കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട തെരുവ് കച്ചവടക്കാരെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ആരംഭിച്ച സ്കീമാണ് പ്രധാനമന്ത്രി സ്വനിധി പദ്ധതി. ഇത് 2020 ജൂണിലായിരുന്നു തുടങ്ങിയത്. സാമ്പത്തിക പിന്തുണക്കായി ഘട്ടം ഘട്ടമായി വായ്പകൾ നൽകിയാണ് സർക്കാർ ഇത്തരം തെരുവ് കച്ചവടക്കാരെ സഹായിച്ചത്. 5 വർഷത്തെ കാലാവധി പൂർത്തിയാവുന്ന ഈ കേന്ദ്ര സർക്കാർ പദ്ധതിക്ക് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടി.
ഈ സ്കീമിൻ്റെ വായ്പാ കാലയളവ് 2030 മാർച്ച് 31 വരെ നീട്ടിയെന്ന് സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ സ്കീം പ്രകാരം യുപിഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകളാണ് തെരുവ് കച്ചവടക്കാർക്ക്. ഇതുവഴി പെട്ടെന്ന് തന്നെ ആവശ്യക്കാർക്ക് വായ്പ ലഭിക്കുന്നു. 50 ലക്ഷം പുതിയ ഗുണഭോക്താക്കൾ ഉൾപ്പെടെ 1.15 കോടി ഗുണഭോക്താക്കൾക്ക് ഈ സ്കീമിലൂടെ നേട്ടം ലഭിക്കുന്നുണ്ട്.
ഈ സ്കീമിൻ്റെ പ്രധാന മാറ്റങ്ങൾ
- ഈ സ്കീം നിലവിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓരോ മാറ്റങ്ങളും പരിശോധിക്കാം;
- വായ്പാ തുകയിൽ ക്രമീകരണം വരുത്തിയിട്ടുണ്ട്.
- രണ്ടാമത്തെ വായ്പ തിരിച്ചടച്ചവർക്ക് യുപിഐ-ലിങ്ക്ഡ് റുപേ ക്രെഡിറ്റ് കാർഡ് ലഭിക്കും
- റീട്ടെയിൽ ഇടപാടുകൾക്കും, മൊത്തവ്യാപാര ഇടപാടുകൾക്കും ഡിജിറ്റൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ നേടാം.

നിലവിലെ വായ്പാ തുക
ആദ്യ ഗഡുവെന്ന നിലയിൽ 15,000 രൂപ വരെ വായ്പ ലഭിക്കും. ആദ്യം ഇത് 10,000 രൂപ വരെയായിരുന്നു ലഭിച്ചിരുന്നത്. രണ്ടാം ഗഡു 25,000 വരെ ലഭിക്കും. മുൻപ് 20,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ മൂന്നാം ഗഡു 50,000 രൂപ തന്നെയാണ് ലഭിക്കുന്നത്. ഇത് നേരത്തെയും 50,000 രൂപ തന്നെയായിരുന്നു.
യുപിഐ-ലിങ്ക്ഡ് റുപേ ക്രെഡിറ്റ് കാർഡ്
വായ്പ എളുപ്പത്തിൽ ലഭിക്കുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ മിനിറ്റുകൾക്ക് അക്കൗണ്ടിലേക്ക് പണം ഉറപ്പാക്കാൻ ഈ യുപിഐ ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ സഹായിക്കുന്നു. ഇതിനൊപ്പം ചെറിയ പ്രോത്സാഹനം എന്ന നിലയിൽ ഈ സേവനം വഴി 1,600 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.
ആനുകൂല്യങ്ങൾ
തെരുവ് കച്ചവടക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമവും വികസനവും ഉറപ്പാക്കുന്നതിനായി, പ്രതിമാസ ലോക് കല്യാൺ മേളകളിലൂടെ 'സ്വനിധി സേ സമൃദ്ധി' കൂടുതൽ ശക്തിപ്പെടുത്തും.
പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ നേട്ടം
ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെയും ധനകാര്യ സേവന വകുപ്പിന്റെയും സംയുക്ത ഉത്തരവാദിത്തമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങൾ, അവയുടെ അടിസ്ഥാന ഉദ്യോഗസ്ഥർ എന്നിവയിലൂടെ വായ്പകൾ/ ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉറപ്പാക്കുന്നത് ധനകാര്യ സേവന വകുപ്പായിരിക്കും.
2025 ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം, 68 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്ക് 13,797 കോടി മൂല്യമുള്ള 96 ലക്ഷത്തിലധികം വായ്പകൾ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ഈ സ്കീം വഴി സാധാരണക്കാരായ തെരുവ് കച്ചവടക്കാരെ സർക്കാർ ഒപ്പം ചേർത്തതിൻ്റെ നേട്ടം കൂടിയാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications