ഭാവി ജീവിതം സുരക്ഷിതമാക്കാൻ ഒരു സാമ്പത്തിക നിക്ഷേപം ഉണ്ടായിരിക്കുന്നത് നല്ലതാണ്. പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപങ്ങളെല്ലാം വളരെ നല്ലതാണ്. നമ്മുടെ ചുറ്റിലും ഒട്ടനവധി സാമ്പത്തിക നിക്ഷേപ പദ്ധതികൾ നിലവിൽ ഉണ്ട്. എന്നാൽ എല്ലാ സ്കീമും സുരക്ഷിതമല്ല. പക്ഷേ പോസ്റ്റ് ഓഫീസ് വഴിയുള്ള പദ്ധതികൾക്കെല്ലാം സുരക്ഷ ഉറപ്പാണ്. ഇപ്പോൾ പോസ്റ്റ് ഓഫീസ് വഴി പണമിടപാടുകൾ നടത്തുന്നവർക്ക് ആശ്വസിക്കാൻ പുതിയ ഒരു വാർത്ത വന്നിട്ടുണ്ട്.
ഇനി മുതൽ വലിയ തുക നിങ്ങൾക്ക് അടക്കാൻ സാധിക്കും. അതായത് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലും പോസ്റ്റ് ഓഫീസിലും പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ബന്ധിപ്പിച്ചാൽ ഇത്തരത്തിൽ എത്ര രൂപ വേണമെങ്കിലും അടക്കാം. പോസ്റ്റ് ഓഫീസ് വഴി ഇടപാടുകൾ നടത്തുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. ഇത് പ്രകാരമുള്ള സേവനം ലഭിക്കണമെങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീസിലും ഐപിപിബിയിലും ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. ഈ പുതിയ സേവനത്തെക്കുറിച്ച് വിശദമായി നോക്കാം....

പോസ്റ്റ് ഓഫീസ് പണമിടപാടുകൾഃ
വലിയ തുകയുടെ ഇടപാടുകളെക്കുറിച്ച് ഇനി പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾ വിഷമിക്കേണ്ടതില്ല. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലും (ഐപിപിബി) പോസ്റ്റ് ഓഫീസിലും പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്നതിലൂടെ ഏത് സമയത്തും വലിയ തുക അടയ്ക്കാം. പോസ്റ്റ് ഓഫീസിനൊപ്പം ഐപിപിബിയിൽ അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ഉപയോഗിക്കാൻ സാധിക്കുള്ളൂ.
നിമിഷ നേരെ കൊണ്ട് അക്കൗണ്ട് തുറക്കാം......
നാട്ടിൻപുറങ്ങളിൽ ജീവിക്കുന്ന ആളുകളിൽ ഭൂരിഭാഗം പേർക്കും പോസ്റ്റ് ഓഫീസിൽ നേരത്തെ തന്നെ അക്കൗണ്ടുകളുണ്ട്. വലിയ തുകയുടെ ഇടപാടുകൾക്കായി ഉപഭോക്താക്കൾ പോസ്റ്റ് ഓഫീസിലേക്ക് നേരിട്ട് എത്തേണ്ടതുണ്ട്. കാരണം നിലവിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ ഓൺലൈനിൽ ചെയ്യാൻ സാധിക്കില്ല. അത്തരം സാഹചര്യത്തിൽ പണം ഉടൻ തന്നെ ആവശ്യമായി വന്നാൽ അവർ പ്രശ്നങ്ങൾ നേരിടും.
പോസ്റ്റൽ വകുപ്പ് വഴിയാണ് ഐ.പി.പി.ബി അക്കൗണ്ടുകൾ തുറക്കുന്നത്. ഏതെങ്കിലും ഒരു സർക്കാർ സ്കീമിന്റെ സേവനം ലഭിക്കുവാനായി മിക്ക ആളുകളും ഈ അക്കൗണ്ട് എടുക്കാനായി ശ്രമിക്കുന്നുണ്ട്. ഐ.പി.പി.ബി അക്കൗണ്ടുകൾ തുറക്കുന്നതിൽ ആളുകളെ ഏറ്റവും ആകർഷിക്കുന്ന നിമഷ നേരം കൊണ്ട് കാര്യങ്ങൾ സുഖമമാവുന്നു എന്നതു കൊണ്ടാണ്. ആധാർ കാർഡ് പരിശോധനയിലൂടെ വെറും മൂന്ന് മിനിറ്റിനുള്ളിൽ അക്കൗണ്ട് തുറക്കുന്നത്.
ഐപിപിബിയിൽ അക്കൗണ്ടുള്ളവർക്ക് ബാങ്കിന്റെ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി ഇടപാട് നടത്താനുള്ള പരിധി 25,000 രൂപ മാത്രമാണ്. പക്ഷേ ഐപിപിബിയിൽ ഓൺലൈൻ സേവനം ഉള്ളതിനാൽ അത് ഉപയോഗിച്ച് രണ്ട് ലക്ഷം രൂപയുടെ ഇടപാട് വരെ ഒരു സമയം നടത്താൻ സാധിക്കും.
പോസ്റ്റ് ഓഫീസിലെ ഏതൊരു ഉപഭോക്താവിനും തൻ്റെ അക്കൗണ്ടിൽ നിന്ന് ഐ.പി.പി.ബി അക്കൗണ്ടിലേക്ക് ഓൺലൈനായി പണം കൈമാറാൻ സാധിക്കും. മാത്രമല്ല പിന്നീട് ഐ.പി.പി.ബിയുടെ ഓൺലൈൻ അക്കൗണ്ടിൽ നിന്ന് അവരുടെ അക്കൗണ്ടിലുള്ള ഏതൊരു വ്യക്തിക്കും തിരിച്ച് പണം അയക്കാനും കഴിയും. ഈ കാര്യത്തിനായി പോസ്റ്റ് ഓഫീസിൽ വരേണ്ടതില്ല.
ഐപിപിബി ആപ്പ് ഉപയോഗിക്കുന്നതിലൂടെയും വേറെയും ചില ഉപകാരങ്ങൾ ഉണ്ട്. അതായത് ഈ ആപ്പിലൂടെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്യാം, ഓൺലൈൻ പേയ്മെന്റുകൾ നടത്താം, സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴിൽ പണം നിക്ഷേപിക്കാം. ഇതിനൊപ്പം അക്കൊണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളായ പോസ്റ്റ് ഓഫീസിന്റെയും ഐപിപിബിയുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണാനും കഴിയും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications