ഒരു മനുഷായുസ് മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച ശേഷം സ്വസ്ഥമായ വിശ്രമജീവിതം ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ്. അത്രകാലം ശേഖരിച്ച സമ്പാദ്യം അതിനായി ഉപയോഗിക്കുകയും വേണം. എന്നാൽ തെറ്റായ തീരുമാനങ്ങൾ ചിലപ്പോൾ കൂടുതൽ മനസമാധാനക്കേടിന് കാരണമായേക്കാം. അതുകൊണ്ട് തന്നെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. വിശ്രമ ജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നിങ്ങൾ സമ്പാദിച്ചതൊന്നും വെറുതെ നഷ്ടപ്പെടുത്തി കളയരുത്. അതുവരെ കുടുംബത്തിനും വേണ്ടപ്പെട്ടവർക്കുമായി മാറ്റിവെച്ചിരുന്ന സമയം പോലെ തന്നെ പ്രധാനമാണ് സമ്പാദ്യവും. വിരമിക്കലിന് ശേഷവും സാമ്പത്തിക അച്ചടക്കം വളരെ പ്രധാനമാണ്. ഇത് മറ്റൊരാളെ ആശ്രയിക്കാതെയും ബാധ്യതയാകാതെയും ജീവിതകാലം മുഴുവൻ ജീവിക്കാൻ ഒരാളെ പ്രാപ്തമാക്കുന്നു. റിട്ടയർമെന്റ് കാലത്ത് പണമിടപാടിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
കൃത്യമായ ആസൂത്രണം: സമ്പാദിക്കുന്ന കാലത്ത് എന്നതുപോലെ തന്നെ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും കൃത്യമായ സാമ്പത്തിക ആസൂത്രണമുണ്ടായിരിക്കണം. പെൻഷനായും മാറ്റും ലഭിക്കുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വിനയോഗിക്കുന്നത് എന്തിനാണെന്നും എത്രയായിരിക്കണമെന്നും ധാരണയുണ്ടായിരിക്കണം. വിരമിക്കലിന് ശേഷവും വേണ്ടി വരുന്ന അവശ്യ ചെലവുകൾ കഴിഞ്ഞ് എത്ര തുക മിച്ചംപിടിക്കാമെന്നും അതുപയോഗിച്ച് സുരക്ഷിതമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്നും പദ്ധതിയിടേണ്ടത് അനിവാര്യമാണ്.

നിക്ഷേപം തുടരുക: റിട്ടയർമെന്റ് ആനുകൂല്യം മുഴുവൻ ചെലവഴിച്ച് കളയാനുള്ളതല്ല. വിശ്രമ ജീവിതത്തിലും നിക്ഷേപം നിങ്ങൾക്ക് ഉറച്ച സാമ്പത്തിക സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിങ്ങളുടെ സ്ഥിര വരുമാനം നിലയ്ക്കുകയാണെന്നും മുന്നോട്ടുള്ള ജീവിതത്തിലും അതുവരെയുണ്ടായിരുന്ന പോലെ ചെലവുകളുണ്ടാകുമെന്നും മനസിലാക്കണം. ഇതിന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം പ്രയോജനപ്പെടുത്താം. മുതിർന്ന പൗരന്മാർക്കായി മികച്ച വരുമാനം ഉറപ്പുതരുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസുകൾ വഴിയും മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വഴിയും ലഭ്യമാണ്.
അച്ചടക്കം: സാമ്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാനം ജീവിതത്തിലെ തന്നെ അച്ചടക്കമാണെന്ന് എല്ലാവർക്കുമറിയാം. വിരമിക്കലിന് ശേഷം എന്തു ചെയ്യുമെന്ന് ചിന്തിക്കുന്നത് തെറ്റല്ല. എന്നുകരുതി എന്തും ചെയ്യാതിരിക്കുക. വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോൾ പല തരത്തിലുള്ള ബിസിനസ് ആശയങ്ങളും ഉദിച്ചേക്കാം. നിങ്ങളെ ഉപദേശിക്കാനും ചുറ്റും ആളുകളുണ്ടായിരിക്കും എന്നാൽ ശരിയായി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. അതുകൊണ്ട് തന്നെ ബിസിനസിലേക്ക് ഇറങ്ങുന്നതിന് മുൻപ് എല്ലാ വശങ്ങളും പരിശോധിക്കണം.
ചെലവുകൾ നിയന്ത്രിക്കുക: ജോലിയിൽ നിന്ന് വിരമിച്ച ശേഷവും ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടാകും. കിട്ടുന്ന പണം ഉപയോഗിച്ച് എല്ലാം ഒറ്റയടിക്ക് പൂർത്തിയാക്കുന്നത് ബുദ്ധിയല്ല. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഒഴിവാക്കാൻ പറ്റാത്തതിന് പ്രാധാന്യം നൽകുക. ബാക്കി തുക നിക്ഷേപത്തിലേക്ക് പരിവർത്തനം ചെയ്യുക.
പ്രലോഭനങ്ങളിൽ വീഴാതിരിക്കുക: വിരമിക്കൽ ജീവിതത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന തുകയിൽ കണ്ണുവെച്ച് പലരും നിങ്ങളെ സമീപിച്ചേക്കാം. എന്നാൽ ശരിയായ ചെലവുകളും നിക്ഷേപങ്ങളും നിങ്ങളുടെ വിവേചനാധികാമാണ്. വിരമിക്കലിന് ശേഷവും ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതും ആരെയും ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കാതെയും അത് പൂർത്തിയാക്കേണ്ടതും നിങ്ങളുടെ മൂത്രം ഉത്തരവാദിത്തമാണ്. അതനുസരിച്ച് വേണ്ടപ്പെട്ടവർക്കായി ചെലവഴിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications