നിങ്ങൾ പിഎം കിസാൻ പദ്ധതിയിൽ ഉണ്ടോ? പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയാണ് പിഎം കിസാൻ പദ്ധതി. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ട് കാർഷിക മേഖലയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലാണ് പിഎം കിസാൻ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. വർഷത്തിൽ 6,000 രൂപയാണ് ഓരോ കർഷകനും ഇതിലൂടെ ലഭിക്കുന്നത്. ഇത് മൂന്ന് ഗഡുക്കളായിട്ടാണ് ലഭിക്കുന്നത്. ആഗസ്റ്റിലാണ് അവസാനത്തെ ഗഡു വിതരണം ചെയ്തത്. ഇനി വരാനിരിക്കുന്നത് 21ാമത്തെ ഗഡുവാണ്.
നിങ്ങൾ പിഎം കിസാൻ സ്കീമിൽ അപേക്ഷിച്ചിട്ടുണ്ടോ? എങ്കിൽ അടുത്ത ഗഡുവിന് മുന്നേ തന്നെ ഇ-കെവൈസി പൂർത്തിയാക്കാൻ മറക്കണ്ട. ഇകെവൈസി കൃത്യമായി പൂർത്തിയാക്കിയില്ലെങ്കിൽ ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടാവണമെന്നില്ല. 20ാം ഗഡു ആഗസ്റ്റിൽ ലഭിച്ചതിനാൽ അടുത്ത ഗഡു ഡിസംബറിലായിരിക്കും. എന്നാൽ ഇനിയും 21ാം ഗഡു എന്ന് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതിനു മുന്നേ എങ്ങനെയാണ് ഇ- കെവൈസി പൂർത്തിയാക്കേണ്ടതെന്ന് അറിയാം;
ഇ-കെവൈസി പൂർത്തിയാക്കുന്നത് എങ്ങനെ?
- പിഎം-കിസാൻ ന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pmkisan.gov.in സന്ദർശിക്കുക
- വെബ്സൈറ്റിലെ ഹോംപേജിൽ വലത് വശത്തായി "e-KYC" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകി സെർച്ച് എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക.
- ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ നൽകുക. ലഭിച്ച ഒടിപിയും നൽകുക.
- സ്ഥിരീകരണം പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ ലഭിക്കും.
- ഓൺലൈൻ പ്രക്രിയ പൂർത്തിയാക്കാൻ അറിയാത്തവർക്ക് അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) വഴി ഇ-കെവൈസി ചെയ്യാം.

ഇ-കെവൈസി പൂർത്തിയാക്കുന്നത് ഐഡന്റിറ്റി സ്ഥിരീകരിക്കാൻ മാത്രമല്ല, പദ്ധതിയിലൂടെ നടക്കുന്ന തട്ടിപ്പ് തടയാനും ഫണ്ടുകൾ ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും വേണ്ടിയാണ്.
പിഎം കിസാൻ യോജന
2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഒരു ക്ഷേമ പദ്ധതിയാണ് പിഎം കിസാൻ യോജന. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി, തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നു. രാജ്യത്തെ യോഗ്യരായ കർഷകർക്ക് 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് പണം നൽകുന്നത്. ഏകദേശം 75,000 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്.
ആധാര്‍ കാര്‍ഡ്, കൈവശാവകാശ രേഖ, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എന്നിവയാണ് ഈ പദ്ധതിയില്‍ അംഗമാകാന്‍ ആവശ്യമായ രേഖകള്‍. രണ്ട് ഹെക്ടര്‍ വരെ മൊത്തം കൃഷിയോഗ്യമായ ഭൂമിയുള്ള എല്ലാ ചെറുകിട കര്‍ഷകർക്കും ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കും.
നിങ്ങളും ഈ പദ്ധതിയുടെ ഭാഗമാണെങ്കിൽ വേഗം തന്നെ ഇ-കെവൈസി പൂർത്തിയാക്കുക. ഇല്ലെങ്കിൽ നിങ്ങൾക്ക് അവകാശപ്പെട്ട പണം ചിലപ്പോൾ ലഭിക്കാതെ വന്നേക്കാം. ഇ-കെവൈസി മുകളിൽ പറഞ്ഞ പോലെ എളുപ്പത്തിൽ പൂർത്തിയാക്കാം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
