കോവിഡ് നിയന്ത്രണങ്ങളാല്‍ പുറത്തിറങ്ങാതെ കഴിയുന്ന ഉപയോക്താക്കള്‍ക്കായി ബാങ്കിംഗ് ചാര്‍ജുകള്‍ കുറച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ
കോവിഡ് നിയന്ത്രണങ്ങളാല്‍ പുറത്തിറങ്ങാതെ കഴിയുന്ന ഉപയോക്താക്കള്‍ക്കായി ബാങ്കിംഗ് ചാര്‍ജുകള്‍ കുറച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് വാതില്‍പ്പടി ബാങ്കിങ് സേവനം വഴി പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജുകളാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇനി 5 രൂപയ്്ക്ക് പണം പിന്‍വലിക്കല്‍ സേവനങ്ങള്‍ ലഭിക്കുമെന്ന് പിഎന്‍ബി ട്വിറ്ററിലൂടെ ഉപയോക്താക്കളെ അറിയിച്ചു.

മെയ്, ജൂണ്‍ എന്നീ രണ്ട് മാസങ്ങളില്‍ മാത്രമാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിരക്കില്‍ മാസത്തില്‍ രണ്ട് തവണ പണം പിന്‍വലിക്കുവാന്‍ സാധിക്കും. അതായത് ഒരു മാസം രണ്ട് തവണയില്‍ കൂടുതല്‍ കുറഞ്ഞ ചാര്‍ജിന്റെ ആനുകൂല്യം ലഭിക്കില്ല.
വാതില്‍പ്പടി ബാങ്കിങ് സേവനം വഴി എല്ലാ പൊതുമേഖലാ ബാങ്ക് ഉപഭോക്താക്കള്‍ക്കും ഡോര്‍ സ്റ്റേപ്പ് ബാങ്കിങ് (ഡിഎസ്ബി) ആപ്പ് / വെബ് പോര്‍ട്ടല്‍ / ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കല്‍ സേവനം ബുക്ക് ചെയ്യാനാകും. തത്സമയ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭിക്കുന്നതിന് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് ആധാര്‍ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം.
മൈക്രോ എടിഎം അടിസ്ഥാനമാക്കിയുള്ള സേവനം നല്‍കുന്നതിനായി ഡിഎസ്ബി ഏജന്റുമാര്‍ ഉപഭോക്താക്കള്‍ നല്കിയ വിലാസം സന്ദര്‍ശിക്കും. ഈ സേവനം വഴി പിന്‍വലിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക 10,000 രൂപയുമാണ്. ചെക്ക് / ഡ്രാഫ്റ്റ് / പേ ഓര്‍ഡര്‍ തുടങ്ങിയ നെഗോഷ്യബിള്‍ ഉപകരണങ്ങള്‍, ചെക്ക് ബുക്ക് അഭ്യര്‍ത്ഥന സ്ലിപ്പ്, 15 ജി / 15 എച്ച് ഫോമുകള്‍, ഐടി / ജിഎസ്ടി ചലാന്‍, സ്റ്റാന്‍ഡിങ് നിര്‍ദ്ദേശ അഭ്യര്‍ത്ഥന, ഡിജിറ്റല്‍ ലൈഫ്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, വ്യക്തിഗതമല്ലാത്ത ചെക്ക് ബുക്ക് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍, ടേം ഡെപ്പോസിറ്റ് രസീത്, അക്ക്നോളഡ്ജ്മെന്റ്, ടിഡിഎസ് / ഫോം 16 സര്‍ട്ടിഫിക്കറ്റ്, പ്രീ-പെയ്ഡ് ഇന്‍സ്ട്രുമെന്റ് / ഗിഫ്റ്റ് കാര്‍ഡ് തുടങ്ങിയ പിക്ക്-അപ്പ് സേവനങ്ങളും വാതില്‍പ്പടി ഡെലിവറി സേവനത്തില്‍ ഉള്‍പ്പെടുന്നു.
കോവിഡ് സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പിഎസ്ബി നടപ്പിലാക്കിയ സംരംഭമാണ് ഡോര്‍ സ്റ്റെപ്പ് ബാങ്കിങ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വീട്ടുവാതില്ക്കല് ബാങ്കിങ് ഇടപാട് സേവനങ്ങള്‍ ലഭിക്കും. വിവിധ സാമ്പത്തിക, സാമ്പത്തികേതര ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി രാജ്യത്തെ 100 പ്രധാന കേന്ദ്രങ്ങളില്‍ ഡോര്‍ സ്റ്റെപ്പ് ബാങ്കിങ് ഏജന്റുമാരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്.
ടോള്‍ ഫ്രീ നമ്പറിലൂടെയോ വെബ്സൈറ്റിലൂടെയോ സേവനം ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. പിന്നീട് പണം പിന്‍വലിക്കുന്നതടക്കമുള്ള സൗകര്യങ്ങള്‍ തിരഞ്ഞെടുക്കാം. ഡെലിവറി അഡ്രസും സമയവും നല്‍കാം. വീട്ടിലെത്തുന്ന ഏജന്റിന്റെ പേരും മൊബൈല്‍ നമ്പറും നിങ്ങള്‍ക്ക് ഫോണില്‍ സന്ദേശമായി ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications