സുരക്ഷിതവും റിസ്ക് രഹിതവുമായ നിക്ഷേപമാണ് നിങ്ങൾ തിരയുന്നതെങ്കിൽ പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) പദ്ധതി തിരഞ്ഞെടുക്കാം. പദ്ധതിയിൽ നിക്ഷേപിക്കുന്ന പണം പൂർണ്ണമായും സുരക്ഷിതമാണ്. കൂടാതെ സർക്കാർ ഗ്യാരണ്ടിയും ഇതിൽ ഉൾപ്പെടുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കിക്കൊണ്ട് ഭാവിയിലേക്ക് ഒരു ഫണ്ട് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. ഈ പദ്ധതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 4,49,034 വരെ പലിശ നേടാൻ സാധിക്കും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്നത് സുരക്ഷ മാത്രമല്ല, നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്താ നിങ്ങളും തയ്യാറാണോ..? നമുക്ക് വിശദമായി പരിശോധിക്കാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
എൻ.എസ്.സിയുടെ കാലാവധി 5 വർഷമാണ്. നിങ്ങൾക്ക് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. അതായത് നിങ്ങളുടെ ശേഷി അനുസരിച്ച് നിങ്ങൾക്ക് എത്ര വേണമെങ്കിലും നിക്ഷേപിക്കാം.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ നിക്ഷേപം നികുതി ഇളവുകളും വാഗ്ധാനം ചെയ്യുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം, നിങ്ങൾക്ക് പ്രതിവർഷം 1.5 ലക്ഷം വരെ നികുതി കിഴിവ് ലഭിക്കും. ഓരോ വർഷവും ലഭിക്കുന്ന പലിശയും പുനർനിക്ഷേപമായി കണക്കാക്കപ്പെടുന്നു. ഇതിനും നികുതി ഇളവ് നൽകുന്നു.
പലിശ നിരക്ക്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റുകളുടെ നിലവിലെ ലക്കം ഇഷ്യു VIII ആണ്. നിക്ഷേപ കാലാവധി 5 വർഷമാണ്. പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം 7.7% റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിന്റെ പ്രത്യേകത നിങ്ങൾക്ക് വെറും ₹1,000 ഉപയോഗിച്ച് ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കാൻ കഴിയും എന്നതാണ്.

പ്രധാനമന്ത്രിയുടെ നിക്ഷേപം
ഫിനാൻഷ്യൽ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ തന്റെ പണം നിക്ഷേപിച്ചിട്ടുണ്ട്. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ അദ്ദേഹം 9.12 ലക്ഷം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ്. ഏതൊരു ഇന്ത്യൻ പൗരനും ഏത് പോസ്റ്റ് ഓഫീസിൽ നിന്നും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ലഭിക്കും.
പോസ്റ്റ് ഓഫീസ് അക്കൗണ്ട് എങ്ങനെ തുറക്കാം
പോസ്റ്റ് ഓഫീസിൽ ഒരു നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് അത് നേരിട്ട് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നോ നെറ്റ് ബാങ്കിംഗ് വഴിയോ തുറക്കാം. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈനായി ഒരു അക്കൗണ്ട് തുറക്കണമെങ്കിൽ, ആദ്യം നിങ്ങൾക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണം.നിയമങ്ങൾ അനുസരിച്ച്, പ്രവാസി ഇന്ത്യക്കാർ (NRI), ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF), പൊതു അല്ലെങ്കിൽ സ്വകാര്യ കമ്പനികൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാൻ കഴിയില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications