രാജ്യത്തെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കായി കാത്തിരിക്കുന്നത്. ചെറുകിട കർഷകരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനപ്രിയ പദ്ധതികളിലൊന്നാണ് കേന്ദ്ര സർക്കാരിന്റെ പിഎം കിസാൻ നിധി. പദ്ധതിയിലൂടെ പ്രതിവർഷം 6000 രൂപ അർഹരായ കർഷകരിലേക്ക് എത്തുന്നു. മൂന്ന് ഗഡുക്കളായാകും ഇത് ലഭ്യമാകുക. ഇത്തരത്തിൽ പിഎം കിസാൻ സമ്മാൻ നിധിയുടെ പതിനഞ്ചാം ഗഡുവാണ് നവംബറിൽ കർഷകിരിലേക്ക് എത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.

എന്താണ് പിഎം കിസാൻ സമ്മാൻ നിധി?
വിളകളുടെ ആരോഗ്യവും പരിപാലനവും ഉറപ്പാക്കി അതുവഴി കർഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കർഷക ക്ഷേമം മുൻനിർത്തി കേന്ദ്ര സർക്കാർ പിഎം കിസാൻ സമ്മാൻ നിധി ആവിഷ്കരിക്കുന്നത്. 2019 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ നിലവിൽ 15 കോടിയോളം ഗുണഭോക്താക്കളാണുള്ളത്. നാല് മാസത്തിൽ മൂന്ന് തവണകളായി 2000 രൂപ വെച്ച് കർഷകന് ഒരു വർഷം 6000 രൂപ ഇത്തരത്തിൽ ലഭിക്കുന്നു. അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആണ് ആനുകൂല്യം വിതരണം ചെയ്യുന്നത്.
ആരാണ് പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ?
കൃഷിയോഗ്യമായ രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള എല്ലാ ചെറുകിട കർഷകർക്കും പദ്ധതി ആനുകൂല്യം ലഭ്യമാകും. അതേസമയം സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന കർഷക കുടുംബങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. അതുപോലെ തന്നെ ഭരണഘടന പദവിയിലിരിക്കുന്നവരോ നേരത്തെ സേവനം ചെയ്തവർക്കോ പദ്ധതിയുടെ ഭാഗമായി ആനുകൂല്യം ലഭിക്കില്ല. ആദായ നികുതി അടുക്കുന്നവരെയും പ്രതിമാസ പെൻഷൻ 10000 രൂപയോ അതിൽ കൂടുതലോ ഉള്ളവരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അതാത് സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിലവിലുള്ള ഭരണകൂഡവുമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
ഉപഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
യോഗ്യരായ കർഷകർക്ക് പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ പേരുകൾ എളുപ്പത്തിൽ പരിശോധിക്കാം. വെബ്‌സൈറ്റിന്റെ ഹോംപേജിൽ ഫാർമേഴ്‌സ് കോർണർ സന്ദർശിക്കുക. തുടർന്ന് ബെനിഫിഷ്യറി സ്റ്റാറ്റസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. പിഎം കിസാൻ യോനയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ യോഗ്യനാണോ അല്ലയോ എന്നറിയാൻ അടുത്ത പേജിൽ നിങ്ങളുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
ഗുണഭോക്താക്കൾക്ക് പിഎം-കിസാൻ പോർട്ടലിൽ നിന്ന് അവരുടെ ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വഴിയോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് PMKISAN GOI ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഫേസ് ആധികാരികത വഴി അവരുടെ ആധാർ മൊബൈൽ നമ്പർ ലിങ്ക് ചെയ്‌തുകൊണ്ടോ ഇകെവൈസി സ്വയം പരിശോധിക്കാവുന്നതാണ്.
എപ്പോൾ കിട്ടും?
ജൂലൈ 27നാണ് പിഎം കിസാൻ സമ്മാൻ നിധിയുടെ 14മത്തെ ഗഡു കർഷകർക്ക് വിതരണം ചെയ്തത്. ഓഗസ്റ്റ് - നവംബർ പാദത്തെ പണ വിതരണം ഒക്ടോബർ അവസാനം ഇല്ലെങ്കിൽ നവംബർ ആദ്യം നടക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന വിവരം. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് നവംബർ 12നുള്ളിൽ ഫണ്ട് വിതരണം നടക്കുമെന്നാണ് മനസിലാക്കുന്നത്. എട്ടര കോടി ഗുണഭോക്താക്കളാണ് ഇത്തവണം സർക്കാർ സഹായം കാത്തിരിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
