ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയൊരു വീട് വാങ്ങിക്കുവാനോ പണിയുവാനോ ഉള്ള ആലോചനയിലാണോ? അതോ നിലവില്‍ ഇപ്പോഴുള്ള വീട് ഒന്ന് പുതുക്കിപ്പണിയണമെന്ന് ആഗ്രഹിക്കുന്നോ? ഇതിനെല്ലാം ഭവന വായ്പകള്‍ നിങ്ങളെ സഹായിക്കും. ഓരോ ബാങ്കിന് അനുസരിച്ചും ഭവന വായ്പാ പോളിസികളില്‍ ചെറിയ വ്യത്യാസങ്ങള്‍ കണ്ടേക്കാം. എന്തായാലും ഒരു ഭവന വായ്പയ്ക്കായി അപേക്ഷിക്കും മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാപപരമായ ചില കാര്യങ്ങള്‍ നമുക്കിവിടെയൊന്ന് വിശകലനം ചെയ്തു നോക്കാം.

 

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

വായ്പാ തിരിച്ചടവ് ശേഷി

വായ്പാ തിരിച്ചടവ് ശേഷി

എങ്ങനെയാണ് നിങ്ങള്‍ക്ക് ഒരു ഭവന വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത്? എന്തൊക്കെയാണ് അതിന്റെ മാനദണ്ഡങ്ങള്‍ എന്നറിയാമോ? അതിന്റെ മുഖ്യ ഘടകം നിങ്ങളുടെ തിരിച്ചടവ് ശേഷിയാണ്. ബാങ്ക് നിങ്ങളുടെ വായ്പാ തിരിച്ചടവ് ശേഷി വ്യക്തമായി പരിശോധിക്കും. വായ്പാ തിരിച്ചടവ് ശേഷി എന്നതുകൊണ്ട് ലളിതമായി അര്‍ഥമാക്കുന്നത് ഓരോ മാസവും നിങ്ങളുടെ വരുമാനത്തില്‍ നിന്ന് ചിലവുകള്‍ക്ക് ശേഷം എത്ര തുക അധികമായുണ്ടെന്നതാണ്.

എല്‍ഐസി ആധാര്‍ശില സ്‌കീം; വനിതാ നിക്ഷേപകര്‍ക്ക് ദിവസം 29 രൂപ വീതം മാറ്റിവച്ചാല്‍ നേടാം 4 ലക്ഷം രൂപ

ബാങ്ക് തീരുമാനം എങ്ങനെ?

ബാങ്ക് തീരുമാനം എങ്ങനെ?

എല്ലാ ചിലവുകളും കഴിച്ച് നിങ്ങളുടെ പക്കല്‍ എത്ര തുക ബാക്കിയുണ്ടാകും എന്നത് തന്നെ. അതിനൊപ്പം നിങ്ങളുടെ പങ്കാളിയുടെ വരുമാനം, നിങ്ങളുടെ പേരിലുള്ള ആസ്തികള്‍, ബാധ്യതകള്‍, നിങ്ങളുടെ വരുമാന സ്ഥിരത തുടങ്ങിയവയൊക്കെ ബാങ്ക് പരിശോധിക്കും. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്ക് തീരുമാനം കൈക്കൊള്ളുക.

കടക്കെണിയില്‍ വീഴാതെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ എങ്ങനെ സമര്‍ത്ഥമായി ഉപയോഗിക്കാം?

വായ്പ തിരിച്ചടയ്ക്കുവാന്‍

വായ്പ തിരിച്ചടയ്ക്കുവാന്‍

നിങ്ങള്‍ക്ക് വീഴ്ചയില്ലാതെ വായ്പ തിരിച്ചടയ്ക്കുവാന്‍ സാധിക്കുമോ എന്നത് മാത്രമാണ് ബാങ്കിന്റെ ശ്രദ്ധ. ചിലവുകള്‍ കഴിച്ച് ഓരോ മാസവും നിങ്ങളുടെ പക്കല്‍ എത്രയധികം തുക ശേഷിക്കുന്നുവോ നിങ്ങള്‍ക്ക് വായ്പ അനുവദിച്ചു നല്‍കുവാനുള്ള സാധ്യതയും അത്രയും ഉയര്‍ന്നതായിരിക്കും. ഒരു മാസം നിങ്ങളുടെ വരുമാനത്തിന്റെ ചുരുങ്ങിയത് 55 മുതല്‍ 60 ശതമാനം വരെ മിച്ചമായുണ്ടെങ്കില്‍ മാത്രമാണ് വായ്പ അനുവദിച്ചു നല്‍കുവാന്‍ ബാങ്ക് താത്പര്യപ്പെടുക. അതേ സമയം ചില ബാങ്കുകള്‍ വരുമാന മിച്ചzത്ത അടിസ്ഥാനമാക്കിയല്ലാതെ മൊത്ത വരുമാനത്തെ മാത്രം കണക്കാക്കി വായ്പ നാല്‍കാറുണ്ട്.

416 രൂപ ദിവസവും മാറ്റി വച്ചാല്‍ നിങ്ങള്‍ക്കും കോടിപതിയാകാം

ആവശ്യമുള്ള രേഖകള്‍

ആവശ്യമുള്ള രേഖകള്‍

ഭവന വായ്പ ലഭിക്കുന്നതിനായി ചില രേഖകള്‍ നമ്മള്‍ ബാങ്കില്‍ നല്‍കേണ്ടതായുണ്ട്. നിങ്ങള്‍ വാങ്ങിക്കാനോ, നിര്‍മിക്കുവാനോ ഉദ്ദേശിക്കുന്ന വീടിന്റെ നിയമപരമായ രേഖകള്‍ക്ക് പുറമേ, നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, നിലവിലെ സാലറി സ്ലിപ്പ്, ബിസിനസുകാര്‍ക്കും സ്വയം തൊഴിലുകാര്‍ക്കുമാണെങ്കില്‍ ഫോറം 16, കൂടാതെ അവസാന 6 മാസത്തെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ ബാലന്‍സ് ഷീറ്റ് എന്നിവയാണ് സമര്‍പ്പിക്കേണ്ടതായി വരിക. നിങ്ങളുടെ ഫോട്ടോ പതിച്ചിട്ടുള്ള പൂരിപ്പിച്ച അപേക്ഷാ ഫോറവും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

ഫിക്‌സ്ഡ് റേറ്റ് ഭവന വായ്പകളും ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പകളും

ഫിക്‌സ്ഡ് റേറ്റ് ഭവന വായ്പകളും ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പകളും

രണ്ട് തരത്തിലുള്ള വായ്പാ ഓപ്ഷനുകളാണ് ബാങ്കുകള്‍ ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഫിക്‌സ്ഡ് റേറ്റ് ഭവന വായ്പകളും ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പകളും. ഫിക്‌സഡ് റേറ്റ് ഭവന വായ്പകളുടെ പലിശ നിരക്ക് വായ്പാ കാലവധി അവസാനിക്കും വരെ സ്ഥിരമായിരിക്കും. ഒപ്പം ഇഎംഐ തുകയും മാറ്റമില്ലാത്ത ഒരു നിശ്ചിത തുക തന്നെയായിരിക്കും വായ്പാ കാലാവധിയിലുടനീളം അടയ്‌ക്കേണ്ടി വരിക.

പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ 34 രൂപ 26 ലക്ഷമായി വളരും! എങ്ങനെയെന്ന് അറിയേണ്ടേ?

ഫിക്‌സഡ് റേറ്റ് ഭവന വായ്പ

ഫിക്‌സഡ് റേറ്റ് ഭവന വായ്പ

ഫിക്‌സഡ് റേറ്റ് ഭവന വായ്പകളില്‍ ഇഎംഐ തുക എത്രയാണെന്ന് നമുക്ക് മുന്‍കൂട്ടി അറിയാവുന്നതിനാല്‍ ഓരോ മാസവും ആ തുകയുടെ തിരിച്ചടവിന് ആവശ്യമായ ആസൂത്രണം നമുക്ക് നടത്തുവാന്‍ സാധിക്കും. പലിശ നിരക്കും പണപ്പെരുപ്പവും ഉയര്‍ന്നു വരുന്ന ഒരു സാമ്പത്തീക വ്യവസ്ഥയില്‍ ഉപയോക്താവിന് ലാഭകരം ഫിക്‌സഡ് റേറ്റ് ഭവന വായ്പകളാണ്. എന്നാല്‍ പലിശ നിരക്കില്‍ വിപണിയില്‍ കുറവുണ്ടായാല്‍ ഫിക്‌സഡ് റേറ്റ് ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് അതിന്റെ നേട്ടം ലഭിക്കുകയില്ല.

വായ്പയെടുക്കാന്‍ ജാമ്യം നിന്നിട്ടുണ്ടോ? തിരിച്ചടവ് മുടങ്ങിയാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനേയും ബാധിക്കും

ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പ

ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പ

ഫ്‌ളോട്ടിംഗ് റേറ്റ് ഭവന വായ്പയില്‍ വിപണിയിലെ പലിശ നിരക്കിലെ മാറ്റത്തിന് അനുസരിച്ച് നിങ്ങളുടെ വായ്പയിലെ പലിശ നിരക്കും വ്യത്യാസപ്പെടും. വിപണിയില്‍ പലിശ നിരക്ക് ഉയര്‍ന്നാല്‍ നിങ്ങളുടെ പലിശ ബാധ്യതയും അതിനാനുപാതികമായി ഉയരും. ഇനി വിപണിയില്‍ പലിശ നിരക്ക് കുറഞ്ഞാല്‍ ആ കുറവ് നിങ്ങളുടെ പലിശയടവിലും ബാധകമാകും. വായ്പ എടുക്കുന്ന സമയത്ത് ബാങ്കുമായി സംസാരിച്ച് ഇതിന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്.

50 പൈസ കോയിന്‍ കയ്യിലുണ്ടെങ്കില്‍ നേടാം 1 ലക്ഷം രൂപ!

വായ്പയുടെ കാലാവധി

വായ്പയുടെ കാലാവധി

നിങ്ങള്‍ എടുക്കുന്ന വായ്പയുടെ കാലാവധി നീളുന്നതിന് അനുസരിച്ച് നിങ്ങളുടെ പ്രതിമാസ ഇഎംഐ തുകയില്‍ കുറവുണ്ടാകും. കുറഞ്ഞ കാലളവിലേക്കാണ് ഭവന വായ്പ എടുക്കുന്നത് എങ്കില്‍ ഇഎംഐ തുകയും ഉയര്‍ന്നതായിരിക്കും. ദീര്‍ഘകാലത്തേക്കാണ് വായ്പ എടുക്കുന്നത് എങ്കില്‍ പലിശ ഇനത്തില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ചിലവും അത്രത്തോളം ഉയരുമെന്ന് ഓര്‍ക്കുക.

Read more about: home loan
English summary

planning to take a home loan? here is all you need to know about home loans | ഭവന വായ്പ; പലിശ നിരക്ക്, വായ്പാ യോഗ്യത, കാലാവധി തുടങ്ങി നിങ്ങള്‍ അറിയേണ്ടതെല്ലാം

planning to take a home loan? here is all you need to know about home loans
Story first published: Tuesday, July 20, 2021, 18:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X