9-5 ജോലി മടുത്ത് തുടങ്ങിയോ? 40 വയസ്സ് ആകുമ്പോഴേക്കും ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? അതോ അതിലും നേരത്തേ? പറയാന്‍ മടിയൊന്നും വേണ്ട, നിങ്ങള്‍ മാത്രമല്ല ഇങ്ങനൊക്കെ ചിന്തിക്കുന്നത്.
9-5 ജോലി മടുത്ത് തുടങ്ങിയോ? 40 വയസ്സ് ആകുമ്പോഴേക്കും ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? അതോ അതിലും നേരത്തേ? പറയാന്‍ മടിയൊന്നും വേണ്ട, നിങ്ങള്‍ മാത്രമല്ല ഇങ്ങനൊക്കെ ചിന്തിക്കുന്നത്. ഇത്തരം ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്ന നിരവധി പേരുണ്ട്. നമ്മുടെ രാജ്യത്ത് ഇത്തരം ചിന്തകള്‍ക്ക് പൊതുവേ സ്വീകാര്യത കുറവാണ്. 58ഉം 60ഉം ഒക്കെയാണല്ലോ നമ്മുടെ റിട്ടയര്‍മെന്റ് പ്രായം. എന്നാല്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഈ ആശയങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ധിച്ചു വരികയാണ്.

എന്നാല്‍ നേരത്തെയുള്ള റിട്ടയര്‍മെന്റ് ജീവിതം തിരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങള്‍ നാം നമ്മോട് തന്നെ ചോദിക്കേണ്ടതായുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യവും സാമ്പത്തിക അടിത്തറയും കൈവരിക്കാത്ത ഒരു വ്യക്തിക്ക് നേരത്തേയുള്ള റിട്ടയര്‍മെന്റിനെ പറ്റി ചിന്തിക്കാന്‍ കൂടി സാധിക്കില്ല.
50-30-20 നിയമത്തെപ്പറ്റി നിങ്ങള്‍ കേട്ടിരിക്കും. നിങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനം നിങ്ങളുടെ നിത്യവൃത്തിയ്ക്കായും 30 ശതമാനം നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കായും 20 ശതമാനം സമ്പാദ്യത്തിനായും ചിലവഴിക്കണം എന്നാണ്. എന്നാല്‍ ഈ നിയമം പിന്തുടര്ന്നാല് നിങ്ങള്‍ക്ക് 40 വയസ്സ് ആകുമ്പോഴേക്കും വിരമിക്കാനുള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുകയില്ല. അതിനായി നിങ്ങളുടെ വരുമാനത്തിന്റെ 50 മുതല്‍ 70 ശതമാനം വരെ സമ്പാദ്യത്തിനായി വകയിരുത്തേണ്ടതുണ്ട്.
ഇതിനായി നിങ്ങളുടെ ചിലവുകള്‍ പരമാവധി കുറച്ചുകൊണ്ട് ആ തുകയും സമ്പാദ്യത്തിലേക്ക് വകയിരുത്തുക. ചെറിയ പ്രായത്തില്‍ തന്നെ സമ്പാദിക്കാവുന്നതിന്റെ പരമാവധി സമ്പാദിക്കുവാന്‍ ശ്രമിക്കുക എന്നതാണ് അതിലൊന്ന്. നിങ്ങളുടെ പോക്കറ്റ് മണിയും ക്യാഷ് ഗിഫ്റ്റുകളും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മറ്റ് നിക്ഷേപങ്ങളില്‍ ചേര്‍ക്കുകയോ ചെയ്യുക. കഴിയുന്നത്ര ചെറിയ പ്രായത്തില്‍ തന്നെ നിങ്ങളുടെ കരിയര്‍ പ്ലാന്‍ ചെയ്യുക.വായ്പകളെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കുക. ചിലവുകള്‍ നിയന്ത്രിക്കുക. മുന്‍ഗണനാ ക്രമത്തില്‍ മാത്രം ചിലവുകള്‍ നടത്തുക. ഇന്‍ഷുറന്‍സ് വാങ്ങുക. അടിയന്തിര ഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് വലിയ സഹായമാകുമെന്ന് മറക്കരുത്. ഒപ്പം മതിയായ എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കുക.
നിങ്ങള്‍ നിങ്ങളുടെ ജോലിയെ പ്രണയിക്കുന്ന ആളാണെങ്കില്‍ ഈ നേരത്തെയുള്ള റിട്ടയര്‍മെന്റ് പ്ലാന്‍ നിങ്ങള്‍ക്കുള്ളതല്ല. ജീവിതം സര്‍വ സ്വാതന്ത്ര്യങ്ങളോടും കൂടി ഒരു പ്രായത്തിന് ശേഷം അനുഭവിക്കണം എന്നാഗ്രഹമുള്ള ആളാണ് നിങ്ങളെങ്കില്‍, ഇരുപതുകളിലാണ് നിങ്ങളുടെ പ്രായമെങ്കില്‍ വൈകിക്കാതെ നേരത്തെ റിട്ടയര്‍ ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങിക്കോളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
