ആവശ്യത്തിലും കൂടുതല്‍ നിക്ഷേപിക്കുന്നോ? നികുതി ആസൂത്രണം എങ്ങനെയന്ന് അറിയാം,ആവശ്യത്തിന് മാത്രം നിക്ഷേപിക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 സാമ്പത്തിക വര്‍ഷം അവസാനിച്ചതേയുള്ളൂ. ഒപ്പം പുതിയ സാമ്പത്തിക സാമ്പത്തിക വര്‍ഷമായ 2021-22 ലേക്ക് പ്രതീക്ഷകളോടെ നമ്മള്‍ ചുവടുവയ്ക്കുകയും ചെയ്തിരിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ 80C വകുപ്പ് പ്രകാരമുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനായി ഓടിയ തിരക്ക് പിടിച്ച ഓട്ടങ്ങളും ആരും മറന്ന് കാണില്ല. അതൊട്ടും സന്തോമുള്ള കാര്യവുമല്ലല്ലോ. ഈ അവസാന നിമിഷത്തെ ഓട്ടപ്പാച്ചിലും അത് വഴിയുണ്ടാകുന്ന തെറ്റായ നിക്ഷേപ സാഹചര്യങ്ങളും ഒഴിവാക്കുന്നതിനായി നിക്ഷേപങ്ങളെക്കുറിച്ച് നമുക്ക് നേരത്തേ ആസൂത്രണം ചെയ്താല്ലോ?

 

നിക്ഷേപ പദ്ധതികള്‍

നിക്ഷേപ പദ്ധതികള്‍

80C വകുപ്പിന് കീഴില്‍ നികുതിയിളവിന് അര്‍ഹമായ പല നിക്ഷേപ പദ്ധതികളുമുണ്ട്. ഇവയെ പ്രധാനമായും രണ്ട് രീതയിലായി തരം തിരിക്കാം. ഇക്വിറ്റി ലിങ്കിംഗ് സേവിംഗ്‌സ് സ്‌കീമുകള്‍ (ഇഎല്‍എസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പ്രൊവിഡന്റ് ഫണ്ട് (പിഎഫ്), നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്‌സ് (എന്‍എസ്‌സി), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, നികുതിയിളവിന് അര്‍ഹമായ സ്ഥിര നിക്ഷേപങ്ങള്‍, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയാണ് ആദ്യത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ചിലവിനങ്ങളായ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ തുടങ്ങിയാണ് അടുത്ത ഗണത്തിലുള്ളത്. ഇവയെ നിര്‍ബന്ധ ഇനങ്ങളെന്നും വിവേചനാധികാരമുള്ള ഇനങ്ങളെന്നും വീണ്ടും രണ്ടായി തരം തിരിക്കുവാന്‍ സാധിക്കും.

നിര്‍ബന്ധിത ഇനങ്ങള്‍

നിര്‍ബന്ധിത ഇനങ്ങള്‍

വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം, കുട്ടികളുടെ സ്‌കൂള്‍ ചിലവുകള്‍, ഇപിഎഫ് വിഹിതം, ഭവന വായ്പയുടെ തിരിച്ചടവ് തുടങ്ങിയവയൊക്കെ നിര്‍ബന്ധിത ഇനങ്ങളില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ ചിലവുകളുടെ കാര്യത്തില്‍ വര്‍ഷാദ്യം തന്നെ നമുക്ക് ഒരു ഏകദേശ കണക്ക് ഉണ്ടാക്കി വയ്ക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ പിഎഫ് വിഹിതവും ഭവന വായ്പയുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവും പ്രതിവര്‍ഷം എത്ര തുക വകയിരുത്തേണ്ടി വരുമെന്നും നമുക്ക് കൃത്യമായി നേരത്തേ തന്നെ കണക്കാക്കാന്‍ സാധിക്കും. ലൈഫ് ഇന്‍ഷുറന്‍സിന്റെ കവറേജ് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ ആ വര്‍ഷം അടയ്‌ക്കേണ്ടുന്ന ലൈഫ് ഇന്‍ഷുന്‍സ് പ്രീമിയം തുകയും നേരത്തേ കണക്കാക്കാം. ഈ നിര്‍ബന്ധിത ഇനങ്ങള്‍ക്കായി ചിലവഴിക്കേണ്ടുന്ന തുകയുടെ ആകെ കണക്കാക്കിയാല്‍ നിര്‍ബന്ധിത ചിലവുകള്‍ക്കായി വേണ്ട ആകെ തുക കണ്ടെത്താം.

വിവേചനാധികാരമുള്ള ഇനങ്ങള്‍

വിവേചനാധികാരമുള്ള ഇനങ്ങള്‍

നിര്‍ബന്ധിത ഇനങ്ങള്‍ക്കായി ആകെ നിക്ഷേപിക്കേണ്ടുന്ന തുക കണ്ടെത്തിയാല്‍ വിവേചനാധികമുള്ളവയില്‍ എത്ര നിക്ഷേപത്തിനാണ് ഇനി സാധ്യതയുള്ളത് എന്ന് നമുക്ക് കാണാന്‍ സാധിക്കും. നിര്‍ബന്ധിത ഇനങ്ങളില്‍ ഒരു തെരഞ്ഞിടുപ്പിനുള്ള സാധ്യത ഇല്ലാത്തതിനാല്‍ വിവേചനാധികാരമുള്ള ഇനങ്ങളില്‍ മാത്രമാണ് നിങ്ങള്‍ക്കതിന് സാധിക്കുക.

സ്ഥിര നിക്ഷേപങ്ങള്‍

സ്ഥിര നിക്ഷേപങ്ങള്‍

നികുതിയിളവുള്ള സ്ഥിര നിക്ഷേപങ്ങള്‍, പിപിഎഫ്, എന്‍എസ്‌സി, ഇഎല്‍എസ്എസ്, എസ്‌സിഎസ്എസ്, എസ്എസ്എസ് പദ്ധതികള്‍ക്ക് കീഴിലെ നിക്ഷേപങ്ങള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യം, നിങ്ങളുടെ വയസ്സ്, അടുത്ത കാലത്ത് നിങ്ങള്‍ക്ക് അവശ്യമായി വരാന്‍ സാധ്യതയുള്ള പണത്തിന്റെ അളവ് എന്നിവ പരിഗണിച്ചാണ് ഇതില്‍ ഏതൊക്കെ ഇനങ്ങള്‍ അല്ലെങ്കില്‍ അവയുടെ മിശ്രിതം നിക്ഷേപത്തിനായി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍.

ഇഎല്‍എസ്എസ് പദ്ധതി

ഇഎല്‍എസ്എസ് പദ്ധതി

എസ്‌സിഎസ്എസ്, നികുതിയിളവ് ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍, എന്‍എസ്‌സി എന്നിങ്ങനെയുള്ള നിക്ഷേപ പദ്ധതികളുടെ കാലാവധി 5 വര്‍ഷമാണ്. അവ നിക്ഷേപകന് റിസ്‌ക് സാധ്യതകള്‍ ഇല്ലാത്തതും സ്ഥിര ആദായം ലഭിക്കുന്നതുമായ നിക്ഷേപ അനുഭവം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ റിട്ടയര്‍മെന്റിന് ഇനിയും വര്‍ഷങ്ങള്‍ ബാക്കിയുള്ള റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്നത് ഇഎല്‍എസ്എസ് പദ്ധതിയാണ്. 80C വകുപ്പിന് കീഴില്‍ ഏറ്റവും കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപവും ഇതാണ്.

Read more about: tax
English summary

plan your taxes and invest wisely - know more

plan your taxes and invest wisely - know more
Story first published: Sunday, April 4, 2021, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X