ഇതുവരെ എട്ടു ഗഢുക്കളിലായി 16,000 രൂപയാണ് പിഎം കിസ്സാന്‍ യോജന വഴി കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് എട്ടാം ഗഢു പ്രധാന മന്ത്രി നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.
രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിട്ടുണ്ട്. പിഎം കിസ്സാന്‍ യോജനയില്‍ ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ക്ക് അതിനുള്ള സുവര്‍ണാവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഇതുവരെ എട്ടു ഗഢുക്കളിലായി 16,000 രൂപയാണ് പിഎം കിസ്സാന്‍ യോജന വഴി കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് എട്ടാം ഗഢു പ്രധാന മന്ത്രി നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. രാജ്യത്തെ 9.5 കോടി കര്‍ഷകര്‍ക്കായി ആകെ 20,000 കോടി രൂപയാണ് ഇതിനകം വിതരണം ചെയ്തു കഴിഞ്ഞിട്ടുള്ളത്.
പിഎം കിസ്സാന്‍ യോജനയുടെ ഗുണഭോക്താവ് ആകാന്‍ അര്‍ഹതയുള്ള കര്‍ഷകനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂണ്‍ 30-നുള്ളില്‍ കര്ഷകന് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതുണ്ട്. https://pmkisan.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ജൂണ്‍ 30ന് മുമ്പ് കര്ഷകന് രജിസ്റ്റര്‍ ചെയ്താല്‍ പദ്ധതിയുടെ രണ്ട് ഗഢുക്കളുടെ നേട്ടമാണ് ഒറ്റയടിക്ക് കര്ഷകന് ലഭിക്കുക. ജൂണില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്ഷകന് ആദ്യ ഗഡുവായി ജൂലൈ മാസത്തില്‍ 2,000 രൂപ ലഭിക്കും.
പിഎം കിസ്സാന്‍ യോജനയുടെ എട്ടാം ഗഢു ഏപ്രില്‍ - ജൂലൈ കാലയളവിലാണ് വിതരണം ചെയ്യുന്നത്. അതിന് ശേഷം 9ാം ഗഡുവിന്റെ വിതരണം ആഗസ്ത് മാസത്തില്‍ ആരംഭിക്കും.
അതായത് ഈ സാഹചര്യത്തില്‍ ജൂണ്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കര്ഷകന് ആദ്യ ഗഡു ജൂലൈ മാസത്തിലും രണ്ടാം ഗഢു ആഗസ്ത് മാസത്തിലും ലഭിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത ഉടനെ 4,000 രൂപയാണ് കര്ഷകന് ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
