ചെറുകിട സമ്പാദ്യ ശീലം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റ് ഓഫീസുകൾ നിരവധി സ്കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎംഐഎസ്). ആകർഷകമായ പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന ഈ സ്കീം സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ്. ഒരു സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള മികച്ചൊരു പദ്ധതിയാണ്.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ നിലവിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. വ്യക്തിഗത അക്കൗണ്ട് വഴി പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് വഴി പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം. സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ തന്നെ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് പൂർണ സുരക്ഷിതത്വം ഉറപ്പുള്ള വരുമാനവും നൽകുന്നു. സിംഗിൾ അക്കൗണ്ടിന് പുറമെ, പങ്കാളിയുമായി ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാനുള്ള സൗകര്യവുമുണ്ട്.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം?
ഒറ്റയ്ക്കും പ്രായപൂർത്തിയായ മൂന്നുപേർ ചേർന്ന് ജോയിന്റ് അക്കൗണ്ടും തുറക്കാം. കുട്ടികൾക്കുവേണ്ടി നിയമപരമായ രക്ഷിതാവിനും അക്കൗണ്ട് തുറക്കാം. പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം നിലയിൽ തന്നെ അക്കൗണ്ട് തുറക്കാൻ സാധിക്കും.
1000 രൂപയാണ് ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. അതിനുശേഷം 1000ന്റെ തവണകൾ നിക്ഷേപിക്കാൻ സാധിക്കും. സിംഗിൾ അക്കൗണ്ടിൽ ഒൻപത് ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും പരമാവധി നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ, ഓരോരുത്തർക്കും നിക്ഷേപത്തിൽ തുല്യ പങ്കാളിത്തമുണ്ട്.
പലിശ കണക്കാക്കുന്നത് എങ്ങനെ?
പ്രതിവർഷം 7.4 ശതമാനമാണ് ഈ സ്കീമിലെ പലിശ നിരക്ക്. നിക്ഷേപ തുകയുടെ വാർഷിക പലിശ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അത് എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിൽ വരും. പ്രതിമാസം ഈ പണം പിൻവലിക്കുന്നില്ലെങ്കിൽ, അത് നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ നിലനിൽക്കും. ഈ പണം മൊത്ത നിക്ഷേപ തുകയ്ക്കൊപ്പം ചേർക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കും. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്. എന്നാൽ 5 വർഷത്തിന് ശേഷം പുതിയ പലിശ നിരക്ക് അനുസരിച്ച് സ്കീം നീട്ടാവുന്നതാണ്.
പ്രതിമാസം 9250 രൂപ എങ്ങനെ നേടാം?
ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 7.4 ശതമാനം പലിശ നിരക്ക് കണക്കാക്കുമ്പോൾ 9250 രൂപ പ്രതിമാസം വരുമാനമായി ലഭിക്കും. സിംഗിൾ അക്കൗണ്ടിൽ ഒൻപത് ലക്ഷം നിക്ഷേപിച്ചാൽ ഒരു വ്യക്തിക്ക് പ്രതിമാസം 7.4 ശതമാനം പലിശ നിരക്കിൽ 5550 രൂപ നേടാൻ സാധിക്കും.
നിക്ഷേപം നടത്തി അടുത്ത മാസം മുതൽ പ്രതിമാസ പലിശ ലഭിച്ചു തുടങ്ങും. അഞ്ച് വർഷത്തിന് ശേഷം നിക്ഷേപ തുകയും തിരിച്ചുകിട്ടും. അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയും നോമിനിക്കോ നിയമപ്രകാരമുള്ള അവകാശിക്കോ പണം ലഭിക്കുകയും ചെയ്യും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications