നിങ്ങൾ ഭാഗ്യം തേടി മടുത്തോ? എങ്കിൽ ഇത്തവണ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ ഇതാ ഒരവസരം. പൂജാ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ വിൽപന കേരളത്തിലെ വിപണിയിൽ തകൃതിയായി നടക്കുകയാണ്. 12 കോടി രൂപയുടെ ഒന്നാം സമ്മാനം നേടുന്ന ആ ഭാഗ്യശാലിയെ അറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സമ്പത്ത് വളർത്താൻ നിരവധി മാർഗങ്ങൾ ഉണ്ടെങ്കിലും, ലോട്ടറിയിലൂടെ ഭാഗ്യം പരീക്ഷിക്കുന്നവരുടെ എണ്ണം കേരളത്തിൽ വളരെ വലുതാണ്. വലിയ തുകയ്ക്ക് ടിക്കറ്റുകൾ വാങ്ങിയിട്ടും ചിലർക്ക് ഭാഗ്യം ലഭിക്കാറില്ല. എന്നാൽ മറ്റു ചിലർ, ഓണം ബമ്പർ നേടിയ വ്യക്തിയെപ്പോലെ, ആദ്യമായി ടിക്കറ്റ് എടുത്താൽ പോലും ബമ്പർ നേടാറുണ്ട്. ഈ ചിന്തയോടെ ഒരു പൂജാ ബമ്പർ ടിക്കറ്റ് എടുത്താൽ ഇത്തവണ ബമ്പറടിക്കുന്നത് ചിലപ്പോൾ നിങ്ങൾക്കായിരിക്കും.
12 കോടി രൂപ അടിച്ചാൽ നികുതിയും ഏജൻ്റ് കമ്മീഷനും കഴിഞ്ഞ് മുഴുവൻ തുകയും ലഭിക്കില്ലെങ്കിലും, കൈയിൽ കിട്ടുന്ന വലിയ തുക കൃത്യമായി വിനിയോഗിച്ചാൽ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ അത് ധാരാളമാണ്. 300 രൂപ മുടക്കി 12 കോടിയുടെ ഭാഗ്യം നേടാനുള്ള ഈ അവസരം പാഴാക്കരുത്.
നവംബര്‍ 22നാണ് പൂജാ ബമ്പറിൻ്റെ നറുക്കെടുപ്പ് നടക്കുന്നത്. ഈ ദിവസം ഉച്ചക്ക് 2 മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.
12 കോടി അടിച്ചാൽ എന്തു ചെയ്യും?
ഇത്തവണ നിങ്ങൾക്കാണ് ഭാഗ്യം അടിക്കുന്നതെങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു;

1. ലോട്ടറി അടിച്ച വിവരം ആരെയും അറിയിക്കരുത്: പൂജാ ബമ്പറടിച്ചാൽ ആ വിവരം രഹസ്യമായി സൂക്ഷിക്കുക. കാരണം ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുമ്പോൾ പണത്തിന് ആവശ്യക്കാർ നിരവധി പേരുണ്ടായിരിക്കും. നികുതിയും ഏജൻ്റ് കമ്മീഷനും കിഴിച്ചാൽ പകുതിയിൽ താഴെ മാത്രമാണ് സമ്മാനാർഹൻ്റെ അക്കൗണ്ടിലെത്തുന്നത്. അതിൽ നിന്നും അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാനാണ് സമ്മാനത്തെ കുറിച്ചുള്ള വിവരം രഹസ്യമാക്കാൻ പറയുന്നത്.
2. പണം ഉടൻ ചിലവഴിക്കരുത്: നിങ്ങൾക്ക് നിരവധി സാമ്പത്തിക ആവശ്യകതകൾ ഉണ്ടായിരിക്കും. എല്ലാം ഒരുമിച്ച് തീർക്കാമെന്ന ചിന്ത ഒഴിവാക്കുക.
3. അടിയന്തിര ഫണ്ട് മാറ്റിവെക്കണം: ബമ്പറടിച്ചാൽ ഏറ്റവും കുറഞ്ഞത് 1 കോടിയോളം രൂപയെങ്കിലും അടിയന്തിര ഫണ്ട് എന്ന നിലയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുക. ഇത് ബാങ്കിൽ സുരക്ഷിതമായി നിലനിൽക്കും. പിന്നീട് അത്യാവശ്യ ഘട്ടങ്ങളിൽ ഈ തുക നിങ്ങൾക്ക് ഉപകാരപ്രദമാവും.
4. വിവിധ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം: അടിയന്തിര ഫണ്ട് മാറ്റി വെച്ച ശേഷം ബാക്കി തുകയിൽ 60 ശതമാനത്തിലധികം വിവിധ നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാൻ ശ്രമിക്കുക. നികുതി ഇളവുകൾ ലഭിക്കുന്നതും, അപകട സാധ്യത കുറഞ്ഞതുമായ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പിപിഎഫ്, എഫ്ഡി, റിയൽ എസ്റ്റേറ്റ് എന്നിവ നല്ല ഓപ്ഷനുകളാണ്.
5. സ്വർണം വാങ്ങിക്കുക: നിലവിലെ സാഹചര്യത്തിൽ സ്വർണ വില റെക്കോർഡ് ഉയരത്തിലേക്ക് വീണ്ടും ഉയരുന്നു. ഏറ്റവും കുറഞ്ഞത് 10 പവനെങ്കിലും വാങ്ങിയാൽ അതൊരു മികച്ച നിക്ഷേപമായി നിലനിർത്താം.
ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ശ്രദ്ധിക്കുക. എങ്കിലും നിങ്ങൾക്ക് ബമ്പറടിച്ചാൽ ശരിയായ നിക്ഷേപ മാർഗങ്ങളെ കുറിച്ച് ഒരു സാമ്പത്തിക വിദഗ്ദനുമായി ചർച്ച ചെയ്യുന്നത് നല്ലതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications