ഓണം ബമ്പറെടുത്തിട്ടും ഭാഗ്യം അടിക്കാത്തവർക്ക് ഇപ്പോഴും നിരാശയുണ്ട്. ഒന്നും രണ്ടുമല്ല, 25 കോടി എന്ന സ്വപ്നമാണ് പലർക്കും നഷ്ടമായത്. എന്നാൽ അതിൽ നിരാശപ്പെട്ടിട്ട് എന്തു കാര്യം. ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇനിയും അവസരമുണ്ട്. അതെ നിങ്ങൾ കാത്തിരുന്ന പൂജ ബമ്പർ ലോട്ടറി ടിക്കറ്റുകൾ വിപണിയിൽ എത്തിയിട്ടുണ്ട്.
ഓണം ബമ്പർ BR-105 ലോട്ടറിയുടെ നറുക്കെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടു മുൻപായി, ഒക്ടോബർ 4നാണ് പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനം നടന്നത്. ഇന്നേക്ക് ഏഴ് ദിവസം കൊണ്ട് പൂജാ ബമ്പർ ടിക്കറ്റുകൾക്ക് മികച്ച വിൽപ്പന ഉണ്ടായിട്ടുണ്ട്. 25 കോടിയല്ലെങ്കിൽ 12 കോടി എന്ന ബമ്പർ സമ്മാനമാണ് പൂജാ ബമ്പർ വിജയിയെ കാത്തിരിക്കുന്നത്. ഇനിയെന്തിനാണ് കാത്തിരിക്കുന്നത്? പൂജാ ബമ്പർ ടിക്കറ്റ് വേഗം തന്നെ വാങ്ങുന്നില്ലേ? 300 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില.
പൂജാ ബമ്പർ സമ്മാനഘടന
പൂജാ ബമ്പര്‍ BR106 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതം ലഭിക്കും. മൂന്നാം സമ്മാനം ഓരോ പരമ്പരകൾക്കും രണ്ടു വീതം പത്ത് പേർക്ക് 5 ലക്ഷം രൂപ ലഭിക്കും. അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം വീതം നാലാം സമ്മാനവും, അഞ്ച് പരമ്പരകൾക്ക് 2 ലക്ഷം വീതം അഞ്ചാം സമ്മാനവും വാഗ്ദാനം ചെയ്യുന്നു. ആറാം സമ്മാനം മുതൽ 5000, 1000, 500, 300 രൂപ വീതം ലഭിക്കും.

കഴിഞ്ഞ വർഷം കായംകുളത്ത്
കഴിഞ്ഞ വർഷത്തെ പൂജാ ബമ്പറടിച്ചത് കായംകുളത്ത് നിന്നും വിൽപ്പന നടന്ന JC 325526 എന്ന നമ്പറിനാണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാർ എന്ന വ്യക്തിക്കാണ് 12 കോടി അടിച്ചത്. ഇത്തവണ ഏത് ജില്ലയിലായിരിക്കും ആ ഭാഗ്യം തേടിയെത്തുന്നത്. കാത്തിരിക്കേണ്ടി വരും.
നവംബർ 22ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പൂജാ ബമ്പർ BR- 106 ലോട്ടറിയുടെ നറുക്കെടുപ്പ്. അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിൽ ഈ ദിവസം തന്നെ റിസൾട്ട് പ്രഖ്യാപിക്കും. എല്ലാ വർഷത്തെയും പോലെ പാലക്കാട് ജില്ലയിൽ വിൽപ്പന തകൃതിയായി കുതിക്കാനാണ് സാധ്യത.
ഇത്തവണ ബമ്പറടിക്കുമോ?
ഓണം ബമ്പറിലെ നിരാശ പൂജാ ബമ്പറിൽ ഉണ്ടാവില്ല. ഇത്തവണ തീർച്ചയായും നിങ്ങൾക്കും വലിയ സമ്മാനം ഉറപ്പാക്കാം. 12 കോടി എന്നത് നിസ്സാര തുകയല്ല. എന്നാൽ ആ തുക പൂർണ്ണമായും ലഭിക്കില്ല എന്നത് ഓർമിക്കണം. വലിയൊരു തുക സർക്കാരിലേക്ക് നികുതിയായി അടക്കേണ്ടി വരും. എങ്കിലും വലിയൊരു സംഖ്യ സമ്മാനാർഹന് ഉറപ്പാക്കാം.
ബമ്പറടിച്ചാലും അത് വിവേകത്തോടെ ഉപയോഗിക്കാൻ ശ്രമിക്കുക. സാമ്പത്തിക പ്ലാനിംഗ് നടത്തി അതിന് അനുസരിച്ച് പണം ചിലവഴിച്ചാൽ നേട്ടം ഉറപ്പാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
