സാധാരണക്കാർക്കിടയിൽ സമ്പദ്യ ശീലം വളർത്തിയെടുക്കുന്നതിൽ രാജ്യത്തെ പോസ്റ്റ് ഓഫീസുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും ജീവിത സാഹചര്യത്തിനും സാമ്പത്തിക ലക്ഷ്യങ്ങൾക്കുമനുസരിച്ച് വിവിധ പദ്ധതികളിൽ നിക്ഷേപിക്കുന്നതിനുള്ള അവസരമാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതികൾ ജനങ്ങൾക്കിടയിൽ സ്വീകര്യത വർധിക്കാനും കാരണമായി. സർക്കാർ പിന്തുണയോടെയെത്തുന്ന ഇത്തരം പദ്ധതികൾ ഉറപ്പായ റിട്ടേൺസിനൊപ്പം ഉയർന്ന പലിശയും നിക്ഷേപകർക്കായി ഒരുക്കുന്നു.
വ്യക്തിഗത പദ്ധതികൾക്കുപുറമെ ഒന്നിലധികം ആളുകൾക്ക് ചേർന്ന് ആരംഭിക്കാൻ സാധിക്കുന്ന ജോയിന്റ് അക്കൗണ്ടുകളും പോസ്റ്റ് ഓഫീസ് നിക്ഷേപ - സമ്പാദ്യ പദ്ധതികളിലുണ്ട്. ഇതിൽ പ്രധാനമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പോസ്റ്റ് ഓഫീസിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണിത്. ഒരു നിശ്ചിത തുക നിക്ഷേപിച്ച് അതിന്റെ പലിശ എല്ലാ മാസവും നിക്ഷേപകന്റെ അക്കൗണ്ടിലെത്തുന്നതിലൂടെ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നു. ജോയിന്റ് അക്കൗണ്ടിൽ മൂന്ന് പേർക്കുവരെ ഭാഗമാകാൻ സാധിക്കും. അഞ്ച് വർഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലയളവ്. കേന്ദ്ര ധനകാര്യ മന്ത്രാലയം നിശ്ചയിക്കുന്ന പലിശ നിരക്കനുസരിച്ച് നിലവിൽ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കൂമുൽ നിക്ഷേപിക്കുന്നവർക്ക് 7.4 ശതമാനം പലിശയാണ് ലഭിക്കുന്നത്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിലെ സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. അതേസമയം, ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ തുക. മെച്വൂരിറ്റി കാലയളവിന് ശേഷവും നിക്ഷേപം നീട്ടാനുള്ള അവസരവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഓരോ തവണയും അഞ്ച് വർഷത്തേക്കായിരിക്കും നിക്ഷേപം നീട്ടാൻ സാധിക്കുക. ഇത്തരത്തിൽ ഓരോ അഞ്ച് തവണയും മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിക്ഷേപം പൂർണമായും പിൻവലിക്കാനുള്ള വ്യവസ്ഥയുണ്ട്.
നിങ്ങൾ ജീവിത പങ്കാളിക്കൊപ്പമാണ് ജോയിന്റ് അക്കൗണ്ട് തുറക്കുന്നതെങ്കിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. ഇതിന് 7.4 ശതമാനം നിരക്കിൽ 1,11,000 രൂപ വാർഷിക പലിശ ലഭിക്കും. 12 മാസം കൊണ്ട് ഹരിച്ചാൽ എല്ലാ മാസവും 9250 രൂപ വരുമാനം ലഭിക്കും. പോസ്റ്റ് ഓഫീസ് നിയമമനുസരിച്ച് എംഐഎസിൽ രണ്ടോ മൂന്നോ പേർക്ക് ജോയിന്റ് അക്കൗണ്ട് തുറക്കാം. അക്കൗണ്ടിൽ ലഭിക്കുന്ന വരുമാനം ഓരോ അംഗത്തിനും തുല്യമായി നൽകുന്നു. ജോയിന്റ് അക്കൗണ്ട് എപ്പോൾ വേണമെങ്കിലും സിംഗിൾ അക്കൗണ്ടാക്കിയും തിരിച്ചും മാറ്റാനുള്ള അവസരവുമുണ്ട്.
രാജ്യത്തെ ഏതൊരു പൗരനും പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. പത്ത് വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ പേരിൽ നിയമപരമായ രക്ഷിതാവിനോ മാതാപിതാക്കൾക്കോ അക്കൗണ്ട് തുറക്കാൻ സാധിക്കും. കുട്ടിക്ക് 10 വയസ്സ് തികയുമ്പോൾ, അക്കൗണ്ട് സ്വയം പ്രവർത്തിപ്പിക്കാനുള്ള അവകാശം അവനു ലഭിക്കും. മന്ത്ലി ഇൻകം സ്കീം അക്കൗണ്ടിന്, നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് പറയാം. ഐഡി പ്രൂഫിനായി ആധാർ കാർഡും പാൻ കാർഡും നിർബന്ധമായും നൽകണം. മെച്വൂരിറ്റി കാലയളവിന് മുൻപ് പണം പിൻവലിക്കുന്നത് പിഴയീടാക്കുന്നതിന് കാരണമാകും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications