സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ അതിനാവശ്യമായ സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്നാണ് പലരുടേയും ആശങ്ക. ഹോം ലോണുകളയൊണ് എല്ലാവരും ആശ്രയിക്കുന്നത്. തിരിച്ചടവും പലിശയും ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക ബാധ്യത കൂടും. എന്നാൽ ഈ ഉത്സവകാലത്ത് കേന്ദ്രസർക്കാർ സബ്‌സിഡികൾ വാഗ്ദാനം ചെയ്യുന്ന ഹോം ലോണുകൾ എടുക്കാം. അതുവഴി സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എളുപ്പം സാക്ഷാത്കരിക്കുകയും ചെയ്യാം. ഉത്സവ സീസണിൽ ഭവനവായ്പ ലാഭിക്കുന്നതിന് ഇന്ത്യൻ സർക്കാർ നിരവധി പദ്ധതികളും സബ്‌സിഡിയും അവതരിപ്പിച്ചിട്ടുണ്ട്. ഏതൊക്കെയെന്ന് നോക്കാം

1. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ)
നഗര-ഗ്രാമീണ മേഖലയിലെ ദരിദ്രരായ ആളുകൾക്ക് മിതമായ നിരക്കിൽ ഭവനം നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി രീതിലിയാണ് പദ്ധതി പ്രകാരം യോഗ്യരായവർക്ക് വീട് വയ്ക്കാൻ പണം നൽകുന്നത്. അർബൻ, ഗ്രാമീൺ എന്നിങ്ങനെ രണ്ട് തരം ആവാസ് യോജന പദ്ധതികളാണുള്ളത്.
2. ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം
മധ്യവര്‍ഗ കുടുംബങ്ങള്‍ പലപ്പോഴും ഹോം ലോണുകൾ ലഭിക്കുന്നതിന് നിരവധി തടസങ്ങളുണ്ടാകാറുണ്ട്. വരുമാനമുണ്ടെങ്കിലും ഉയര്‍ന്ന പലിശയ്ക്കും മറ്റും ഭവന വായ്പ എടുത്ത് വീട് നിര്‍മിക്കാന്‍ ബുദ്ധിമുട്ടുന്നവരായിരിക്കും ഭൂരിഭാഗം മധ്യവര്‍ഗ കുടുംബങ്ങളും. അവരെ സഹായിക്കുന്നതിനാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം എന്ന പദ്ധതി.
മധ്യവർഗ കുടുംബങ്ങളെ രണ്ടായി തരം തിരിച്ചാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം വഴി സഹായം നല്‍കുന്നത്. പലിശയില്‍ സബ്സിഡി നല്‍കി കൊണ്ടാണ് ഈ പദ്ധതിക്ക് കീഴില്‍ സഹായം നല്‍കുന്നത്. മിഡില്‍ ഇന്‍കം ഗ്രൂപ്പ് 1 ല്‍പ്പെട്ട കുടുംബങ്ങള്‍ ഭവന വായ്പയായി 9 ലക്ഷം രൂപ വരെ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശ തുകയില്‍ നാല് ശതമാനം സബ്‌സിഡിയായി നല്‍കും. മിഡില്‍ ഇന്‍കം ഗ്രൂപ്പ് 2 ല്‍ പ്പെട്ട കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്ന് ശതമാനം സബ്‌സിഡിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ മിഡില്‍ ഇന്‍കം 1 കുടുംബങ്ങള്‍ക്ക് 2.35 ലക്ഷം രൂപയുടെ ആനുകൂല്യവും മിഡില്‍ ഇന്‍കം 2 കുടുംബങ്ങള്‍ക്ക് 2.30 ലക്ഷം രൂപയുടെ ആനുകൂല്യവും ആണ് ലഭിക്കുക
3. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസിളവും
സംസ്ഥാനങ്ങൾ ചില സമയങ്ങളിൽ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിനും ഇളവുകൾ നൽകാറുണ്ട്. അത് കൃത്യമായി മനസ്സിലാക്കുകകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക.
4. ചരക്ക് സേവന നികുതി (ജി.എസ്.ടി)
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്നും 5 ശതമാനമായും മറ്റ് വസ്തുക്കളുടെ ജി.എസ്.ടി 18ൽ നിന്നും 5 ശതമാനമായും കേന്ദ്രസർക്കാർ കുറച്ചു. ഇത് വീടുനിർമ്മാണത്തിന്‍റെ ആകെ തുകയിലും ഹോം ലോൺ തുകയിലും കുറവ് വരുത്താൻ സഹായിക്കും.
5. ചെറുകിട നഗര ഭവനങ്ങൾക്കുള്ള പലിശ സബ്‌സിഡി പദ്ധതി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചെറുകിട നഗര ഭവനങ്ങൾക്ക് സബ്‌സിഡിയുള്ള വായ്പകൾ നൽകുന്നതിന് 600 ബില്യൺ രൂപ (7.2 ബില്യൺ ഡോളർ) ചെലവഴിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. മൂന്ന് മുതൽ 6.5 ശതമാനം പലിശ സബ്‌സിഡിയാണ് നൽകുക.
യോഗ്യതാ മാനദണ്ഡങ്ങൾ നിരവധി ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അതുകൊണ്ട് തന്നെ അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് അവയെക്കുറിഞ്ഞ് മുഴുവൻ കാര്യങ്ങളും മനസ്സിലാക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
