രാജ്യത്തെ യുവാക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗർ യോജന (PMVBRY). അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3.5 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിലാണ് പ്രധാനമന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 99,446 കോടി രൂപ ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുക.
യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിൽ തൊഴിൽ ലഭിക്കുന്ന യുവജനങ്ങൾക്ക് ഒറ്റത്തവണയായി 15,000 രൂപ ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇന്ത്യയിലെ എല്ലാ തൊഴിലുടമകളും ആദ്യമായി ജോലി ചെയ്യുന്നവരും പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗർ യോജനയുടെ പരിധിയിൽ വരും.
പ്രധാന ആനുകൂല്യങ്ങൾ
രണ്ട് പാർട്ടായിട്ടാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. അതായത് പാർട്ട് A ആദ്യമായി ജോലി ചെയ്യുന്നവർക്കും, പാർട്ട് B ഉദ്യോഗദായകർക്കും വേണ്ടിയാണ് രൂപപ്പെടുത്തിയത്. 1 ലക്ഷം രൂപ വരെ മൊത്ത വരുമാനമുള്ള ജീവനക്കാർക്ക് പാർട്ട് A പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അതായത് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് ശരാശരി ഒരു മാസത്തെ വേതനത്തിന് (ഡിഎ) 15,000 രൂപ വരെ ഒറ്റത്തവണ ഇൻസെന്റീവ് ലഭിക്കും.
പാർട്ട് ബി പ്രകാരം, എല്ലാ മേഖലകളിലും അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉദ്യോഗദായകർക്ക് പ്രോത്സാഹനം നൽകും. ഏറ്റവും കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിരമായി രണ്ട് ജീവനക്കാരെ അല്ലെങ്കിൽ അഞ്ച് ജീവനക്കാരെ സ്ഥാപനങ്ങൾ നിയമിക്കേണ്ടതുണ്ട്. എങ്കിൽ പാർട്ട് ബിയുടെ ആനുകൂല്യങ്ങൾ നേടാം. കൂടാതെ, 1952 ലെ ഇപിഎഫ് & എംപി ആക്ട് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

തൊഴിലുടമകൾക്കുള്ള ആനുകൂല്യം
ഓരോ അധിക ജീവനക്കാരൻ ജോലിയിൽ പ്രവേശിക്കുമ്പോഴും കമ്പനിക്ക് കുറഞ്ഞത് ആറ് മാസത്തേക്ക് പ്രതിമാസം 3,000 രൂപ വരെ ഇൻസെന്റീവ് ലഭിക്കും. നിർമ്മാണ മേഖലയിലെ കമ്പനികൾക്ക് നാല് വർഷം വരെ പ്രത്യേക ആനുകൂല്യങ്ങൾ ഉറപ്പാക്കാം. പാർട്ട് ബി പ്രകാരം, തൊഴിലുടമയ്ക്ക് മൂന്ന് സ്ലാബുകൾക്ക് കീഴിൽ ആനുകൂല്യങ്ങൾ ഉറപ്പാക്കാം, ഓരോന്നും വിശദമായി അറിയാം;
- ഒരു ജീവനക്കാരന് പ്രതിമാസ 10,000 രൂപ ശമ്പളം കിട്ടിയാൽ തൊഴിലുടമയ്ക്ക് 1,000 രൂപ ഇൻസെന്റീവ് ലഭിക്കും .
- 10,000 രൂപ മുതൽ 20,000 രൂപ വരെ ഒരു ജീവനക്കാരൻ പ്രതിമാസം ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ തൊഴിലുടമയ്ക്ക് 2,000 രൂപ ഇൻസെന്റീവ് ലഭിക്കും.
- 30,000 രൂപ വരെ പുതിയ ജീവനക്കാർക്ക് ശമ്പളമുണ്ടെങ്കിൽ തൊഴിലുടമകൾക്ക് ഒറ്റത്തവണ ഇൻസെന്റീവായി 3,000 രൂപ ലഭിക്കും.
പദ്ധതിക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഇപിഎഫ്ഒ രജിസ്ട്രേഷൻ ആവശ്യമാണ്
- യുഎഎൻ നൽകണം
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യമുണ്ട്
- ആധാർ കാർഡ്
- നിങ്ങളെ തിരിച്ചറിയുന്നതിന് ഫേസ് ഓതന്റിക്കേഷൻ പ്രക്രിയ പൂർത്തിയാക്കണം
- ജോലിയുമായി ബന്ധപ്പെട്ട രേഖകൾ
- സാലറി സർട്ടിഫിക്കേറ്റ്
https://pmviksitbharatrozgaryojana.com/ എന്ന ഔദ്യോഗിക പോർട്ടൽ വഴി നിങ്ങൾക്ക് പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗർ യോജനയിൽ അപേക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
