സ്വർണ്ണം മലയാളികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരണമാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സ്വർണ്ണമെങ്കിലും ആഭരമായി അണിയാനാണ് എല്ലാവർക്കും ഇഷ്ടം. കല്യാണത്തിനും പിറന്നാളിനും മറ്റ് ആഘോഷ വേളയിലും സ്വർണ്ണത്തിൽ തിളങ്ങാനും എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ സ്വർണ്ണം വാങ്ങുമ്പോൾ നിരവിധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം..

1. സ്വർണ്ണത്തിന്‍റെ പരിശുദ്ധി
സ്വർണ്ണത്തിന്‍റെ അളവ് കോൽ കാരറ്റാണ്. 24,22,18 തുടങ്ങിയ കാരറ്റുകൾ സ്വർണ്ണം ലഭിക്കും. ഇവയിൽ 24 കാരറ്റ് സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. ഇവ ആഭരണങ്ങളായി ദീർഘകാലം ഉപയോഗിക്കാൻ അനുയോജ്യമല്ല. ശുദ്ധ സ്വർണ്ണത്തിന് വളരെ കനം കുറവാണ് എന്നതാണ് കാരണം. 22 കാരറ്റ് സ്വർണ്ണമാണ് ആഭരങ്ങളായി ഉപയോഗിക്കുന്നത്. ഇവയിൽ 91.7% ശുദ്ധസ്വർണ്ണമാണ് ഉപയോഗിച്ചിരിക്കുക. സിൽവർ, സിങ്ക് അല്ലെങ്കിൽ നിക്കൽ എന്നിങ്ങനെ ബാക്കി ഭാഗം ലോഹങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്തരം ലോഹങ്ങൾ 22 കാരറ്റ് സ്വർണ്ണത്തിന് കട്ടി നൽകുന്നു.അതിനാൽ ആഭരണ നിർമാണത്തിന് ഇവ കൂടുതലായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്ന വാങ്ങുന്ന സ്വർണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കണം. പരിശുദ്ധി തെളിയിക്കുന്ന അംഗീകൃത സർട്ടിഫിക്കറ്റ് , അല്ലെങ്കിൽ സർക്കാർ അംഗീകൃത പരിശോധന കേന്ദ്രം വഴിയോ പരിശോധിക്കാം.
18 കാരറ്റ് സ്വർണ്ണം
ജ്വല്ലറികളിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് 18 കാരറ്റ് സ്വർണ്ണം. 75 ശതമാനം ശുദ്ധ സ്വർണ്ണമാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. വാച്ച് പോലെയുള്ള വെയറബിൾസിൽ ഉപയോഗിക്കാനും ഇവ അനുയോജ്യമാണ്.
14 കാരറ്റ് സ്വർണ്ണം
ദീർഘകാലം ഈടു നിൽക്കുന്നവയാണ് 14 കാരറ്റ് ഗോൾഡ്. 58.3 ശതമാനം ശുദ്ധ സ്വർണ്ണം. പെട്ടെന്ന് ഡാമേജ് ഉണ്ടാവുകയില്ല എന്നത് ഇവയുടെ മെച്ചമാണ്. താരതമ്യേന വിലക്കുറവുണ്ട് എന്നതാണ് മറ്റൊരു നേട്ടം.
10 കാരറ്റ് സ്വർണ്ണം
വളരെ കട്ടി കൂടിയതും, ഈട് നിൽക്കുന്നതുമാണ് 10 കാരറ്റ് സ്വർണ്ണം. മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞവായാണ് ഇവ. ഏറ്റവും ശുദ്ധത കുറഞ്ഞ സ്വർണ്ണവുമാണ് ഇത്. 41.7% പരിശുദ്ധ സ്വർണ്ണമാണ്.
2. വിപണി വില
അന്താരാഷ്ട്ര വിപണി വിലയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ സ്വർണ്ണ വില നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ നിലവിലെ സ്വർണ്ണ വില സംബന്ധിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കണം. അത് കുറഞ്ഞ വിലയിൽ സ്വർണ്ണം വാങ്ങാൻ സഹായിക്കും.
3. പണിക്കൂലി നിരക്കുകൾ
സ്വർണ്ണത്തിന്‍റെ ഗ്രാമിനും പരിശുദ്ധിക്കും പുറമേ, ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പണവും ഉപഭോക്താവ് നൽകണം. വ്യത്യസ്ത ജ്വല്ലറികളിൽ പണിക്കൂലിയും വ്യത്യാസമായിരിക്കും. അതുകൊണ്ടു തന്നെ ജ്വല്ലറികൾ ഈടാക്കുന്ന പണിക്കൂലികൾ താരതമ്യം ചെയ്യുക. അതുവഴി കുറഞ്ഞ പണിക്കൂലിക്ക് സ്വർണ്ണം വാങ്ങാം.
4. ബില്ലും രസീതും
സ്വർണ്ണം വാങ്ങുമ്പോൾ വിശദമായ ബില്ലും രസീതും ആവശ്യപ്പെടുക. സ്വർണ്ണത്തിന്‍റെ പരിശുദ്ധി, ഭാരം, മേക്കിംഗ് ചാർജുകൾ, അടച്ച ആകെ തുക എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തണം. അതോടൊപ്പം ബിൽ സൂക്ഷിച്ച് വയ്ക്കു. ആഭരണം വിൽക്കുമ്പോഴോ, കൈമാറ്റം ചെയ്യുമ്പോഴോ ബില്ലുള്ളത് സഹായകരമാകും.
5. ബിഐഎസ് ഹാൾമാർക്ക്
സ്വർണ്ണാഭരണങ്ങളിൽ ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) ഹാൾമാർക്കുണ്ടോ എന്ന് പരിശോധിക്കുക. ഹാൾമാർക്ക് ഉണ്ടെങ്കിൽ പരിശുദ്ധിക്കായി ബിഐഎസ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തം. ഹാൾമാർക്കുള്ള സ്വർണ്ണത്തിനാണ് വിശ്വാസ്യത.
6. പണം നൽകുമ്പോൾ ശ്രദ്ധിക്കുക
സ്വർണ്ണം വാങ്ങുമ്പോൾ പണം നൽകുന്നതിന് സുരക്ഷിത മാർഗങ്ങൾ ഉപയോഗിക്കുക. അതായത് വലിയ ഇടപാടുകളാണെങ്കിൽ ചെക്കുകളോ, ഡിജിറ്റൽ പെയ്മെന്‍റായോ പണം നൽകുക.
7. സമയബന്ധിതമായി പണം നൽകുക
അഡ്വാൻസ് ബുക്കിംഗ് വഴിയോ അഡ്വാൻസ് പണം നൽകിയോ ആണ് സ്വർണ്ണം വാങ്ങുന്നതെങ്കിൽ സമയപരിധിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാവണം. കാലതാമസം ചിലപ്പോൾ സ്വർണ്ണവിലയിലെ മാറ്റങ്ങൾക്ക് കാരണമായേക്കും.
സ്വർണ്ണം മികച്ചൊരു നിക്ഷേപ മാർഗം കൂടിയാണ്. സ്വർണ വിലയുടെ ഭാവിയെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും, തുടർന്നു കൊണ്ടിരിക്കുന്ന കുതിപ്പ് നിലവിലെ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തെ നല്ലൊരു നിക്ഷേപമാക്കി മാറ്റുന്ന ഘടകങ്ങൾ നോക്കാം
1.പണപ്പെരുപ്പത്തിനെതിരെയുള്ള മികച്ച സംരക്ഷണമാണ് സ്വർണം. ഉയരുന്നന്ന പണപ്പെരുപ്പത്തിനിടയിൽ പണത്തിന് ക്രമേണ അതിന്റെ മൂല്യം നഷ്ടപ്പെടുമ്പോൾ, നിക്ഷേപകർക്ക് സംരക്ഷണം നൽകുന്നത് സ്വർണ്ണമാണ്.
2.ലോകമെമ്പാടുമുള്ള, നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കറൻസിയിലേക്കും എളുപ്പത്തിൽ പരിവർത്തനം ചെയ്യാവുന്ന ഒരു നിക്ഷേപമാണ് സ്വർണ്ണം.
3. സ്വർണ്ണ വില ഇക്വിറ്റിക്ക് വിപരീത അനുപാതത്തിലാണ് നിലനിൽക്കുന്നത്. അതിനാൽ വിപണിയിലെ ചാഞ്ചാട്ട സമയത്ത് ലാഭകരമായ നിക്ഷേപമായി സ്വർണത്തെ കാണക്കാക്കുന്നു. വിപണി തകർച്ചകൾക്കിടയിലും, നിക്ഷേപകർക്ക് സുരക്ഷിതമായ സമ്പാദ്യം സ്വർണം ഉറപ്പാക്കുന്നത്.
More From GoodReturns

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications