കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്ത സർക്കാർ പദ്ധതിയാണ് പിഎം കിസാൻ യോജന. രാജ്യത്തെ ദശലക്ഷക്കണക്കിന് കർഷകർക്കാണ് എല്ലാ വർഷവും 6,000 രൂപ മൂന്ന് ഗഡുക്കളായി ലഭിക്കുന്നത്. ഇത്തവണ ദീപാവലി പ്രമാണിച്ച് നേരത്തെ തന്നെ 21ാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ പ്രതീക്ഷകൾക്കൊത്ത് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല. ഇത് നിരാശയുണ്ടാക്കുന്നുണ്ട്. നിലവിലെ സൂചനകൾ അനുസരിച്ച് നവംബർ ആദ്യ വാരത്തിൽ തന്നെ 21ാം ഗഡു ലഭിക്കുമെന്ന് പറയുന്നു.
അടുത്തിടെ ഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കർഷകർക്ക് 21ാം ഗഡു ഇതിനോടകം ലഭിച്ചിട്ടുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശങ്ങളിലെ കർഷകർക്ക് ഒരു ചെറിയ കൈത്താങ്ങ് എന്ന നിലയിലാണ് സർക്കാർ നേരത്തെ തന്നെ 2,000 രൂപ നൽകിയത്. എന്നാൽ ഇത് മറ്റു സംസ്ഥാനങ്ങളിൽ ബാധകമല്ല.
നവംബറിൽ ലഭിക്കുമോ?
നവംബർ ആദ്യ വാരത്തിൽ 2,000 രൂപ ലഭിക്കുമെന്നാണ് നിലവിലെ സൂചന. ഇത് സത്യമായാൽ ഇന്ത്യയിലെ കർഷകർക്ക് ഏറെ ആശ്വാസകരമാവും. ദീപാവലിക്ക് പ്രതീക്ഷിച്ചെങ്കിലും ലഭിക്കാത്ത തുക നവംബറിൽ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

21-ാം ഗഡു ലഭിക്കാത്ത കർഷകർ ആരെല്ലാം?
ഇ-കെവൈസി പൂർത്തിയാക്കാത്ത കർഷകർക്ക് 21ാം ഗഡു ലഭിക്കില്ല. മാത്രമല്ല, കർഷകരുടെ ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലോ, IFSC കോഡ് തെറ്റാണെങ്കിലോ, വ്യക്തിഗത വിവരങ്ങൾ തെറ്റാണെങ്കിലോ ഗഡു ലഭിക്കില്ല. അതിനാൽ ഇ-കെവൈസി അത്രത്തോളം പ്രധാനപ്പെട്ടതാണ്.
ഇ-കെവൈസി പൂർത്തിയാക്കി, ശരിയായ രേഖകൾ സമർപ്പിച്ച്, ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത കർഷകർക്ക് ഇത്തവണ കൃത്യമായി പണം ലഭിക്കും.
നിങ്ങളുടെ പേര് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടോ?
പിഎം കിസാൻ യോജനയിൽ നിന്നും നിങ്ങളുടെ പേര് ഒഴിവാക്കിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? അതിനായി ഈ ഘട്ടങ്ങൾ പൂർത്തിയാക്കുക;
- ആദ്യം pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'ഫാർമർ കോർണർ' എന്ന വിഭാഗത്തിലെത്തി 'ഗുണഭോക്തൃ പട്ടിക'യിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവ തിരഞ്ഞെടുക്കുക.
- 'റിപ്പോർട്ട് നേടുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ലിസ്റ്റ് പരിശോധിക്കുക.
- നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടുമോ ഇല്ലയോ എന്ന് പരിശോധിക്കുക.
ഇത്രയും ചെയ്താൽ പണം ലഭിച്ചോ എന്നും അറിയാൻ സാധിക്കും. മുകളിൽ പറഞ്ഞ പ്രകാരം എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ പേര് ഇത്തവണയും ഉണ്ടായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
