330 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും 2 ലക്ഷം രൂപ! ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

വിപണയില്‍ നിലവിലുള്ള സുരക്ഷിതമായതും അതേ സമയം കുറഞ്ഞ പ്രീമിയം തുകയില്‍ ലഭ്യമായതുമായ ഒരു ഇന്‍ഷുറന്‍സ് പോളിസിയെ തിരയുകയാണോ നിങ്ങള്‍? എങ്കില്‍ ഈ സര്‍ക്കാര്‍ പദ്ധതി നിങ്ങള്‍ക്ക് ഏറെ സഹായകമാകും. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതമായതും അതേ സമയം കുറഞ്ഞ പ്രീമിയം തുകയില്‍ ലഭ്യമായതുമായ ഒരു ഇന്‍ഷുറന്‍സ് പോളിസിയെ തിരയുകയാണോ നിങ്ങള്‍? എങ്കില്‍ ഈ സര്‍ക്കാര്‍ പദ്ധതി നിങ്ങള്‍ക്ക് ഏറെ സഹായകമാകും. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള പിഎം ജീവന്‍ ജ്യോതി ഭീമ യോജനയില്‍ വെറും 330 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് 2 ലക്ഷം രൂപയോളം ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് ഈ പരിരക്ഷയുടെ കാലാവധി. കുറഞ്ഞ പ്രീമിയത്തിന് പുറമേ മറ്റ് നേട്ടങ്ങളും ഈ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് കീഴില്‍ ഉപയോക്താവിന് ലഭിക്കും.

Also Read : 500 രൂപയ്ക്കും സ്വര്‍ണം വാങ്ങാം! ഈ നിക്ഷേപ രീതിയെക്കുറിച്ച് അറിയൂAlso Read : 500 രൂപയ്ക്കും സ്വര്‍ണം വാങ്ങാം! ഈ നിക്ഷേപ രീതിയെക്കുറിച്ച് അറിയൂ

പിഎം ജീവന്‍ ജ്യോതി ഭീമ യോജന

പിഎം ജീവന്‍ ജ്യോതി ഭീമ യോജന

ഇതൊരു ടേം ഇന്‍ഷുറന്‍സ് പദ്ധതിയാണ്. നേരത്തേ പറഞ്ഞത് പോലെ ഒരു വര്‍ഷമാണ് പോളിസി കാലയളവ്. ഓരോ വര്‍ഷവും പോളിസി പുതുക്കേണ്ടതുണ്ട്. 2015ലാണ് ഈ പ്ലാന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 330 രൂപയാണ് വാര്‍ഷിക പ്രീമിയം തുക. 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. പിഎം ജീവന്‍ ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള മെച്യൂരിറ്റി പ്രായം 55 വയസ്സാണ്.

Also Read : കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂAlso Read : കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂ

ഇന്‍ഷുറന്‍സ് പദ്ധതി

ഇന്‍ഷുറന്‍സ് പദ്ധതി

നമ്മുടെ രാജ്യത്ത് ഇന്‍ഷുറന്‍സ് വ്യാപനം ഇപ്പോഴും താരതമ്യേന കുറവാണ്. ഉയര്‍ന്ന പ്രീമിയം തുകയെന്ന കാരണത്താല്‍ പലപ്പോഴും കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കാതിരിക്കുകയാണ് ചെയ്യാറ്. അക്കാരണം കൊണ്ടുതന്നെ അത്തരം വ്യക്തികള്‍ക്ക് ജീവിതത്തില്‍ പലവട്ടം പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിയും വന്നേക്കാം. ഇക്കാര്യം മുന്നില്‍ കണ്ടുകൊണ്ടാണ് 2015 മെയ് 9ന് കേന്ദ്ര സര്‍ക്കാര്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നത്.

Also Read : 50 രൂപ നിക്ഷേപം നടത്തിയും കോടിപതിയാകാം!എങ്ങനെയെന്നറിയേണ്ടേ?Also Read : 50 രൂപ നിക്ഷേപം നടത്തിയും കോടിപതിയാകാം!എങ്ങനെയെന്നറിയേണ്ടേ?

എങ്ങനെ ഗുണഭോക്താവാകാം?

എങ്ങനെ ഗുണഭോക്താവാകാം?

സ്വകാര്യ ടേം ഇന്‍ഷുറന്‍സുകളില്‍ നിങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തേണ്ടതായുണ്ട്. എന്നാല്‍ ജീവന്‍ ജ്യോതി ഭീമ യോജന ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് കീഴില്‍ അത്തരമൊരു നിബന്ധനയില്ല. ആരോഗ്യ പരിശോധനകള്‍ ഇല്ലാതെ തന്നെ നിങ്ങള്‍ക്കീ ഇന്‍ഷുറന്‍സ് പോളിസിയുടെ ഗുണഭോക്താവാകാം. ഈ പോളിസി വാങ്ങിക്കുവാന്‍ എവിടേയും പോകേണ്ട ആവശ്യവും ഉപയോക്താവിന് വരുന്നില്ല. നിങ്ങള്‍ നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ വീട്ടിലിരുന്ന് കൊണ്ട് തന്നെ പോളിസി വാങ്ങിക്കാവുന്നതാണ്. ഇനി നെറ്റ് ബാങ്കിംഗ് സേവനം ഇല്ല എങ്കില്‍ നിങ്ങളുടെ ബാങ്ക് ശാഖയെ സമീപിച്ചാല്‍ ഈ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കാം. ഓരോ വര്‍ഷവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രീമിയം തുക സ്വയമേവ കിഴിയ്ക്കുകയാണ് ചെയ്യുക.

ടേം ഇന്‍ഷുറന്‍സ് പോളിസി

ടേം ഇന്‍ഷുറന്‍സ് പോളിസി

ടേം ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുന്നതിന് മുമ്പായി നിങ്ങള്‍ മനസ്സിലാക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അപകടമോ അകാല മരണമോ സംഭവിക്കുമ്പോള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയാണ് ടേം പ്ലാനുകള്‍ ചെയ്യുന്നത്. പോളിസി കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിങ്ങള്‍ മരണപ്പെട്ടാല്‍ നിങ്ങളുടെ കുടുംബത്തിന് അഷ്വേര്‍ഡ് ചെയ്ത തുക ലഭിക്കും.

Also Read : പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ?Also Read : പിപിഎഫ്,മ്യൂച്വല്‍ഫണ്ട്,ബാങ്ക് നിക്ഷേപങ്ങള്‍ - കുറഞ്ഞ സമയത്തില്‍ നിക്ഷേപം ഇരട്ടിയായി വളരുന്നതെവിടെ?

പ്രധാന സവിശേഷതകള്‍

പ്രധാന സവിശേഷതകള്‍

പോളിസി ഒരു വര്‍ഷത്തേക്ക് ലൈഫ് കവറേജ് നല്‍കുന്നു. ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് എല്ലാ വര്‍ഷവും പോളിസി പുതുക്കാനാകും. ഒരാളുടെ സ്വന്തം ചോയ്സ് അനുസരിച്ച്, ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്‌കീമില്‍ നിന്ന് പുറത്തുപോകാനും ഭാവിയില്‍ വീണ്ടും ചേരാനും കഴിയും. പോളിസി പരമാവധി 2 ലക്ഷം രൂപ ഉറപ്പു നല്‍കുന്നു. മറ്റ് ടേം ഇന്‍ഷുറന്‍സ് പോളിസിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പദ്ധതി പ്രതിവര്‍ഷം വളരെ കുറഞ്ഞ പ്രീമിയം നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് 330 രൂപ. മാത്രമല്ല, 18 മുതല്‍ 50 വയസ്സ് വരെയുള്ള എല്ലാ പ്രായക്കാര്‍ക്കും പ്രീമിയം നിരക്ക് തുല്യമാണ്. സെറ്റില്‍മെന്റ് പ്രക്രിയ വളരെ ലളിതമാണ്.

നികുതിയിളവ്

നികുതിയിളവ്

പോളിസിക്കായി അടച്ച പ്രീമിയം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവിന് അര്‍ഹമാണ്. നിങ്ങളുടെ സേവിംഗ് ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്തിരിക്കുന്ന ഓട്ടോ ഡെബിറ്റ് ഓപ്ഷന്‍ വഴി പോളിസി ഹോള്‍ഡര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് കാലാവധി തിരഞ്ഞെടുക്കാന്‍ കഴിയും.

യോഗ്യത

യോഗ്യത

സേവിംഗ്‌സ് ബാങ്ക് അക്കൌണ്ടുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ള ഏതൊരു വ്യക്തിക്കും ബാങ്കുകള്‍ വഴി ഈ സ്‌കീമില്‍ ചേരാം. നിങ്ങള്‍ക്ക് ഒന്നിലധികം ബാങ്ക് അക്കൌണ്ടുകളുണ്ടെങ്കിലും, ഒരു സേവിംഗ് ബാങ്ക് അക്കൗണ്ട് മാത്രമേ നിങ്ങള്‍ക്ക് ഈ സ്‌കീം സബ്‌സ്‌ക്രൈബ് ചെയ്യാന്‍ കഴിയൂ. പോളിസി വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, പങ്കാളിത്ത ബാങ്ക് അക്കൌണ്ടിലേക്ക് നിങ്ങളുടെ അധാര്‍ കാര്‍ഡ് ലിങ്കുചെയ്യേണ്ടത് നിര്‍ബന്ധമാണ്

Also Read : പഴയ രണ്ട് രൂപാ കോയിന്‍ കൈയ്യിലുണ്ടെങ്കില്‍ നേടാം 5 ലക്ഷംAlso Read : പഴയ രണ്ട് രൂപാ കോയിന്‍ കൈയ്യിലുണ്ടെങ്കില്‍ നേടാം 5 ലക്ഷം

നിങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം നിങ്ങളാണോ? എങ്കില്‍ നിങ്ങളുടെ കുടുബത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ അംഗമാകുക എന്നത്. ഇതുവഴി നിങ്ങളുടെ മരണ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാം. മാത്രമല്ല ഓരോ വര്‍ഷവും പുതുക്കാവുന്ന ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ് ടേം ഇന്‍ഷുറന്‍സ് പദ്ധതി കൂടിയാണിത്.

Read more about: insurance
English summary

PM Jeevan Jyoti Bima Yojana; get insurance coverage of Rs 2 lack with a premium of only 330 Rs

PM Jeevan Jyoti Bima Yojana; get insurance coverage of Rs 2 lack with a premium of only 330 Rs
Story first published: Monday, October 18, 2021, 9:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X