ഭാഗ്യ പരീക്ഷണത്തിന് റെഡിയാണോ? ഇത് തന്നെയാണ് ബെസ്റ്റ് ടൈം, ഉടൻ തന്നെ പൂജാ ബമ്പർ ടിക്കറ്റ് സ്വന്തമാക്കൂ. വെറും 300 രൂപ മുടക്കിയാൽ അക്കൗണ്ടിലെത്തുന്നത് 12 കോടിയാണ്. ഈ കോടികൾ നിങ്ങളുടെ അക്കൗണ്ടിലെത്താൻ കാത്തിരിക്കുകയാണോ? ഒക്ടോബർ 4ന് വിപണിയിൽ വിൽപ്പനക്കെത്തിയ പൂജാ ബമ്പർ ടിക്കറ്റുകൾ ആവേശത്തോടെ വിറ്റഴിയുന്നുണ്ട്. നവംബർ 22നാണ് പൂജാ ബമ്പർ ബിആർ 106 ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നടക്കുന്നത്.
പൂജാ ബമ്പർ അടിച്ചാൽ ഏജന്റ് ഉൾപ്പെടെ 7 പേർ കോടീശ്വരൻമാരാവും. എന്നാൽ ഈ 12 കോടി അടിക്കുന്ന ഭാഗ്യാശാലിയുടെ അക്കൗണ്ടിൽ ആ തുക മൊത്തമായും ലഭിക്കുന്നുണ്ടോ? ഏജൻ്റ് കമ്മീഷനും നികുതിയുമെല്ലാം കഴിഞ്ഞാൽ പകുതിപോലും അക്കൗണ്ടിലെത്തുന്നില്ല എന്നതാണ് സത്യം. അങ്ങനെയെങ്കിൽ എത്ര രൂപയാണ് ബമ്പറടിക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നറിയാം;
നികുതിയും കഴിഞ്ഞ് എത്ര കിട്ടും?
- 12 കോടി ഒന്നാം സമ്മാനം അടിച്ചാൽ ഏജൻ്റ് കമ്മീഷനായി 10 ശതമാനം ഈടാക്കും. 12 കോടിയുടെ 10 ശതമാനം 1.2 കോടി രൂപയാണ്. ഇത് ഏജൻ്റിന് ലഭിക്കുന്നു.
- 10.8 കോടി രൂപയാണ് ഇനി ബാക്കിയുള്ളത്. അതിൽ നിന്നും 30 ശതമാനം നികുതി ഈടാക്കുന്നു. 3.24 കോടി രൂപയോളമാണ് ടിഡിഎസ്. ഇപ്പോൾ ബാക്കി ലഭിക്കുന്നത് 7.56 കോടി രൂപയാണ്.
- നികുതി അടക്കുമ്പോൾ നിശ്ചിത തുക സർചാർജായി ഈടാക്കും. 50 ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനം നേടിയവർക്ക് 37 ശതമാനമാണ് സർചാർജ് ചുമത്തും. ഇത് ഏകദേശം 1.19 കോടി രൂപയോളമാണ്.
- ഇതിനൊപ്പം നിശ്ചിത തുക സെസ് നൽകേണ്ടി വരും. 4 ശതമാനമാണ് സെസായി ഈടാക്കുന്നത്.
- എല്ലാ ചാർജുകളും ചുമത്തിയാൽ ബാക്കി സമ്മാനാർഹന് ലഭിക്കുന്നത് ഏകദേശം 6.19 കോടി രൂപയായാണ്.

ഇത്രയും രൂപ സർക്കാരിലേക്ക് അടക്കേണ്ടി വരുന്നു എന്നത് വേദനിപ്പിക്കുന്ന ഘടകമാണ്. ഇത്രയും വലിയ തുക ബമ്പറിൻ്റെ ഒന്നാം സമ്മാനമായി നൽകിയിട്ടു പോലും അത് മുഴുവനായും ഭാഗ്യശാലിക്ക് ലഭിക്കുന്നില്ല. ഇത് പൂജാ ബമ്പറിൻ്റെ മാത്രം കാര്യമല്ല, എല്ലാ ലോട്ടറിയുടെ സമ്മാനത്തുകയിൽ നിന്നും നിശ്ചിത ശതമാനത്തോളം നികുതിയായി അടക്കേണ്ടി വരുന്നുണ്ട്.
സമ്മാന ഘടന
പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയും ലഭിക്കും. 3 ലക്ഷം വീതം നാലാം സമ്മാനമായി ലഭിക്കും. അഞ്ചാം സമ്മാനമായി നൽകുന്നത് 2 ലക്ഷം രൂപയാണ്. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും.
12 കോടി ലക്ഷ്യമിട്ടു കൊണ്ട് ഇത്തവണ പൂജാ ബമ്പർ ടിക്കറ്റുകൾ സ്വന്തമാക്കൂ. നറുക്കെടുപ്പിനായി കാത്തിരിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
