പിഎം കിസാന്‍ സമ്മാന്‍ നിധി എട്ടാം ഗഢു; രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ ദിനം

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു! പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎംകെഎസ്എന്‍വൈ)യുടെ എട്ടാം ഇന്‍സ്റ്റാള്‍മെന്റ് 2021 മെയ് 14ന് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു! പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎംകെഎസ്എന്‍വൈ)യുടെ എട്ടാം ഇന്‍സ്റ്റാള്‍മെന്റ് 2021 മെയ് 14ന് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. ഇതോടെ 2,000 രൂപ വീതമാണ് നേരിട്ട് രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഇന്ന് എത്താന്‍ പോകുന്നത്. മെയ് 14 ലഭിക്കുന്ന ഈ തുകയാണ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ പിഎം കിസാനിലെ ആദ്യ ഗഡു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എട്ടാമത്തെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഢുവുമായ 2,000 രൂപ ഇന്ന് ഡിജിറ്റലായി വിതരണം ചെയ്തത്.

 

എട്ടാം ഗഢു

എട്ടാം ഗഢു

അതിന് ശേഷം രാജ്യത്തെ കര്‍ഷകരെയും പ്രധാനമന്തി അഭിസംബോധന ചെയ്യുകയും ചെയ്തു. ദൂരദര്‍ശനിലൂടെയും Pmindiawebcast.nic.in വഴിയും കര്‍ഷകര്‍ക്ക് ചടങ്ങ് തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തെ 9.5 കാര്‍ഷിക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ട്. 19,000 കോടി രൂപയിലധികമാണ് ഇതിനോടകം കൈമാറ്റം ചെയ്തു കഴിഞ്ഞിട്ടുള്ളത്. 2020 ഡിസംബര്‍ മാസം 25ാം തീയ്യതിയായിരുന്നു പിഎം കിസാന്‍ പദ്ധതിയുടെ ഏഴാം ഗഢു വിതരണം ചെയ്തത്.

വര്‍ഷം 6,000 രൂപ വീതം

വര്‍ഷം 6,000 രൂപ വീതം

രാജ്യത്തെ ചെറുകിട കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് പ്രതിവര്‍ഷം 6,000 രൂപ വീതമാണ് പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയിലൂടെ സര്‍ക്കാര്‍ നല്‍കിവരുന്നത്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായി കേന്ദ്ര സര്‍ക്കാറിന്റെ ഈ സാമ്പത്തിക സഹായം ഓരോ വര്‍ഷവും കര്‍ഷകരുടെ അക്കൗണ്ടിലെത്തും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലാണ് തുകയുടെ ആദ്യ ഗഡു കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുക. ആഗസ്ത് 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ രണ്ടാം ഗഡുവും ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മൂന്നാം ഗഡുവും അക്കൗണ്ടിലേക്കെത്തും.

75,000 കോടി രൂപയുടെ പദ്ധതി

75,000 കോടി രൂപയുടെ പദ്ധതി

2 ഹെക്ടവര്‍ വരെ ഭൂമി സ്വന്തമായുള്ള കര്‍ഷകര്‍ക്കാണ് പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2018 ഡിസംബറിലാണ് പദ്ധതി ആരംഭിച്ചത്. ഇതിനോടകം ഏഴ് ഗഡുക്കള്‍ കര്‍ഷകരുടെ കൈകളില്‍ സര്‍ക്കാര്‍ എത്തിച്ചു കഴിഞ്ഞു. 75,000 കോടി രൂപ വകയിരുത്തിയിരിക്കുന്ന ഈ പദ്ധതിയ്ക്ക് കീഴില്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അളവ് പരിഗണിക്കാതെ 125 മില്യണ്‍ കര്‍ഷകര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്.

എട്ടാം ഗഢു എത്തിയോ എന്ന് എങ്ങനെ പരിശോധിക്കാം?

എട്ടാം ഗഢു എത്തിയോ എന്ന് എങ്ങനെ പരിശോധിക്കാം?

1. സര്‍ക്കാറിന്റെ ഔദ്യോഗിക വെബസൈറ്റില്‍ പ്രവേശിക്കുക https://pmkisan.gov.in/

2. ഹോം പേജില്‍ ഫാര്‍മേഴ്‌സ് കോര്‍ണര്‍ സെക്ഷന്‍ തെരഞ്ഞെടുക്കുക.
3. ബെനഫിഷ്യറി സ്റ്റാറ്റസ് തെരഞ്ഞെടുക്കുക. നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് നിങ്ങള്‍ക്ക് ഇവിടെ പരിശോധിക്കാം. കര്‍ഷകന്റെ പേരും അയാളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുകയും ഇവിടെ കാണാവുന്നതാണ്.
4. ശേഷം നിങ്ങളുടെ ആധാര്‍ നമ്പറോ, അക്കൗണ്ട് നമ്പറോ. മൊബൈല്‍ നമ്പറോ നല്‍കുക.
5. വിവരങ്ങള്‍ ലഭിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഗുണഭോക്തൃ പട്ടിക

ഗുണഭോക്തൃ പട്ടിക

ഇനി നിങ്ങള്‍ പിഎംകെഎസ്എന്‍വൈ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുവാന്‍ ഫാര്‍മേഴ്‌സ് കോര്‍ണറില്‍ നിന്നും ബെനഫിഷ്യറി ലിസ്റ്റ് പരിശോധിക്കാം. നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ കാര്യങ്ങള്‍ നല്‍കിയതിന് ശേഷം വിവരങ്ങള്‍ ലഭിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതേ മാതൃകയില്‍ വെബ്‌സൈറ്റിലൂടെ നിങ്ങളുടെ അക്ൗണ്ട് സ്റ്റാറ്റസും പരിശോധിക്കാവുന്നതാണ്.

Read more about: pension
English summary

PM Kisan Samman Nidhi (PMKSY): 8th installment, Rs 2000 Will Be Credited To Bank Accounts Of Farmers | പിഎം കിസാന്‍ സമ്മാന്‍ നിധി എട്ടാം ഗഢു; രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഇന്ന് ആഹ്ലാദത്തിന്റെ ദിനം- കാരണമിതാണ് !

PM Kisan Samman Nidhi (PMKSY): 8th installment, Rs 2000 Will Be Credited To Bank Accounts Of Farmers
Story first published: Friday, May 14, 2021, 12:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X