വെറും 20 രൂപ മുടക്കിയാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ സർക്കാർ നൽകും, ഒരു ബാങ്ക് അക്കൗണ്ട് മതി

പണം സമ്പാദിക്കാനുള്ള തിരക്കിനിടയിൽ പലരും ആരോ​ഗ്യം മറക്കാറുണ്ട്. ഇതൊരു വലിയ പ്രശ്നമാണ്. മറ്റുള്ളവർക്ക് വേണ്ടി എല്ലാം ചെയ്തു കൊടുക്കുമ്പോൾ നിങ്ങൾക്കു വേണ്ടി ഒരു ഇൻഷുറൻസ് പോളിസിയെങ്കിലും എടുത്തിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഉയർന്ന മെഡിക്കൽ ചെലവുകൾ പലപ്പോഴും ആളുകളെ തളർത്തുന്നു. ഇത് നിസ്സാരമായ കാര്യമല്ല. ഒരു ആശുപത്രിവാസം പോലും നിങ്ങളുടെ മൊത്തം സമ്പാദ്യത്തെ ഇല്ലാതാക്കും.

രാജ്യത്ത് നിരവധി ഇൻഷുറൻസ് സ്കീമുകളുണ്ട്, എന്നാൽ അവയുടെ ഉയർന്ന പ്രീമിയം സാധാരണക്കാർക്ക് താങ്ങാനാവാത്ത തരത്തിലാണ്. ഇതാണ് ഇൻഷുറൻസുമായി ബന്ധപ്പെട്ട് പലരും നേരിടുന്ന വലിയ പ്രശ്നം. ഇത്തരം സാഹചര്യത്തിലാണ് കുറഞ്ഞ പ്രീമിയമുള്ള സർക്കാർ ഇൻഷുറൻസ് സ്കീമുകളുടെ പ്രാധാന്യം നാം മനസിലാക്കുന്നത്.

ഓരോ വർഷവും തുച്ഛമായ തുക മുടക്കിയാൽ ലക്ഷങ്ങൾ പരിരക്ഷ ഉറപ്പാക്കുന്ന പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജനയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളെ പരിരക്ഷിക്കുന്നതിനായി സർക്കാർ ഉറപ്പാക്കുന്ന ഒരു മികച്ച ഇൻഷുറൻസ് പദ്ധതിയാണ് ഇത്.

പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന

ഓരോ വർഷവും വെറും 20 രൂപ മുടക്കിയാൽ 2 ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ വാ​ഗ്ദാനം ചെയ്യുന്ന സ്കീമാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന. ഈ സ്കീം 2015ൽ ആരംഭിച്ചതാണ്. എന്നാൽ പലർക്കും ഇങ്ങനൊരു പദ്ധതിയെ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. കുറഞ്ഞ വരുമാനമുള്ളവർക്ക് ഇതൊരു ആശ്വാസമായിരിക്കും. വർഷത്തിൽ 20 രൂപ എന്നത് വളരെ നിസ്സാരമായ ഒരു തുകയാണ്. അതിന് 2 ലക്ഷം വരെ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് സർക്കാരിൻ്റെ വിജയമാണ്.

വെറും 20 രൂപ മുടക്കിയാൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ സർക്കാർ നൽകും

ഇൻഷ്വർ ചെയ്ത വ്യക്തി അപകടത്തിൽ മരണപ്പെട്ടാൽ മുഴുവൻ തുകയും നോമിനിക്ക് ലഭിക്കും. അപകടത്തിൽ ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. പൂർണ്ണമായും വൈകല്യം സംഭവിച്ചിട്ടുണ്ടെങ്കിൽ 2 ലക്ഷം വരെ പരിരക്ഷ ഉറപ്പാക്കാം.

ഓട്ടോ ഡെബിറ്റ് ചെയ്യും

20 രൂപയെന്ന വാർഷിക പ്രീമിയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ചെയ്യപ്പെടും. വർഷത്തിൽ ഒരിക്കൽ നൽകുന്നതിനാൽ എല്ലാ വർഷവും ഈ തിയ്യതി ഓർമിക്കണമെന്നില്ല. ഓട്ടോ ഡെബിറ്റ് സംവിധാനമായതിനാൽ തിയ്യതി ഓർമിക്കേണ്ടതില്ല. അതായത് അപേക്ഷകന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ എളുപ്പത്തിൽ ഈ സ്കീമിൽ അപേക്ഷിക്കാം.

ആർക്കെല്ലാം അപേക്ഷിക്കാം?

  • 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും സർക്കാരിൻ്റെ ഈ സ്കീമിൽ അപേക്ഷിക്കാം.
  • വരുമാന പരിധികൾ ആവശ്യമില്ല.
  • ബാങ്കുകൾ വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ അപേക്ഷിക്കാം.
  • അപേക്ഷകന്റെ കൈവശം ആധാർ കാർഡ് ഉണ്ടായിരിക്കണം.
  • ഏതെങ്കിലും ബാങ്കിൽ അക്കൗണ്ടും ഉണ്ടാവണം.

വെറും 20 രൂപ മുടക്കിയാൽ നിങ്ങളുടെ ജീവന് പരിരക്ഷ നൽകുന്നുണ്ടെങ്കിൽ ഇതൊരു മികച്ച പദ്ധതിയായി കണക്കാക്കാം. സമ്പാദിക്കുന്നതിനൊപ്പം ആരോ​ഗ്യത്തിനു വേണ്ടിയും സുരക്ഷ ഉറപ്പാക്കാം.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X