രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപയോക്താവ് ആണോ നിങ്ങള്‍? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശ നിരക്കുകളില്‍ പഞ്ച
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപയോക്താവ് ആണോ നിങ്ങള്‍? എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ പലിശ നിരക്കുകളില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് മാറ്റം വരുത്തിയിരിക്കുകയാണ്. സെപ്തംബര്‍ 1 മുതലാണ് മാറിയ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ലയന പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നത്. ഇപ്പോള്‍ ഈ രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളായാണ് പ്രവര്‍ത്തിച്ചു വരുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ 0.10 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. വര്‍ഷം 2.90 ശതമാനമാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടുകളുടെ പുതുക്കിയ പലിശ നിരക്ക്. നേരത്തെ അത് വര്‍ഷം 3 ശതമാനം എന്ന നിരക്കായിരുന്നു. പിഎന്‍ബിയില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരം നിലവിലുള്ള ഉപയോക്താക്കള്‍ക്കും ബാങ്കില്‍ പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്കും പുതുക്കിയ പലിശ നിരക്ക് ബാധകമായിരിക്കും.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. ആദ്യ സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്. എസ്ബിഐയുടെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് നിലിവില്‍ 2.70 ശതമാനമാണ്. അതേ സമയം കൊഡാക്ക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് പ്രതിവര്‍ഷം 4 മുതല്‍ 6 ശതമാനം വരെയുള്ള പലിശ നിരക്കാണ്.
സ്വകാര്യ ബാങ്കുകളില്‍ ഡിസിബി ബാങ്ക് 3 മുതല്‍ 6.75 ശതമാനം വരെയും, ആര്‍ബിഎല്‍ ബാങ്ക് 4.25 ശതമാനം മുതല്‍ 6.25 ശതമാനം വരെയും, ബന്ധന് ബാങ്കില്‍ 3 ശതമാനം മുതല്‍ 6 ശതമാനം വരെയും, ഇന്‍ഡസിന്‍ഡ് ബാങ്കില്‍ 4 ശതമാനം മുതല്‍ 5.5 ശതമാനം വരെയും, യെസ് ബാങ്കില്‍ 4 ശതമാനം മുതല്‍ 5.25 ശതമാനം വരെയുമാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ പലിശ നിരക്ക് നല്കി വരുന്നത്.
പൊതുമേഖലാ ബാങ്കായ കാനറ ബാങ്കും കഴിഞ്ഞ ദിവസം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. കാനറ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്.
46 ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത്തിന്റേത് ഒഴികെ മറ്റെല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ ബാങ്ക് കുറവ് വരുത്തി. ആഗസ്ത് 9 മുതലാണ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 2 കോടി രൂപയ്ക്ക് താഴെയുള്ള തുകകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ മാറ്റം ബാധകമാവുക.
7 ദിവസങ്ങള്‍ മുതല്‍ 45 ദിവസങ്ങള്‍ വരെയുള്ള കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 2.90 ശതമാനമാണ്. 46 ദിവസങ്ങള്‍ മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.9 ശതമാനവും, 91 ദിവസങ്ങള്‍ മുതല്‍ 179 ദിവസങ്ങള്‍ വരെയുള്ള കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.95 ശതമാനവും, 1 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.40 ശതമാനവുമാണ് കാനറ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
