ലോകത്ത് എവിടെ പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന് പറയാറുണ്ട്. അത് വെറുതെ പറയുന്നതല്ല. പഠനാവശ്യങ്ങൾക്കായും ജോലി തേടിയും മലയാളി ലോകം മുഴുവൻ യാത്ര ചെയ്തു. എത്തിപ്പെട്ട ഇടങ്ങളിലെല്ലാം അവന്റേതായ ലോകവുമുണ്ടാക്കി. കഴിഞ്ഞ കുറച്ചു കാലമായി വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. ഉയർന്ന പഠന നിലവാരം, പുതിയ ജീവിത രീതി, ചിലവ് എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്ര. പഠനത്തോടൊപ്പം വ്യക്തിഗത വളർച്ച എന്നതാണ് വിദ്യാർത്ഥികളുടെ കാഴ്ചപ്പാട്.
ഇന്ത്യയിൽ നിന്നും ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥിളൊണ് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ൽ 13 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രാജ്യം വിട്ടു. 79 രാജ്യങ്ങളിലേക്കായാണ് ഈ വിദ്യാർത്ഥികൾ പോയത്. ആഗോള വിദ്യാഭ്യാസത്തിന്റെ വളർച്ചയേയും ഈ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറ്റവും അധികം ഉള്ള ആദ്യ വിദേശ രാജ്യമാണ് കാനഡ തൊട്ടടുത്ത് ജര്‍മിനിയാണുള്ളത്. മൂന്നാം സ്ഥാനത്താണ് യുകെ. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വാർഷിക വിദ്യാഭ്യാസവും ജീവിതച്ചെലവും ഉടൻ തന്നെ 80 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കുന്നത്. അതായത് വിദേശ പഠനം എന്നത് കൃത്യമായ ധാരണയോടെ ചെയ്യേണ്ട ഒരു കാര്യമാണ് എന്ന് ചുരുക്കം. പഠനത്തിന്റെ സാമ്പത്തിക ചിലവുകൾ എങ്ങനെ എന്ന് കൃത്യമായി മനസിലാക്കണം. യാത്ര, താമസം, ട്യൂഷൻ,ദൈനംദിന ജീവത ചിലവ് എന്നിവയെക്കുറിച്ച് ധാരണയുണ്ടാകണം. ഈ സാഹചര്യത്തിൽ ക്രഡിറ്റ് കാർഡുകൾക്ക് നിർണ്ണായക സ്ഥാനമുണ്ട്.
വിദേശ പഠനത്തിന് ക്രെഡിറ്റ് എങ്ങനെ സഹായകരമാകുന്നു
1.അന്താരാഷ്ട്ര സ്വീകാര്യത
ഹ്രസ്വകാല കോഴ്സാണെങ്കിലും ദീർഘകാല കോഴ്സാണെങ്കിലും വിദേശ യാത്രയോടൊപ്പം ആഗോളതലത്തിൽ അംഗീകരിച്ച ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ സാമ്പത്തിക ഇടപാടുകൾക്ക് അത് സഹായകരമാകും. അതോടൊപ്പം മണി എക്സ്ചേഞ്ചിന്റെ ബുദ്ധിമുട്ടുകളും ഒഴിവാക്കാം
2. മോഷണം തടയും
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പിന്റേയും മോഷണത്തിന്റേയും സാധ്യത കുറയ്ക്കാം. ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ സുരക്ഷയും വിശ്വാസവും വർധിപ്പിക്കുന്ന ഉപയോക്തൃ നിയന്ത്രണ സവിശേഷതകളോടെയാണ് വരുന്നത്. പ്രീസെറ്റ് പരിധികൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം ചെറിയ തുക പിൻവലിക്കുകയും ചെയ്യാം
3. ചെലവുകളിൽ ധാരണ
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റുകളിലൂടെ ചെലവുകളുടെ വിശദാംശങ്ങൾ മനസിലാക്കാം. അതുവഴി കൃത്യമായ ബഡ്ജറ്റും തയ്യാറാക്കാം.
4. റിവാർഡ് പോയന്റുകൾ
ബാങ്കുകൾ പലപ്പോഴും അന്താരാഷ്ട്ര ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ നൽകാറുണ്ട്. അതോടൊപ്പം കാർഡ് ഓഫറുകളും ഉപയോഗപ്പെടുത്താം.
5. ഇൻഷുറൻസ് പരിരക്ഷ
മെഡിക്കൽ, യാത്ര തുടങ്ങിയ കാര്യങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്.
അന്താരാഷ്ട്ര സ്വീകാര്യതയുള്ള ക്രെഡിറ്റ് കാർഡുകൾ
1. എസ്ബിഐ എലൈറ്റ് ക്രെഡിറ്റ് കാർഡ്
2. ഐഡിഎഫ്സി ഫസ്റ്റ് വെൽത്ത് ക്രെഡിറ്റ് കാർഡ്
3. എച്ച്ഡിഎഫ്സി ഡിന്നേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ്
4.ആർബിഎൽ വേൾഡ് സഫാരി ക്രെഡിറ്റ് കാർഡ്
5. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ഈസിമൈ ട്രിപ്പ് കാർഡ്
വിനോദ സഞ്ചാരത്തിനും പഠനത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ അന്താരാഷ്ട്ര സ്വീകാര്യതയുള്ള ക്രെഡിറ്റ് കാർഡുകൾ കയ്യിൽ കരുതുന്നത് സാമ്പത്തിക ലാഭവും നൽകുമെന്നർത്ഥം.
എന്താണ് ക്രെഡിറ്റ് കാർഡ്
അധിക ആനുകൂല്യങ്ങളോടെ ഒരു ഹ്രസ്വകാല വായ്പ തേടുന്നവര്‍ക്ക്, സ്ഥിരമായി അത് വാഗ്ദാനം ചെയ്യുന്ന ഒരു ഉപകരണമാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. പേമെന്റുകള്‍ക്ക് പലിശ കൂടാതെ 45- 60 ദിവസം വരെ സാവകാശം ലഭിക്കുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രധാനമായും ഷോപ്പിംഗ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. എടിഎം വഴി പണം എടുക്കാനും ക്രെഡിറ്റ് കാര്‍ഡ് വഴി സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ക്യാഷ് ബാക്ക്, റിവാര്‍ഡ് എന്നിവ തന്നെയാണ് ഇവയുടെ ആകര്‍ഷണീയത. ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും മുമ്പ് ഏത് ബാങ്കിന്റെ കാര്‍ഡാണോ എടുക്കുന്നത് ആ ബാങ്കിന്റെ വ്യവസ്ഥകളും ഉപാധികളും ശരിയായി വായിക്കുകയും മനസിലാക്കുകയും ചെയ്യുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications