ഓണം ബമ്പറടിക്കാത്തതിൽ വിഷമിക്കേണ്ട. പൂജ ബമ്പർ വിപണിയിൽ എത്തിയിട്ടുണ്ട്. കോടീശ്വരനാവാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ ഇനി മറ്റൊന്നും ആലോചിക്കാതെ വേഗം തന്നെ ബമ്പർ വാങ്ങിക്കോളൂ. 300 രൂപയാണ് ഒരു പൂജാ ബമ്പറിൻ്റെ വില. 300 രൂപ മുടക്കിയാലെന്താ, കൈയിൽ കിട്ടുന്നത് 12 കോടിയല്ലേ?. പൂജാ ബമ്പർ അടിച്ചാൽ ഏജന്റ് ഉൾപ്പെടെ 7 പേരാണ് കോടീശ്വരൻമാരാവുന്നത്.
സത്യത്തിൽ ഈ ഒന്നാം സമ്മാനമായ 12 കോടി പൂർണമായും സമ്മാനാർഹന് ലഭിക്കുമോ? 12 കോടിയിൽ നിന്നും വലിയൊരു ശതമാനം തുക നികുതിയിലേക്ക് അടക്കേണ്ടി വരും. അതിൽ ഏജൻ്റ് കമ്മീഷനും ഉൾപ്പെടുന്നു. 12 കോടി അടിച്ചാൽ എത്ര രൂപ കിട്ടുമെന്ന് പരിശോധിക്കാം.
12 കോടി അടിച്ചാൽ കിട്ടുന്നത് എത്ര?
12 കോടി ബമ്പറടിച്ചാൽ സന്തോഷിക്കാൻ വരട്ടെ. ഒന്നാം സമ്മാനമുള്ള ടിക്കറ്റ് വിൽപ്പന ചെയ്ത ഏജൻ്റിന് 10 ശതമാനമാണ് കമ്മീഷൻ ലഭിക്കുന്നത്. അതായത് 12 കോടി അടിച്ചാൽ ഏജൻ്റിന് 1.2 കോടി രൂപ ലഭിക്കും. ബാക്കി 10.8 കോടി രൂപ നിങ്ങൾക്ക് പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ നിന്നും നികുതി ഈടാക്കും. 30 ശതമാനം നികുതിയാണ് ഈടാക്കുന്നത്. 3.24 കോടി രൂപയോളം ടിഡിഎസ് നൽകേണ്ടി വരും. ഇപ്പോൾ ബാക്കി ലഭിക്കുന്നത് 7.56 കോടി രൂപയാണ്.

നികുതി അടക്കുമ്പോൾ നിശ്ചിത തുക സർചാർജായി നൽകേണ്ടി വരും. അതായത് 50 ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനത്തുക നേടിയവർക്കാണ് ഈ പ്രത്യേക സർചാർജ് ഈടാക്കുന്നത്. ഇവിടെ 37 ശതമാനമാണ് സർചാർജായി നൽകേണ്ടത്. ഏകദേശം 1.19 കോടി രൂപ സമ്മാനത്തുകയിൽ നിന്നും അടക്കേണ്ടി വരുന്നു. ഇതിനൊപ്പം നിശ്ചിത തുക സെസ് നൽകേണ്ടി വരും. അതായത് എല്ലാം കഴിഞ്ഞാൽ ഏകദേശം 6.19 കോടി രൂപയായാണ് അക്കൗണ്ടിൽ എത്തുന്നത്.
സമ്മാനത്തുക അറിയാം.
ഈ വർഷത്തെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ സമ്മാനഘടനയിൽ വലിയ മാറ്റങ്ങളില്ല. ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപയും, മൂന്നാം സമ്മാനം 5 ലക്ഷം രൂപയും ലഭിക്കും. 3 ലക്ഷം വീതം നാലാം സമ്മാനമായി ലഭിക്കും. അഞ്ചാം സമ്മാനമായി നൽകുന്നത് 2 ലക്ഷം രൂപയാണ്. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും.
നറുക്കെടുപ്പ് എപ്പോൾ?
പൂജാ ബമ്പർ BR- 106 ടിക്കറ്റിൻ്റെ നറുക്കെടുപ്പ് ഫലം 2025 നവംബർ 22ന് ഉച്ചക്ക് 2 മണിയോടെ നടക്കും. ഏറെ പ്രതീക്ഷകളുമായിട്ടാണ് ഇത്തവണ പൂജാ ബമ്പർ ടിക്കറ്റുകൾ എടുക്കാൻ ഒരുങ്ങുന്നത്. എല്ലാ വർഷത്തേയും പോലെ ഓണം ബമ്പറടിക്കാത്തവർ നിരവധി പേർ പൂജാ ബമ്പറിലൂടെ ഭാഗ്യ പരീക്ഷണം നടത്തും. ഇത്തവണ ഭാഗ്യശാലി നിങ്ങളായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications