സ്വന്തമായി ഒരു വീട് എന്നത് വലിയ സാമ്പത്തിക ചിലവ് ആവശ്യമായി വരുന്ന കാര്യമാണ്. വീട് പണിയാൻ നിക്ഷേപങ്ങളോ മറ്റ് സാമ്പത്തിക നീക്കിയിരിപ്പോ ഇല്ലാത്തവർ ഭവന വായ്പയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
ഭവനവായ്പ ബുദ്ധിപരമായ തീരുമാനമാണ്. എന്നാൽ വായ്പ എടുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ പരിശോധിക്കണം. ഒന്ന് പലിശ നിരക്കാണ്. അതോടൊപ്പം വായ്പ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് ശേഷിയാണ്. കാരണം ഭവന വായ്പ എന്നത് ദീർഘകാല സാമ്പത്തിക ഉത്തരവാദിത്തമാണ്.

തിരിച്ചടവിന്റെ ഒരു പ്രധാനഭാഗം പലിശയിലേക്കാണ് പോകുന്നത് എന്നതിനാൽ ഒരു ഭവന വായ്പ എടുക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്ന ഇഎംഐ ലഭിക്കാതിരിക്കാനും, പലിശ നിരക്ക് ഉയരാതെ നോക്കുവാനും കഴിഞ്ഞില്ലെങ്കിൽ ഒരാളുടെ മൊത്തത്തിലുള്ള സാമ്പത്തിക അവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. അതിനാൽ മികച്ച പലിശ നിരക്കുകളും, ഇഎംഐ സേവനവും നൽകുന്ന ഒരു മികച്ച ഭവന വായ്പ തിരഞ്ഞെടുക്കേണ്ടതുണ്ട്. നിബന്ധനകളും വ്യവസ്ഥകളും, മത്സരാധിഷ്ഠിത പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന ഒരു വായ്പ നൽകുന്ന സ്ഥാപനം കണ്ടെത്തേണ്ടത് പ്രധാനമാണ്
മികച്ച 5 ഭവന വായ്പകളെക്കുറിച്ചറിയാം
ബാങ്ക് ഓഫ് ഇന്ത്യ
30 ലക്ഷം രൂപ മുതൽ 70 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 8.30 ശതമാനം മുതൽ 10.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇന്ത്യ ഇടാക്കുന്നത്. 30 ലക്ഷം രൂപയിൽ താഴെയും 75 ലക്ഷം രൂപയ്ക്ക് മുകളിലും ഉള്ള തുകകൾക്കും ബാങ്കിൻ്റെ പലിശ ഇതേ നിരക്കിലാണ്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
30 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ 8.35 ശതമാനം മുതൽ 11.15 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര നൽകുന്നത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 8.35 ശതമാനം മുതൽ 10.90 ശതമാനം വരെ പലിശ നിരക്കിൽ 30 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ ഭവന വായ്പ നൽകുന്നു. 75 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പയുടെ പലിശ നിരക്കും ഈ രീതിയിലാണ്. എന്നാൽ 30 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് 8.35 ശതമാനം മുതൽ 10.75 ശതമാനം വരെയാണ്.
ഇന്ത്യൻ ഓവർസീസ് ബാങ്ക്
8.40 ശതമാനമോ അതിന് മുകളിലോ ആണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 30 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയുള്ള വായ്പ 8.40 ശതമാനം മുതൽ 10.05 ശതമാനം വരെയുള്ള പലിശ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു. 30 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പയുടെ പലിശ 8.40 ശതമാനം മുതൽ 10.15 ശതമാനം വരെയാണ്.
കടം വാങ്ങുന്നയാളുടെ മൊത്തത്തിലുള്ള നികുതി ബാധ്യത കുറയ്ക്കാൻ സഹായിക്കുന്ന നികുതി ആനുകൂല്യങ്ങളോടെയാണ് ഭവന വായ്പകൾ വരുന്നത്. ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഒരു ഹോം ലോണിന് നൽകിയ പ്രധാന തുകയും പലിശയും നികുതിയിളവിന് അർഹമാണ്.
ഹോം ലോണിനെ ഏറ്റവും ഉപകാര പ്രദമായ ലോൺ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാരണം ദീർഘകാലാടിസ്ഥാനത്തിൽ വിലമതിക്കാൻ കഴിയുന്ന ആസ്തി നേടാൻ സഹായിക്കുന്നു. പക്ഷെ അതേ സമയം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ദീർഘകാലാടിസ്ഥാനത്തിൽ ഹോം ലോൺ എടുക്കുമ്പോൾ തിരിച്ചടയ്ക്കേണ്ടി വരുന്ന തുക വായ്പ എടുത്ത തുകയേക്കാൾ കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പലിശയുള്ള ഹോം ലോൺ മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
