അടിയന്തര സാഹചര്യങ്ങളിൽ മാത്രമല്ല പണം ആവശ്യമായി വരുന്ന ഏതൊരു ഘട്ടത്തിലും ആളുകൾ ആദ്യം ചിന്തിക്കുന്ന മാർഗ്ഗങ്ങളിലൊന്നാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പ. ഈട് ആവശ്യമില്ലാത്ത ക്രെഡിറ്റ് സ്കോറും തിരിച്ചടവ് ചരിത്രവും അടിസ്ഥാനപ്പെടുത്തി നൽകുന്ന വ്യക്തിഗത വായ്പകൾ ക്രെഡിറ്റ് സംവിധാനത്തിന്റെ പ്രധാന തുണുകളിലൊന്നായും പരിഗണിക്കപ്പെട്ടു പോരുന്നു. എന്നാൽ ഉയർന്ന അപകട സാധ്യതയും പലിശ നിരക്കുമാണ് വ്യക്തിഗത വായ്പകളെ പലപ്പോഴും ആളുകളിൽ നിന്ന് കുറച്ചെങ്കിലും അകറ്റുന്നത്.
വ്യക്തിഗത വായ്പയെടുക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഏറ്റവും ആദ്യം ചെയ്യേണ്ട ഒരു കാര്യം പലിശ നിരക്കുകളുടെ താരതമ്യമാണ്. വിവിധ ബാങ്കുകൾ വ്യത്യസ്തമായ പലിശയാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. കാലകാലങ്ങളിൽ മാറുന്ന ഈ പലിശ നിരക്ക് നിങ്ങളുടെ തിരച്ചടവ് തുകയെ കാര്യമായി തന്നെ സ്വാധീനിക്കുന്നു.

വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്റുകളുടെ ചെറിയ വ്യത്യാസം പോലും നിക്ഷേപകർക്ക് ഒരു നിശ്ചിത കാലയളവിൽ വലിയ ലാഭം നേടിത്തരും എന്നത് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, 5 വർഷത്തേക്ക് 10 ലക്ഷം രൂപ വായ്പയ്ക്ക് 9.5 ശതമാനം പലിശ (10 ശതമാനത്തിന് പകരം) ആയിരിക്കുമ്പോൾ 14,711 രൂപ ലാഭിക്കാൻ കഴിയും. വായ്പ തുക 20 ലക്ഷം ആയിരിക്കുമ്പോൾ മറ്റെല്ലാ വേരിയബിളുകളും ഒരുപോലെയായിരിക്കുമ്പോൾ ലാഭം 29,422 രൂപ ആയിരിക്കും.
രാജ്യത്തെ പ്രമുഖ ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക് - രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ശമ്പളക്കാർക്കുള്ള വ്യക്തിഗത വായ്പകൾക്ക് 9.99 ശതമാനം മുതൽ 24 ശതമാനം വരെ പലിശ ഈടാക്കുന്നു. വായ്പ ലഭ്യമാക്കുന്നതിന് 6500 രൂപയും ജിഎസ്ടിയും അധികമായും ഈടാക്കുന്നു.
ഐസിഐസിഐ - ഇന്ത്യയിലെ മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ വ്യക്തിഗത വായ്പകൾക്ക് 10.45 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. ഇത് പരമാവധി 16.50 ശതമാനം വരെയാണ്. രണ്ട് ശതമാനമാണ് പ്രൊസസിംഗ് ഫീസ്.
കൊട്ടക് മഹീന്ദ്ര ബാങ്ക് - ഈ സ്വകാര്യ ബാങ്കിംഗ് സ്ഥാപനം പ്രതിവർഷം 10.99 ശതമാനത്തിന് മുകളിൽ പലിശ ഈടാക്കുന്നു. വായ്പയ്ക്കുള്ള പ്രോസസ്സിംഗ് ചാർജുകൾ വായ്പ തുകയുടെ 5 ശതമാനം വരെയും നികുതിയുമാണ്. വായ്പ വിതരണം ചെയ്യുമ്പോൾ വായ്പ തുകയിൽ നിന്ന് ഇത് കുറയ്ക്കും.
ഫെഡറൽ ബാങ്ക് - ഈ സ്വകാര്യ ബാങ്ക് പ്രതിവർഷം 10.49 ശതമാനം മുതൽ 17.99 ശതമാനം വരെ പലിശ ഈടാക്കുന്നു.
ആക്സിസ് ബാങ്ക് - ഈ വായ്പ നൽകുന്നയാൾ പ്രതിവർഷം 9.5 മുതൽ 21.55 ശതമാനം വരെ പലിശ ഈടാക്കുന്നു, അതേസമയം പ്രോസസ്സിംഗ് ഫീസ് 2 ശതമാനം ആണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ വ്യക്തിഗത വായ്പകൾക്ക് 10.05 ശതമാനം മുതൽ 15.05 ശതമാനം വരെ വാർഷിക പലിശ ഈടാക്കുന്നു.
കാനറ ബാങ്ക് - കാനറ ബാങ്ക് പ്രതിവർഷം 13.75 ശതമാനം മുതൽ 15.25 ശതമാനം വരെ പലിശ ഈടാക്കുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഈ സർക്കാർ ബാങ്ക് വ്യക്തിഗത വായ്പകൾക്ക് പ്രതിവർഷം 10.75 ശതമാനം മുതൽ 14.45 ശതമാം വരെയാണ് പലിശ ഈടാക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications