന്നു. 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്.
നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ എത്ര തവണ കാലാവധി നീട്ടണം?
15 വർഷത്തെ കാലാവധിക്ക് ശേഷം ആദ്യം 5 വർഷത്തേക്ക് കൂടി കാലാവധി നീട്ടാം. അങ്ങനെയെങ്കിൽ ഈ 20 വർഷം കൊണ്ട് 1.5 ലക്ഷം രൂപയുടെ വാർഷിക നിക്ഷേപത്തിലൂടെ നിങ്ങളുടെ മെച്യൂരിറ്റി തുക ഏകദേശം 66.58 ലക്ഷം രൂപയാകും 30 ലക്ഷം രൂപ മുതലും ഏകദേശം 36.58 ലക്ഷം രൂപ പലിശയും ഇതിൽ ഉൾപ്പെടുന്നു.
ഇനി അടുത്ത 5 വർഷത്തേക്ക് കൂടെ കാലാവധി നീട്ടിയാൽ മൊത്തം 25 വർഷത്തെ കാലാവധിയാവും. അപ്പോഴേക്കും നിങ്ങളുടെ കോർപ്പസ് ഏകദേശം 1.03 കോടി രൂപയിലെത്തും. ഈ തുകയിൽ 37.5 ലക്ഷം രൂപ മുതലും 65.38 ലക്ഷം രൂപ പലിശയും ലഭിക്കും. അതായത് കൂട്ടു പലിശയുടെ ശക്തിയാണ് ഈ വളർച്ചക്ക് കാരണം.
ഈ കണക്ക് പ്രകാരം 24 വർഷമാകുമ്പോൾ, നിങ്ങളുടെ പിപിഎഫ് മെച്യൂരിറ്റി തുക ഏകദേശം 94.75 ലക്ഷം രൂപയിലെത്തും. ഇതിൽ 36 ലക്ഷം രൂപ മുതലും ഏകദേശം 58.75 ലക്ഷം രൂപ പലിശയുമായിരിക്കും. അതായത് നിങ്ങൾക്ക് ലഭിക്കുന്ന വാർഷിക വരുമാനം 6.73 ലക്ഷം രൂപയായിരിക്കും. ഇവിടെ നിങ്ങൾക്ക് പ്രതിമാസം ഏകദേശം 50,060 രൂപ ലഭിക്കും. ഇത്തരത്തിൽ നിക്ഷേപിച്ചാൽ 6 ലക്ഷം വാർഷിക വരുമാനത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
