ക്രെഡിറ്റ് സ്കോർ എത്രയുണ്ട്, സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാം

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ജീവിത കാലത്തെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ചില വഴിക്കുന്നതും വീട് നിർമ്മാണത്തിന് തന്നെ. പല പ്രമുഖ ബാങ്കുകളും വീട് നിർമ്മാണത്തിന് ലോൺ നൽകാറുണ്ട്. വ്യത്യസ്ത പദ്ധതികളിലൂടെയാണ് ഹോം ലോണുകൾ നൽകുന്നത്. ചിലതിന് ഉയർന്ന പലിശ നൽകേണ്ടിവരും. അതുകൊണ്ടു തന്നെ കൃത്യമായി പദ്ധതികൾ മനസിലാക്കിയതിന് ശേഷം മാത്രമേ ഹോം ലോൺ എടുക്കാൻ പാടുള്ളു. ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള ഹോം ലോണുകൾ എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. കാരണം നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ 9 ശതമാനത്തിന് ഹോം ലോൺ ലഭിക്കും. എങ്ങനെയാണ് ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കുകൾ എന്ന് നോക്കാം.

മുൻ വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, മറ്റ് സാമ്പത്തിക കാര്യങ്ങൾ ഏതു രീതിയിൽ കൈകാര്യം ചെയ്തു എന്നത് ഉൾപ്പെടെ പരിശോധിച്ചാണ് ക്രെഡിറ്റ് സ്കോർ നൽകുന്നത് എന്ന് നിങ്ങൾക്കറിയാമല്ലോ. അതുകൊണ്ടുതന്നെ ക്രെഡിറ്റ് സ്കോറുകളെ നമുക്ക് നാലായി തരം തിരിക്കാം. ഏറ്റവും മികച്ചത്, മികച്ചത്, കുഴപ്പമില്ലാത്തത്, മോശം, വളരെ മോശം എന്നിങ്ങനെയാണ് ആ തരംതിരിക്കൽ.

ക്രെഡിറ്റ് സ്കോർ എത്രയുണ്ട്, സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാം

ക്രെഡിറ്റ് സ്കോർ 750 മുകളിൽ - ഏറ്റവും മികച്ചത്

700 മുതൽ 749 വരെ - മികച്ചത്

650 മുതൽ 699 വരെ - കുഴപ്പമില്ലാത്തത്

600 മുതൽ 649 വരെ - മോശം

600 ൽ താഴെ - വളരെ മോശം

ലോൺ നൽകുമ്പോൾ ബാങ്കുകൾ ലോൺ എടുക്കുന്ന ആളുകളുടെ ക്രെഡിറ്റ് സ്കോർ മാത്രമല്ല പരിശോധിക്കുക. പ്രായം, ജോലി, വരുമാനം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

നേരത്തെ പറഞ്ഞതുപോലെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഏറ്റവും ഉയർന്നത് അതായത് 750 മുകളിലാണെങ്കിൽ ഹോം ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല കുറഞ്ഞ പലിശ നിരക്കിന് ലോൺ ലഭിക്കുകയും ചെയ്യും. അതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ബാങ്കുകൾ നൽകും. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിനനുസരിച്ച് പലിശ നിരക്കുകളിലും മാറ്റം വരും. ഉയർന്ന പലിശ നൽകേണ്ടിവരും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചിലപ്പോൾ ബാങ്കുകൾ വായ്പ നൽകിയെന്നും വരില്ല.

നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ വീട് നിർമ്മാണത്തിനുള്ള ചിലവ് കുറയും എന്നതാണ് വസ്തുത. കാരണം നിങ്ങൾ ഹോം ലോൺ എടുക്കുമ്പോൾ സ്വാഭാവികമായും പലിശ കുറയും. അത് വീട് നിർമ്മാണത്തിന്റെ ചിലവ് കുറയ്ക്കാൻ കാരണമാകുമല്ലോ.

പലിശ നിരക്ക് കുറയുന്നത് നിങ്ങളുടെ ലോൺ തിരിച്ചടവിനും സഹായകമാകും. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും ഉയർന്ന തുക ലോൺ ലഭിക്കും എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. മറ്റൊരാളെ കൂടി അപേക്ഷയില്‍ ചേര്‍ത്താണ് ഹോം ലോൺ എടുക്കുന്നതെങ്കിൽ രണ്ടുപേരുടെയും ക്രെഡിറ്റ് സ്കോറുകൾ പരിശോധിക്കും. അതുകൊണ്ടുതന്നെ രണ്ടുപേർക്കും ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മാത്രമേ കുറഞ്ഞ പലിശ ലഭിക്കുകയുള്ളൂ.


വീട് വെക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ചില കാര്യങ്ങള്‍ താഴെ പറയുന്ന ശ്രദ്ധിച്ചാല്‍ വീട് വെച്ചു കീശ കാലിയാകില്ല

1. ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഹോം ലോൺ ഓഫറുകള്‍. അതിനാല്‍ ചുരുങ്ങിയത് ഒരു അഞ്ച് ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കണം. അതിൽ നിങ്ങൾക്ക് അനുയോജ്യമായ ഓഫർ തിരഞ്ഞെടുക്കുക.

2. ലോണ്‍ എടുക്കുമ്പോള്‍ തന്നെ ഒരോ മാസവും നിശ്ചിത ദിവസത്തിനുള്ളില്‍ ഇ.എം.ഐ. അടക്കേണ്ടതാണ്. ഇത് മുടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കും. ഈ തുക വലിയ ഭാരമായിരിക്കും. അതിനാൽ ഇഎംഐ മുടക്കരുത്.

3. ഫിക്സഡ് പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഉണ്ട്. എന്നാൽ ഇത്തരം രീതി തിരഞ്ഞെടുക്കരുത്. കാണുമ്പോൾ പലിശ കുറവ് എന്ന് തോന്നും. എന്നാൽ ഫ്ലോട്ടിങ് രീതി ആണ് ഗുണകരം. റേറ്റ് ഇടയ്ക്കിടെ കുടുമെങ്കിലും കൂടുതൽ കാലയളവിൽ എടുക്കാൻ ശ്രമിക്കണം. എന്തെന്നാൽ വരുമാനം കൂടുമ്പോൾ കാലയളവിൽ മാറ്റം വരുത്താം. കൂടാതെ വലിയൊരു തുക കയ്യിൽ വരുമ്പോൾ പറ്റാവുന്ന തുക ലോണിലേക്ക് മാറ്റുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X