പെൻഷൻ പദ്ധതികളുടെ ഭാഗമാകുന്നത് ഭാവി ജീവിതത്തെ ഒരുപരിധി വരെ സാമ്പത്തിക സുരക്ഷയുള്ളതാക്കി മാറ്റാൻ കഴിയും. എന്നാൽ സ്ഥിര വരുമാനമില്ലാത്തവർ എങ്ങനെ പെൻഷൻ പദ്ധതിയുടെ ഭാഗമാകുമെന്നാണ് പലരുടേയും ചോദ്യം. അതിനുള്ള ഉത്തരമാണ് പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന (PM-KMY). പദ്ധതിയിലൂടെ കുറഞ്ഞ നിക്ഷേപത്തിൽ ഉറപ്പായ പ്രതിമാസ പെൻഷൻ നേടാൻ കഴിയും. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന
രാജ്യത്തെ കര്‍ഷകര്‍ക്ക് ഉറപ്പായ പെന്‍ഷന്‍ ലഭ്യമാക്കുന്നതിനാണ് പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍ധന്‍ യോജന പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് കുറഞ്ഞ നിബന്ധനകളാണ്. ഈ പദ്ധതിയുടെ ഭാഗമാകുന്നതിനുള്ള ഏക നിബന്ധന ഉപയോക്താവ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ അംഗമായിരിക്കണമെന്നതാണ്. കൂടാതെ എന്‍പിഎസ്, ഇഎസ്ഐസി, ഇപിഎഫ്ഒ പോലുള്ള മറ്റു സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം കൈപ്പുറ്റന്നവരും ആയിരിക്കരുത്. ഡോക്ടര്‍, എന്‍ജിനിയര്‍, വക്കില്‍, ആദായനികുതി ദായകര്‍ എന്നിവര്‍ക്കും പദ്ധതിയുടെ നേട്ടം ലഭിക്കില്ല. പ്രതിമാസം 3,000 രൂപ പെന്‍ഷനാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അതായത് വര്‍ഷത്തില്‍ 36,000 രൂപ.
പ്രായപരിധിയും നിക്ഷേപവും
പ്രധാന്‍മന്ത്രി കിസാന്‍ മാന്‍ധന്‍ യോജനയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസാണ്. പരമാവധി പ്രായം 40 വയസ്. 55 രൂപ മുതല്‍ 200 രൂപ വരെയാണ് പദ്ധതിയിലെ നിക്ഷേപതുക. ഈ തുക പദ്ധതിയിൽ ചേരുമ്പോഴുള്ള പ്രായത്തിന് അനുസരിച്ച് മാറും. 18 വയസിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ 55 രൂപയാണ് നിക്ഷേപ തുക. 30 വയസാണെങ്കിൽ 110 രൂപയാണ്. 40 വയസിലാണ് കിസാന്‍ മാന്‍ധന്‍ യോജനയിൽ ചേരുന്നതെങ്കിൽ 200 രൂപയാണ് നിക്ഷേപ തുക.

പെൻഷൻ എപ്പോൾ ലഭിക്കും..?
കർഷകന് 60 വയസ്സ് തികയുമ്പോൾ സംഭാവന അവസാനിക്കും. അതിനുശേഷം, പെൻഷൻ ആരംഭിക്കും. വരിക്കാരന്‍റെ മരണമുണ്ടായാൽ, പങ്കാളിക്ക് പെൻഷന്റെ 50% (പ്രതിമാസം 1,500 രൂപ) ലഭിക്കും. 60 വയസിന് മുമ്പാണ് ഉപയോക്താവ് മരിക്കുന്നതെങ്കില്‍ നിക്ഷേപം തുടരാനും പങ്കാളിക്ക് സാധിക്കും. പിഎം-കിസാൻ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന കർഷകർക്ക് അവരുടെ സംഭാവനകൾ നേരിട്ട് ഓട്ടോ-ഡെബിറ്റ് ചെയ്യാൻ തിരഞ്ഞെടുക്കാം.
എങ്ങനെ പദ്ധതിയില്‍ അംഗമാകാം..?
പദ്ധതിയില്‍ അംഗമാകുന്നതിന് നിങ്ങള്‍ 2 ഹെക്ടറില്‍ (5 ഏക്കര്‍) താഴെ കൃഷി ചെയ്യുന്നവര്‍ ആയിരിക്കണം. കർഷകർക്ക് ഏത് സംസ്ഥാനത്തുനിന്നും ചേരാം, പെൻഷൻ ഫണ്ട് കൈകാര്യം ചെയ്യുന്നത് എൽഐസി ആണ്. നിങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുക കേന്ദ്ര സര്‍ക്കാരും അക്കൗണ്ടില്‍ നിക്ഷേപിക്കും.
1. അടുത്തുള്ള പൊതു സേവന കേന്ദ്രം (CSC) സന്ദർശിക്കുക.
2. ആധാർ, ഭൂവുടമസ്ഥ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ രേഖകൾ സമർപ്പിക്കുക.
3. പ്രായത്തിനനുസരിച്ച് നിങ്ങളുടെ സംഭാവന പദ്ധതി തിരഞ്ഞെടുക്കുക.
4. ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
