ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ എന്നും ജനപ്രിയമാക്കുന്നത്. അത്തരത്തിൽ സുരക്ഷിതവും മികച്ച റിട്ടേൺസ് നൽകുന്നവയും ആയ നിരവധി നിക്ഷേപ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവയിൽ പലതും സാമ്പത്തിക സുരക്ഷയുള്ള റിട്ടയർമെന്റ് പദ്ധതികൾക്ക് ഏറ്റവും അനുയോജ്യമാണ്. ഭാവിയിലെ സ്ഥിരതയും സുരക്ഷയും ഉറപ്പാകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ എന്തോകെ എന്ന് നോക്കാം
പോസ്റ് ഓഫീസ് മന്തിലി ഇൻകം സ്കീം (POMIS) - പോസ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം മുതിർന്ന പൗരന്മാർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന ഒരു പദ്ധതിയാണ്. ഏകദേശം 6.6 ശതമാനം പലിശ ( കാലാകാലങ്ങളിൽ മാറ്റം വരാം) ലഭിക്കുന്ന ഈ പദ്ധതി 5 വർഷം കാലാവധി ഉള്ളതാണ്. മാസവും പലിശ ലഭിക്കുന്നതിനാൽ മാർക്കറ്റ് ചേഞ്ചസിനെ ആശങ്കപെടാതെ സ്ഥിരമായ വരുമാനം ലഭിക്കാൻ ഇത് സഹായിക്കും.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) - 60 വയസിന് മുകളിൽ ഉള്ളവർക്കായി രൂപകല്പന ചെയ്ത ഈ പദ്ധതി 7.4 ശതമാനം പലിശ( കാലാകാലങ്ങളിൽ മാറ്റം വന്നേക്കാം) വാഗ്ദാനം ചെയുന്നു. 5 വർഷത്തേക്ക് അക്കൗണ്ട് തുറക്കാം. പലിശ മൂന്ന് മാസത്തിൽ ഒരിക്കൽ ലഭിക്കും. അപകട സാധ്യത കുറഞ്ഞ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന ആളുകൾക്കും നികുതി ആനുകൂല്യങ്ങൾ അവശ്യമായവർക്കും ഇത് ഒരു നല്ല നിക്ഷേപ മാർഗം ആണ്.
പോസ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (POTD) - ഒരു വർഷം രണ്ട് വർഷം മൂന്ന് വർഷം നാൾ വർഷം അഞ്ച് വർഷം എന്നിങ്ങനെ പല കലാവധികളിൽ ഈ നിക്ഷേപം നടത്താം. പലിശ നിരക്ക് 5.5 ശതമാനം മുതൽ 6.7 ശതമാനം വരെ കാലാവധിയനുസരിച്ച് മാറ്റം വരുന്നു. 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് പദ്ധതിക്ക് സെക്ഷൻ 80C പ്രകാരമുള്ള ടാക്സ് ആനുകൂല്യവും ലഭിക്കും. അതിനാൽ ദീർഘ കാല വിരമിക്കൽ പദ്ധതിക്ക് ഇത് നല്ലതാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) - 7.1 ശതമാനം പലിശ ( കാലാകാലങ്ങളിൽ മാറ്റം വന്നേക്കാം) വാഗ്ദാനം ചെയ്യുന്നു. 15 വർഷം ലോഡ് ഇൻ കാലാവധി ഉള്ളത് കൊണ്ട് ദീർഘ കാല സമ്പത്ത് വളർത്താൻ ഇത് സഹായിക്കുന്നു. കോമ്പൗണ്ട് പലിശയും, ടാക്സ് ഫ്രീ റിട്ടേണുകളും ഉള്ളതിനാൽ സമ്പത്ത് വളർത്താൻ ഉത്തമമാണ്.
പോസ്റ് ഓഫീസ് റിക്യൂറിങ് ഡെപ്പോസിറ്റ് (RD) - ചെറിയ തുകയായി സ്ഥിരമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആർഡി ഉചിതമാണ്. മാസം 100 രൂപ മുതൽ നിക്ഷേപിക്കാം. 5.8% മുതൽ 6.7% വരെ (കാലാവധി അനുസരിച്ച് മാറ്റം വന്നേക്കാം) ലഭിക്കും. ചെറിയ തുകയായി നിക്ഷേപിച്ച് ഭാവിയിലേക്ക് ഒരു വലിയ തുക സമ്പാദിക്കാൻ ഇത് സഹായിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
