ക്രെഡിറ്റ് കാർഡ് ദൈനംദിന ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ളതും ഉപയോഗപ്രദവുമായ ഒരു സാമ്പത്തിക ഉപകരണമായി മാറി കഴിഞ്ഞു. അതിർ വരമ്പുകളൊന്നുമില്ലാതെ ചില മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കി എല്ലാവരിലേക്കും ക്രെഡിറ്റ് കാർഡ് എത്തുന്ന ഇക്കാലത്ത് ശരിയായ ക്രെഡിറ്റ് കാർഡാണോ നിങ്ങൾ ഉപയോഗിക്കുന്നത്? ഓൺലൈൻ പർച്ചേസുകൾ മുതൽ ആശുപത്രി ചെലവുകൾക്ക് വരെ വ്യാപകമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന ക്രെഡിറ്റ് കാർഡുകളാണോ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള 5 പ്രധാനപ്പെട്ട ഘടകങ്ങളാണ് ഈ ലേഖനത്തിൽ പരിശോധിക്കുന്നത്.

1. വാർഷിക ഫീസും അധിക ചാർജ്ജുകളും - ജീവിത ചെലവുകൾ അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് അധിക ചെലവ് ഒഴിവാക്കാൻ വാർഷിക ഫീസ് ഇല്ലാതെയോ കുറഞ്ഞ വാർഷിക ഫീസിലോ വരുന്ന ക്രെഡിറ്റ് കാർഡുകൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നുണ്ട്. അതോടൊപ്പം തന്നെ ഒളിഞ്ഞിരിക്കുന്നതും അധികവുമായ ചാർജുകളും കൃത്യമായ അവലോകനം ചെയ്യണം. ഉദ്ദാഹരണത്തിന് പിൻവലിക്കൽ ഫീസ്, സ്റ്റേറ്റ്മെന്റ് ഫീസ് തുടങ്ങിയവയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.
2. പലിശ നിരക്ക് - വാർഷിക ശതമാന നിരക്ക് അഥവ എപിആറും ഒരു നിർണായക ഘടകമാണ്. റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ സുതാര്യമാകുമ്പോഴും ക്രെഡിറ്റ് കാർഡ് ദാതക്കൾക്ക് പലിശ നിരക്കിൽ മാറ്റം വരുത്താൻ സാധിക്കും. പലിശ നിരക്കിൽ വർധനവുണ്ടാകാനുള്ള സാഹചര്യങ്ങളും പരിശോധിക്കണം. ഇതിന് നിങ്ങളുടെ റിലേഷൻഷിപ്പ് മാനേജറുമായോ കസ്റ്റമർ എക്സിക്യൂട്ടീവുമായോ തുറന്ന് സംസാരിക്കുകയും കാര്യങ്ങളിൽ വ്യക്തത വരുത്തുകയും വേണം.
3. ഉപയോക്തൃ സൗഹൃദമായ സിസ്റ്റം - ക്രെഡിറ്റ് കാർഡുകൾ മാത്രമല്ല ഏതൊരു തരത്തിലുള്ള സാമ്പത്തിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും അനിവാര്യമായ ഒരു പ്രധാന ഘടകമാണ് ഉപയോക്തൃ സൗഹൃദമായ സിസ്റ്റം. ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ സുതാര്യവുമായ സമയാധിഷ്ഠിതവുമായ പിന്തുണ ഉറപ്പ് തരുന്ന ധനകാര്യ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ പ്രത്യേക ശ്രദ്ധ വേണം.
4. റിവാർഡുകൾ - ക്രെഡിറ്റ് കാർഡുകളെ മറ്റ് സാമ്പത്തിക ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് റിവാർഡ് സിസ്റ്റമാണ്. ക്യാഷ്ബാക്കുകളായും തിരഞ്ഞെടുത്ത സേവനങ്ങൾക്ക് കിഴിവുകളായും എയർപോർട്ട് ലൗഞ്ച് ആക്സസായുമൊക്കെ ലഭിക്കുന്ന റിവാർഡുകൾ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെയും സഹായിച്ചേക്കാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ചെലവുകൾക്ക് അനുസരിച്ച് ഉപയോഗപ്രദമായ റിവാർഡുകൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാം.
5. അടവുകൾ - കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിലുള്ള പ്രതിമാസ തിരിച്ചടവ് തവണകൾ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുന്നതും വിവേകപൂർണ്ണമാണ്. ഇത് പ്രതിമാസ ബജറ്റിനെ ബുദ്ധിമുട്ടിക്കാതെ അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications