തെരഞ്ഞെടുക്കപ്പെട്ട പോളിസി ഉടമകള്‍ക്ക് 532 കോടി രൂപയുടെ ബോണസാണ് പിഎന്‍ബി മെറ്റ്ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിനേക്കാള്‍ 7 ശതമാനം ഉയര്‍ന്ന ബോണസാണിത്. വര്‍ഷം 4.6 ലക്ഷ
തെരഞ്ഞെടുക്കപ്പെട്ട പോളിസി ഉടമകള്‍ക്ക് 532 കോടി രൂപയുടെ ബോണസാണ് പിഎന്‍ബി മെറ്റ്ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചതിനേക്കാള്‍ 7 ശതമാനം ഉയര്‍ന്ന ബോണസാണിത്. വര്‍ഷം 4.6 ലക്ഷം ഉപയോക്താക്കള്‍ക്കാണ് പിഎന്‍ബി മെറ്റ്ലൈഫ് ബോണസ് നല്‍കുന്നതെന്ന് കമ്പനി പ്രഖ്യാപിച്ചു.

2021 മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുള്ള എല്ലാ പോളിസി ഉടമകളും ഈ ബോണസ് ലഭ്യമാകുന്നതിന് അര്‍ഹതയുള്ളവരാണ്.ബോണസ് തുക ഉപഭോക്താക്കളുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി ആനുകൂല്യങ്ങളിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക.
പിഎന്‍ബി മെറ്റ് ലൈഫിന്റെ മികച്ച ഫണ്ട് മാനേജുമെന്റും റിസ്ക് മാനേജ്മെന്റ് രീതികളുമാണ് പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ഉയര്‍ന്ന ബോണസ് നല്കാന് കമ്പനിയെ പ്രാപ്തമാക്കിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കോറോണ രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ഈ സമയത്ത് ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സഹായകമാകുമന്നെും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
മെറ്റ് ലൈഫ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് എല്‍എല്‍സി, പഞ്ചാബ് നാഷണല്‍ ബാങ്ക് ലിമിറ്റഡ് (പിഎന്‍ബി), ജമ്മു കശ്മീര്‍ ബാങ്ക് ലിമിറ്റഡ് (ജെ കെ ബി), എം പല്ലോന്‍ജി ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് മറ്റ് സ്വകാര്യ നിക്ഷേപകര്‍ എന്നിവരടങ്ങുന്നതാണ് പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍.
അനിശ്ചിതത്വിന്റെ ഈ കാലത്തും കമ്പനിയ്ക്ക് വളര്‍ച്ച നേടുവാന്‍ സാധിച്ചുവെന്ന് പിഎന്‍ബി മെറ്റ്ലൈഫ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആശിഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 532 കോടി രൂപയുടെ ഈ ബോണസ് ഉപയോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിഞ്ജാബദ്ധത ഊട്ടി ഉറപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ ഐ സി ഐ സി ഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് 867 കോടി രൂപ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
