സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉറപ്പാക്കൽ, ആവശ്യം അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ്, പണമയയ്ക്കൽ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി വിവിധ ധനകാര്യ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന. നഗര, ഗ്രാമപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ആളുകൾക്ക് ഒരു വീട്ടിൽ കുറഞ്ഞത് ഒരു അക്കൌണ്ട് എങ്കിലും എന്നതാണ് ജൻ ധൻ യോജന വാഗ്ദാനം ചെയ്യുന്നത്.
ജൻ ധൻ അക്കൗണ്ട്
ജൻ ധൻ അക്കൗണ്ട് തുറക്കുന്ന ആളുകൾക്ക് ഒരു ഡെബിറ്റ് കാർഡ് (റുപേ കാർഡ്) ലഭിക്കും. ഈ അക്കൌണ്ട് ഏതെങ്കിലും ബാങ്ക് ബ്രാഞ്ചിൽ സീറോ ബാലൻസിൽ തുറക്കാവുന്നതാണ്. കൂടാതെ സൌജന്യ ആക്സിഡന്റ് ഇൻഷുറൻസും ഈ അക്കൗണ്ടുകൾക്ക് ഒപ്പം ലഭിക്കും. ആധാർ ലിങ്കുചെയ്ത അക്കൗണ്ടുകൾക്കായി 5,000 രൂപ ഓവർ ഡ്രാഫ്റ്റ് സൗകര്യവും ഇൻബിൽറ്റ് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് അക്കൌണ്ടിന്രെ പ്രധാന സവിശേഷത.
ലൈഫ് ഇൻഷുറൻസ് പരിരക്ഷ
കൂടാതെ, 2014 ഓഗസ്റ്റ് 15 നും 2015 ജനുവരി 26 നും ഇടയിൽ ആരംഭിച്ച അക്കൗണ്ടുകൾക്ക് അർഹരായ ഗുണഭോക്താക്കൾക്ക് 30,000 രൂപ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. ഈ അക്കൗണ്ടിന്റെ മറ്റൊരു പ്രധാന സവിശേഷത, നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറുമാസത്തേക്ക് സജീവമാണെങ്കിൽ, അക്കൌണ്ട് ഉടമ 5,000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും.
പരിരക്ഷ ലഭിക്കുന്നത് ആർക്ക്?
30,000 രൂപ ലൈഫ് ഇൻഷുറൻസ് പരിരക്ഷ, അക്കൌണ്ട് ഉടമയുടെ മരണശേഷം, മരണപ്പെട്ടയാളുടെ കുടുംബത്തിനാണ് നൽകുക. നേരിട്ട് ഇൻഷുറൻസ് എടുക്കാൻ കഴിയാത്ത കുടുംബങ്ങൾക്കും ഏതെങ്കിലും സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരാത്തവർക്കും സുരക്ഷ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ലക്ഷ്യം
പ്രധാൻ മന്ത്രി ജൻ ധൻ യോജന വെബ്‌സൈറ്റ്- pmindia.gov.in ൽ നൽകിയിരിക്കുന്നത് അനുസരിച്ച്, ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം സാമ്പത്തിക സാക്ഷരതാ പദ്ധതി പ്രകാരം സാമ്പത്തിക സാക്ഷരത ഗ്രാമതലത്തിലേക്ക് എത്തിക്കുകയെന്നതാണ്. സ്വീകർത്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) ലഭ്യമാക്കാനും ജൻ ധൻ അക്കൗണ്ടുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications