ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹമുണ്ടെങ്കിലും നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ ഈ സ്വപ്നത്തിന് തടയിടുന്നുണ്ടോ? എന്നാൽ നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് സർക്കാരിന്റെ പിന്തുണയുള്ള വിദ്യാഭ്യാസ വായ്പ പദ്ധതി ആരംഭിച്ചിട്ടുണ്ട്. മികച്ച വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നതും സാമ്പത്തിക തടസ്സങ്ങളില്ലാതെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കുന്നതുമായ പ്രധാനമന്ത്രി വിദ്യാലക്ഷ്മി എന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ അനുമതി ലഭിച്ച സർക്കാരിന്റെ നിർദ്ദിഷ്ട പദ്ധതിയിൽ നിന്ന് പ്രതിവർഷം 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കും.
പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതിയുടെ സവിശേഷതകൾ
- നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ക്യു.എച്ച്.ഇ.ഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ജാമ്യം നൽകാതെ, ഗ്യാരണ്ടർ ഇല്ലാതെ വായ്പ ലഭിക്കും.
- വിദ്യാർത്ഥികൾക്ക് ലളിതമായ ഒരു ഡിജിറ്റൽ പോർട്ടൽ വഴി അപേക്ഷിക്കാം.
- എല്ലാ ഷെഡ്യൂൾഡ് ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ നിന്നും വായ്പകൾ ലഭിക്കും.
- 7.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇന്ത്യാ ഗവൺമെന്റ് 75% ക്രെഡിറ്റ് ഗ്യാരണ്ടി നൽകും.
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ള വിദ്യാർത്ഥികൾക്ക്, മൊറട്ടോറിയം കാലയളവിൽ 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ സബ്‌വെൻഷനും ലഭിക്കും.

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി എങ്ങനെ അപേക്ഷിക്കാം?
1. വിദ്യാലക്ഷ്മി പദ്ധതിയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിച്ചാൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം.
2. ആദ്യം രജിസ്ട്രർ ചെയ്യുന്നതിനായി ഒരു അക്കൗണ്ട് ആരംഭിക്കുക. ശേഷം നിങ്ങളുടെ പേര്, ഇമെയിൽ, മേൽവിലാസം, മൊബൈൽ നമ്പർ, ആധാർ നമ്പർ, മറ്റ് വിവപങ്ങൾ എന്നിവ നൽകേണ്ടതുണ്ട്.
3. രജിസ്ട്രേഷൻ പൂർത്തിയായാൽ ലോഗിൻ ഐ.ഡി ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്യുക.
4. 'ലോൺ ആപ്ലിക്കേഷൻ സെക്ഷൻ' ക്ലിക്ക് ചെയ്താൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോൺ തിരഞ്ഞെടുക്കാം.
5. കോഴ്‌സിന്റെ പേര്, സ്ഥാപനം, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകുക.
6. നിങ്ങളുടെ അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
7. അപേക്ഷ സമർപ്പിച്ചതിന് ശേഷം, വിദ്യാലക്ഷ്മി പോർട്ടലിൽ നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ സാധിക്കും.
ഈ സ്കീമിന്റെ പലിശ നിരക്ക് അറിയാം....
വിദ്യാഭ്യാസ വായ്പ നൽകുന്ന ബാങ്കിനെയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈടാക്കുന്ന കോഴ്‌സ് ഫീസിനേയോ ആശ്രയിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു, നിലവിൽ, 10 ലക്ഷം രൂപയുടെ വായ്പ തുകയ്ക്ക് 8.1% മുതൽ 18% വരെ പലിശ നിരക്കുകൾ ഈടാക്കുന്നു.
പദ്ധതിയുടെ തിരിച്ചടവ് കാലയളവ്
മൊറട്ടോറിയം കാലയളവ് ഒഴികെ, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് കാലാവധി 15 വർഷം വരെയാണ്. വായ്പ തുക നിശ്ചിത പരിധിയിൽ ഉയർന്നാൽ വിദ്യാർത്ഥിക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം. കടം വാങ്ങുന്നയാൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഇൻഷുറൻസ് പ്രീമിയം നിങ്ങളുടെ വിദ്യാഭ്യാസ വായ്പയുടെ തുകയിൽ ഉൾപ്പെടുത്താവുന്നതാണ്.
പദ്ധതിയുടെ ലക്ഷ്യം...
2024-25 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് ഇതുവരെ ഏകദേശം 3,600 കോടി രൂപയുടെ അപേക്ഷയാണ് പദ്ധതിക്ക് കീഴിൽ ലഭിച്ചിട്ടുള്ളത്. കുറഞ്ഞ പലിശ നിരക്കിൽ 7.5 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്തുകൊണ്ട് പ്രതിവർഷം ഏകദേശം 2.2 ദശലക്ഷം വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?



Click it and Unblock the Notifications