നിങ്ങൾ ഒരു റിസ്ക്ക് എടുക്കാൻ താത്പര്യമില്ലാത്ത നിക്ഷേപകനാണെങ്കിൽ, സ്ഥിര നിക്ഷേപങ്ങളിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിരവധി ഓപ്ഷനുകൾ നിങ്ങൾക്ക് മുന്നിലുണ്ട്. ബാങ്ക് ടേം ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്, കോർപ്പറേറ്റ് നിക്ഷേപം എന്നിങ്ങനെ നിക്ഷേപ മാർഗങ്ങൾ നിരവധി. ഓരോ സ്കീമിനും അതിന്റേതായ നേട്ടങ്ങളും കുറവുകളുമുണ്ട്. എന്നാൽ ഉയർന്ന പലിശ നേടുന്നതിനും മൂലധനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. സ്ഥിര നിക്ഷേപങ്ങളിൽ (എഫ്ഡി) നിക്ഷേപിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില ഘടകങ്ങൾ ഇതാ..
കാലാവധി
ഏഴ് ദിവസം മുതൽ 10 വർഷം വരെ വിവിധ കാലാവധികളിലുള്ള എഫ്ഡികൾ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ കാലാവധിയുള്ള എഫ്ഡിക്ക് ഉയർന്ന പലിശ ലഭിക്കുമെന്ന് കരതേണ്ട. എഫ്ഡികളുടെ പലിശനിരക്കിനെ ബാധിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ഈ ഘടകങ്ങൾ ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും. അതിനാൽ നിങ്ങളുടെ ആവശ്യകതയുമായി പൊരുത്തപ്പെടുന്ന പ്രത്യേക കാലയളവിൽ ഏത് ബാങ്കാണ് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതെന്ന് അറിയാൻ വിവിധ ബാങ്കുകളിൽ അന്വേഷിക്കുന്നത് നല്ലതാണ്.
നേരത്തെയുള്ള പിൻവലിക്കൽ
സാധാരണഗതിയിൽ കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കലിന്, ബാങ്കുകൾ 0.5 മുതൽ 1% വരെ പിഴ ചുമത്തും. എന്നാൽ, ചില ബാങ്കുകൾ കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ ഇല്ലാതെയാണ് സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നത്. സാധാരണ എഫ്ഡികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ എഫ്ഡികൾ ഉയർന്ന പലിശയായിരിക്കും വാഗ്ദാനം ചെയ്യുക. മികച്ച വരുമാനം നേടുന്നതിന് നിങ്ങൾക്ക് ഈ എഫ്ഡികൾ തിരഞ്ഞെടുക്കാം.
ചെറുകിട ധനകാര്യ ബാങ്ക് എഫ്ഡി
2016 മുതലാണ് ചെറുകിട ധനകാര്യ ബാങ്കുകൾ പ്രവർത്തനമാരംഭിച്ചു തുടങ്ങിയത്. ഈ ബാങ്കുകൾ മുൻനിര ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിന് കുറച്ച് തുക ചെറുകിട ധനകാര്യ ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്.
ബാങ്ക് എഫ്ഡിയുടെ സുരക്ഷ
എല്ലാ ബാങ്ക് നിക്ഷേപങ്ങളും ഡെപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) സ്കീമിന് കീഴിലാണുള്ളത്. ഈ പദ്ധതി നിക്ഷേപകരുടെ ബാങ്ക് നിക്ഷേപത്തിന് ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications