സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ജീവിത ലക്ഷ്യമാണ്. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വലിയ മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ വലിയ സാമ്പത്തിക ബാധ്യതയില്ലാതെ സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യം നേടാൻ സാധിക്കുകയുള്ളൂ.
ഭൂരിഭാഗം മനുഷ്യരും ഹോം ലോണിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഹോം ലോൺ എടുക്കുന്നതിനു മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹോം ലോണിന്റെ പലിശ നിരക്ക്. കാരണം പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ദീർഘകാലത്തേക്കുള്ള തിരിച്ചടവുള്ളത് കൊണ്ട് തന്നെ ഹോം ലോൺ വലിയ സാമ്പത്തിക ഉത്തരവാദിത്തം കൂടിയാണ്.

ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന ഹോം ലോണുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 8.6 ശതമാനത്തിനും 9.45 ശതമാനത്തിലും ഇടയിലാണ് എസ്ബിഐ ഹോം ലോണുകളുടെ പലിശ ഈടാക്കുന്നത്. ലോൺ തുക, കാലാവധി, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, തിരഞ്ഞെടുത്ത ഹോം ലോൺ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പലിശ നിരക്കിൽ മാറ്റം ഉണ്ടാകാം.
എച്ച്‌ഡിഎഫ്‌സി ബാങ്ക്
ഭവനവായ്പ, വീട് പുതുക്കിപ്പണിയൽ, വീട് വിപുലീകരണങ്ങൾ തുടങ്ങിയവയ്ക്കെല്ലാം എച്ച്ഡിഎഫ്സി ബാങ്ക് വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. പലിശനിരക്ക് നിലവിൽ പ്രതിവർഷം 8.50 ശതമാനം മുതൽ 9.40 ശതമാനം വരെയാണ്. ലോൺ തുക, കാലാവധി, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, തിരഞ്ഞെടുത്ത ഹോം ലോൺ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് എച്ച്ഡിഎഫ്സി ബാങ്കിന്റെ പലിശ നിരക്കിലും മാറ്റങ്ങൾ ഉണ്ടായേക്കാം.
ഐസിഐസിഐ ബാങ്ക്
ഭവനവായ്പ പലിശനിരക്ക് പ്രതിവർഷം 9 ശതമാനം മുതൽ 10.05 ശതമാനം വരെയാണ്. മറ്റ് ബാങ്കുകളെ പോലെ, ലോൺ തുക, കാലാവധി, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ തുടങ്ങിയ ഘടകങ്ങൾ അന്തിമ നിരക്കിനെ സ്വാധീനിക്കുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിലാണ് ലയിച്ചത്.
പ്രതിവർഷം 8.40 ശതമാനത്തിനും 10.60 ശതമാനത്തിനും ഇടയിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഹോം ലോണിന് ഈടാക്കുന്ന പലിശ നിരക്ക്. മറ്റ് ബാങ്കുകളെ പോലെ, ലോൺ തുക, കാലാവധി, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, തിരഞ്ഞെടുത്ത ഹോം ലോൺ തരം തുടങ്ങിയവയെ ആശ്രയിച്ച് പലിശ നിരക്കിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.
ഉയർന്ന തിരിച്ചടവ്
ദീർഘകാല തിരിച്ചെടവിൽ ഉയർന്ന തുക എന്നതാണ് പൊതുവേ ഭവന വായ്പകളുടെ രീതി. അതുകൊണ്ടുതന്നെ വായ്പ തുകയേക്കാൾ ഉയർന്ന തുക പലിശയിനത്തിൽ മാത്രം തിരിച്ചടയ്ക്കേണ്ടി വരും. ഉദാഹരണമായി പ്രതിവർഷം 8 ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്ക് എടുത്ത 50 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 50,37,281 രൂപ പലിശയിനത്തിൽ മാത്രം അടയ്ക്കണം. ഇനി പലിശ നിരക്ക് 9 ശതമാനമാണെങ്കിൽ പലിശ മാത്രമായി 57,96,711 രൂപ തിരിച്ചടയ്ക്കണം.
ദീർഘകാലത്തേക്കുള്ള ഭവന വായ്പയുടെ പലിശ നിരക്ക് ഉയർന്നതാണെങ്കിൽ തിരിച്ചടവും വലിയ തുക ആയിരിക്കുമെന്ന് സാരം. അത് കൊണ്ട് തന്നെ ലോൺ തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കുന്നുവോ അത്രയും സാമ്പത്തിക ലാഭം നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
