പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി എന്ന പിഎം കിസാൻ പദ്ധതിയുടെ 20-ാം ഗഡുവിനായി ഇന്ത്യയിലെ കർഷകരെല്ലാം കാത്തിരിക്കുകയാണ്. ഇത്തവണ ജൂണിൽ എത്തേണ്ടിയിരുന്ന 20ാം ഗഡു ഇനിയും കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. ജൂലൈ 18 എത്തുമെന്ന് വാർത്തകൾ എത്തിയിരുന്നുവെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും വന്നിട്ടില്ല. 9 കോടിയിലധികം കർഷകരാണ് പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
പിഎം കിസാൻ പദ്ധതിയുടെ 19-ാം ഗഡു ഫെബ്രുവരിയിൽ എത്തിയിരുന്നു. സാധാരണയായി നാല് മാസത്തിലൊരിക്കൽ ഓരോ ഗഡുവും നൽകേണ്ടതുണ്ട്. ഇപ്പോൾ ജൂലൈ അവസാനിക്കാറായിട്ടും 20ാം ഗഡുവിനെ കുറിച്ച് ഒരു അറിവും ഇല്ല. ഗഡു ഉടൻ വിതരണം ചെയ്തേക്കും, അതിനാൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എപ്പോഴും പരിശോധിക്കുക. ഇത്തവണ ആഗസ്റ്റ് 2നായിരിക്കും പിഎം കിസാൻ്റെ 20ാം ഗഡു എത്തുന്നത് എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്.
നിലവിൽ 20-ാം ഗഡുവിന് കാത്തിരിക്കുന്നവരെ പോലെ പുതിയ ആളുകൾക്കും പിഎം കിസാൻ പദ്ധതിയിൽ ചേരാനുള്ള അവസരമുണ്ട്. ആർക്കെല്ലാമാണ് പിഎം കിസാൻ യോജനയിൽ അപേക്ഷിക്കാൻ അർഹതയുള്ളത്? എങ്ങനെ അപേക്ഷിക്കാം? വിശദമായി അറിയാം.
പിഎം കിസാൻ യോജനയുടെ യോഗ്യത
- അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം
- സ്വന്തമായി കൃഷിയോഗ്യമായ ഭൂമി ഉണ്ടായിരിക്കണം.
- ഒരു ചെറുകിട കർഷകനായിരിക്കണം
- പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ വാങ്ങുന്നവർക്ക് യോഗ്യതയില്ല
- ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ഭുവുടമയാവരുത്.

പിഎം കിസാൻ യോജനക്ക് എങ്ങനെ അപേക്ഷിക്കാം?
1. pmkisan.gov.in എന്ന പോർട്ടൽ തുറക്കാം
2. ഹോംപേജിലെ 'പുതിയ കർഷക രജിസ്ട്രേഷൻ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ, സംസ്ഥാനം, കാപ്ച കോഡ് എന്നിവ സമർപ്പിക്കുക.
3. ഒടിപി ഉപയോഗിച്ച് നിങ്ങളുടെ ആധാർ പരിശോധിക്കുക
4. പരിശോധനക്ക് ശേഷം അപേക്ഷ പൂരിപ്പിക്കുക. ആധാർ പ്രകാരമുള്ള നിങ്ങളുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും, മൊബൈൽ നമ്പർ, ഭൂമിയുടെ ഉടമസ്ഥാവകാശ വിശദാംശങ്ങൾ എന്നിവ നൽകണം.
5. വിവരങ്ങൾ സമർപ്പിച്ച ശേഷം സ്ഥിരീകരണത്തിനായി കാത്തിരിക്കുക.
അപേക്ഷ സമർപ്പിച്ചതിന് ശേഷം വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി സംസ്ഥാന നോഡൽ ഓഫീസർക്ക് (SNO) ഇത് അയയ്ക്കും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ നിങ്ങളുടെ പേരും ഗുണഭോക്തൃ പട്ടികയിൽ കാണാൻ സാധിക്കും.
എന്താണ് പ്രധാനമന്ത്രി കിസാൻ പദ്ധതി?
ഇന്ത്യയിലെ കോടിക്കണക്കിന് കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി 2019-ൽ ആരംഭിച്ച പദ്ധതിയാണ് പിഎം കിസാൻ പദ്ധതി. ഇത് ലോകത്തിലെ ഏറ്റവും വലിയ ഡിബിടി പദ്ധതിയായി മാറി. യോഗ്യരായ കർഷകർക്ക് വർഷത്തിൽ മൂന്ന് തവണ 2,000 രൂപ വീതം ലഭിക്കും. അതായത് പ്രതിവർഷം 6,000 രൂപ ലഭിക്കും. ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications