രാജ്യത്തെ കര്‍ഷകര്‍ക്കിതാ പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ രൂപത്തില്‍ ഒരു സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. 9 കോടിയിലേറെ കൃഷിക്കാരാണ് പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന
രാജ്യത്തെ കര്‍ഷകര്‍ക്കിതാ പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ രൂപത്തില്‍ ഒരു സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. 9 കോടിയിലേറെ കൃഷിക്കാരാണ് പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ പങ്കാളികളായിരിക്കുന്നത്. രാജ്യത്തെ അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പദ്ധതിയുടെ എട്ടാമത്തെ ഗഡു വിതരണം ചെയ്തത്. 9.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇരുപതിനായിരം കോടി രൂപയാണ് ഇത് പ്രകാരം നല്‍കിയിരിക്കുന്നത്. നിങ്ങള്‍ ഒരു കര്‍ഷകനും പിഎം കിസാന്‍ യോജനയുടെ എല്ലാ നയനിബന്ധനകളും പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ ഇരുന്നു കൊണ്ടു തന്നെ പദ്ധതിയ്ക്കായി അപേക്ഷിക്കുവാനും അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കും. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പുതിയ കര്‍ഷകര്‍ക്ക് ജൂണ്‍ 30ന് മുമ്പായി https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
ഇരട്ട നേട്ടമാണ് കര്‍ഷകരെ കാത്തിരിക്കുന്നത്. ജൂണ്‍ 30ന് മുമ്പായി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്ഷകന് പദ്ധതിയുടെ രണ്ട് ഗഢുക്കളുടെ നേട്ടം ലഭിക്കും. ജൂണ്‍ മാസത്തില്‍ ഒരു കര്ഷകന് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ ജൂലൈ മാസത്തില്‍ ആദ്യ ഗഢുത്തുകയായ 2,000 രൂപ കര്ഷകന് ലഭിക്കും.
പിഎം കിസാന്‍ യോജന പ്രകാരം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിലാണ് എട്ടാം ഗഢു വിതണം ചെയ്യുന്നത്. അതിന് ശേഷം ആഗസ്ത് മാസത്തില്‍ ഒമ്പതാം ഗഢുവും വിതരണം ചെയ്യും.
ഈ സാഹചര്യത്തില്‍, ജൂണ്‍ 30ന് മുമ്പ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കര്ഷകന് ആദ്യ ഗഢു ജൂലൈ മാസത്തിലും ഒപ്പം രണ്ടാം ഗഢു ആഗസ്ത് മാസത്തിലും ലഭിക്കും. അതായത് രജിസ്റ്റര്‍ ചെയ്ത് അധികം കാത്തിരിക്കാതെ തന്നെ കര്‍ഷകന്റെ കൈയ്യില്‍ 4,000 രൂപ എത്തുമെന്നര്‍ഥം.
പദ്ധതി ആരംഭിച്ച സമയത്ത് ചെറിയ ഭൂമി കൈവശം ഉള്ള കര്‍ഷകര്‍ക്ക് മാത്രമായിരുന്നു പദ്ധതിയുടെ ആനുകൂല്യം നല്‍കിയിരുന്നത്. പിന്നീട് രാജ്യത്തെ ഏത് കര്‍ഷകനും പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ നിബന്ധനകളില്‍ ഭേദഗതി വരുത്തുകയായിരുന്നു.
പദ്ധതിയുടെ ഗുണഭോക്താക്കളാകുന്ന കൃഷിക്കാര്‍ക്ക് പ്രതി വര്‍ഷം 6,000 രൂപയാണ് സാമ്പത്തിക സഹായമായി ലഭിക്കുക. ഓരോ നാല് മാസങ്ങളുടെ ഇടവേളകളില്‍ 2,000 രൂപ വീതം ഗഢുക്കളായി കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications