അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങൾ തിരയുകയാണോ? നിക്ഷേപത്തിലൂടെ എല്ലാ മാസവും സ്ഥിരമായ വരുമാനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ (POMIS) നിക്ഷേപിക്കൂ. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ സ്കീമിൽ 18 വയസ്സ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും അക്കൗണ്ട് തുറക്കാം. ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് സ്ഥിരമായ വരുമാനം ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.
സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ പലിശ വരുമാനം ലഭ്യമാക്കുന്ന ഒരു കിടിലൻ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഈ നിക്ഷേപത്തിൽ നിന്നും എല്ലാ മാസവും 9,250 രൂപയാണ് ലഭിക്കുക. നിശ്ചിത കാലത്തേക്ക് നിക്ഷേപം നടത്തിയിട്ട് നിക്ഷേപത്തിൻ്റെ കാലാവധി അവസാനിക്കുന്നതു വരെ പലിശയിൽ നിന്നും വരുമാനം ലഭിക്കുന്നത് ലാഭമാണ്. നിലവിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് 7.4 ശതമാനമാണ്.
കാലാവധി
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. നിക്ഷേപം തുടങ്ങി 5 വർഷം പൂർത്തിയാവുന്നതു വരെ എല്ലാ മാസവും പലിശ ലഭിക്കും. ഇത് സ്ഥിരമായ വരുമാനമായിരിക്കും. അതിനാൽ 5 വർഷത്തേക്ക് അക്കൗണ്ടിൽ സ്ഥിരമായ വരുമാനം ഉറപ്പാക്കാം.

എത്ര രൂപ വരെ നിക്ഷേപിക്കാം?
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ രണ്ട് തരത്തിൽ അക്കൗണ്ട് ആരംഭിക്കാം. അതായത് സിംഗിൾ അക്കൗണ്ടും, ജോയിൻ്റ് അക്കൗണ്ടും അനുവദിക്കുന്നുണ്ട്. നിങ്ങൾ ഏത് തരത്തിലുള്ള അക്കൗണ്ടാണ് തുറക്കുന്നത് എന്നതിന് അനുസരിച്ചായിരിക്കും നിക്ഷേപിക്കാനുള്ള പരമാവധി തുകയും കണക്കാക്കുന്നത്. അതായത് സിംഗിൾ അക്കൗണ്ട് തുറന്നാൽ 9 ലക്ഷം വരെ നിക്ഷേപിക്കാം. എന്നാൽ ജോയിൻ്റ് അക്കൗണ്ട് തുറന്നാൽ 15 ലക്ഷം വരെ നിക്ഷേപിക്കാം. പലരും അവരുടെ പങ്കാളിയെയും ചേർത്ത് ജോയിന്റ് അക്കൗണ്ട് തുറക്കാനാണ് ശ്രമിക്കാറുള്ളത്.
നിക്ഷേപകൻ മരണപ്പെട്ടാൽ?
നിക്ഷേപം ആരംഭിച്ച് കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിക്ഷേപകൻ മരണപ്പെട്ടാൽ ഫണ്ട് എന്തു ചെയ്യും? ഇതൊരു വലിയ ചോദ്യമാണ്. മരണപ്പെട്ടാൽ നിയമപരമായ ഒരു അവകാശിക്ക് ഈ ഫണ്ട് ലഭ്യമാക്കാം. അതിനായി അക്കൗണ്ട് തുറക്കുമ്പോൾ നോമിനിയെ നിർദ്ദേശിക്കാം.
നികുതി ആനുകൂല്യങ്ങൾ
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിക്ക് യാതൊരു നികുതി ഇളവുകളും ഇല്ല. അതിനാൽ നിങ്ങളുടെ നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം നികുതിക്ക് വിധേയമായിരിക്കും. നിക്ഷേപിക്കുന്നതിനു മുന്നേ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.
എല്ലാ മാസവും 9,250 രൂപ എങ്ങനെ കിട്ടും?
ജോയിൻ്റ് അക്കൗണ്ട് തുറന്നാൽ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിലവിൽ ഈ സ്കീമിൻ്റെ പലിശ നിരക്ക് 7.40 ശതമാനമായതിനാൽ പ്രതിവർഷം 1,11,000 രൂപ സമ്പാദിക്കാം. അതായത് ഓരോ മാസവും ലഭിക്കുന്നത് 9,250 രൂപ ലഭിക്കും. മൊത്തം 5 വർഷത്തെ കാലാവധിയിൽ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 5,55,000 രൂപയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

വാട്സാപ്പിൽ 'ബോസ്' വരുന്നുണ്ടോ? പണം തട്ടുന്ന പുതിയ തട്ടിപ്പിനെതിരെ സെബിയുടെ മുന്നറിയിപ്പ്

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?

കെഎസ്ആർ ബെംഗളൂരു യാർഡ് നവീകരണം: ട്രെയിൻ യാത്രക്കാർ ഇന്ന് ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ



Click it and Unblock the Notifications