PM-Kisan 21st Installment: നവംബറിൽ 2,000 രൂപ അക്കൗണ്ടിൽ എത്തുമോ? സ്റ്റാറ്റസ് അറിയാനുള്ള എളുപ്പവഴി ഇതാ

ഇന്ത്യയിലെ കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം-കിസാൻ. ഇന്ത്യയുടെ വളർച്ചക്കു പിന്നിൽ ഓരോ കർഷകരുടെയും കഠിനാധ്വാനമുണ്ട്. എന്നാൽ പലപ്പോഴും അതിനനുസരിച്ചുള്ള ലാഭം കർഷകർക്ക് ലഭിക്കാറുമില്ല. ഈ പ്രശ്നങ്ങൾക്ക് ഒരു നേരിയ ആശ്വാസം എന്ന നിലയിലാണ് പിഎം കിസാൻ പദ്ധതിയിലൂടെ എല്ലാ വർഷവും 6,000 രൂപ വിതരണം ചെയ്യുന്നത്.

വർഷത്തിൽ മൂന്ന് ​ഗഡുക്കളായിട്ടാണ് 6,000 രൂപ വിതരണം ചെയ്യുന്നത്. 2,000 രൂപ വീതമാണ് ഓരോ തവണയും ലഭിക്കുന്നത്. ആ​ഗസ്റ്റിലായിരുന്നു അവസാനം വിതരണം ചെയ്തത്. അടുത്ത 21ാം ​ഗഡു എപ്പോൾ വിതരണം ചെയ്യുമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിലെ വിവരങ്ങൾ പ്രകാരം നവംബറിൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2019ലായിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. വിത്തുകൾ, വളങ്ങൾ, കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ കർഷകരെ സഹായിച്ചുകൊണ്ട് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുവാനും, അതുവഴി ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും കടബാധ്യത കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

21ാം ​ഗഡു നവംബറിലെത്തുമെന്ന് പറയുന്നുണ്ടെങ്കിലും നിങ്ങൾക്ക് ഇത്തവണ 2,000 രൂപ അക്കൗണ്ടിലെത്തുമോ? എങ്ങനെ അറിയാം?

  • ആദ്യം ഔദ്യോ​ഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിച്ച് "ബെനിഫിഷ്യറി സ്റ്റാറ്റസ്" തിരഞ്ഞെടുക്കുക.
  • ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
  • ഫണ്ട് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ ഒരു എസ്എംഎസ് അറിയിപ്പ് ലഭിക്കും.
നവംബറിൽ 2,000 രൂപ അക്കൗണ്ടിൽ എത്തുമോ? സ്റ്റാറ്റസ് അറിയാനുള്ള എളുപ്പവഴി ഇതാ

പിഎം-കിസാൻ യോഗ്യതാ മാനദണ്ഡം

1. കർഷകരുടെ ഉന്നമനത്തിന് വേണ്ടിയാണെങ്കിലും എല്ലാവർക്കും ഇതിലൂടെ നേട്ടം ലഭിക്കുന്നില്ല. അതിനാൽ പിഎം കിസാൻ പദ്ധതിയിൽ അപേക്ഷിക്കാൻ എന്തെല്ലാം യോ​ഗ്യത ഉണ്ടായിരിക്കണമെന്ന് പരിശോധിക്കാം;

2. കർഷകൻ സംസ്ഥാന അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്ത് സ്വന്തമായി ഭൂമിയുള്ള വ്യക്തിയാണെങ്കിൽ തീർച്ചയായും ഈ പദ്ധതിയിൽ അപേക്ഷിക്കാൻ സാധിക്കും.

3. പേയ്‌മെന്റ് ലഭിക്കുന്നതിന് കർഷകർ ഇ-കെവൈസി പരിശോധന പൂർത്തിയാക്കി ആധാറും ബാങ്ക് അക്കൗണ്ടുകളും ലിങ്ക് ചെയ്യണം.

4. സ്ഥാപനപരമായ ഭൂവുടമകൾ, നിലവിലുള്ളതോ മുൻകാല ഭരണഘടനാ പദവികൾ വഹിക്കുന്നതോ ആയവർ, സർക്കാർ ജീവനക്കാർ, 10,000 രൂപയിൽ കൂടുതൽ വരുമാനമുള്ള പെൻഷൻകാർ, ആദായനികുതി അടയ്ക്കുന്നവർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകൾ, എൻആർഐകൾ എന്നിവർക്കൊന്നും ഈ സ്കീമിൽ അപേക്ഷിക്കാൻ യോ​ഗ്യതയില്ല.

5. ഗുണഭോക്താക്കൾക്ക് കൃഷിയോഗ്യമായ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണം.

6. ഉയർന്ന വരുമാനക്കാർ, സർക്കാർ ജീവനക്കാർ, നികുതിദായകർ, സ്ഥാപനപരമായ ഭൂവുടമകൾ എന്നിവർക്കും ഈ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കില്ല.

ഇതുവരെ 10 കോടിയിലധികം കർഷകർക്ക് പിഎം-കിസാന്റെ നേട്ടം ലഭിച്ചു. കാർഷിക രം​ഗത്ത് നിരവധി പ്രതിസന്ധികൾ നടക്കുന്നുണ്ട്. പല ആവശ്യങ്ങൾക്കും കർഷകർക്ക് പണം ലഭ്യമാവാത്ത സാഹചര്യങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ സർക്കാരിൻ്റെ കരുതൽ തന്നെയാണ് പിഎം കിസാൻ. നിങ്ങൾ യോ​ഗ്യരാണെങ്കിൽ ഇനിയും പിഎം കിസാന് കീഴിൽ അപേക്ഷിച്ചിട്ടില്ലെങ്കിൽ വേ​ഗം തന്നെ രജിസ്ട്രർ ചെയ്യൂ. 21ാം ​ഗഡു നവംബറിൽ തന്നെ ലഭ്യമാക്കും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X