മാസ വരുമാനമാണ് ലക്ഷ്യമിടുന്നതെങ്കിൽ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയാണ് റിസ്ക് ഫ്രീ ആയിട്ടുള്ള അവസരം. ഏതൊരാൾക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം പേരിൽ അക്കൗണ്ടെടുക്കാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാൻ സാധിക്കും. പോസ്റ്റ് ഓഫീസ് വഴിയാണ് നിക്ഷേപം ആരംഭിക്കാൻ സാധിക്കുക.
1000 രൂപ മുതൽ നിക്ഷേപിക്കാം. വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. എന്നാൽ ഇതിനൊപ്പം അധിക വരുമാനം നേടാൻ ഒരു ആവർത്തന നിക്ഷേപം കൂടി ചേരാം. വിശദാംശങ്ങൾ താഴെ നോക്കാം.
പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ റിട്ടേൺ എല്ലാ മാസവും തുല്യമായിരിക്കും. ഈ തുക ഉപയോഗിച്ച് പോസ്റ്റ് ഓഫീസിൽ തന്നെ ആവർത്തന നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ നിക്ഷേപത്തിൽ നിന്നുള്ള ആകെ റിട്ടേൺ ഉയർത്താൻ സാധിക്കും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിലെ പലിശ മാസത്തിലാണ് നിക്ഷേപകന് ലഭിക്കുന്നത്. അത് പിൻവലിക്കാതെ അക്കൗണ്ടിൽ സൂക്ഷിച്ചാൽ യാതൊരു റിട്ടേണും ലഭിക്കില്ല. പകരം മാസവരുമാനം പിൻവലിച്ച് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ ഉയർന്ന റിട്ടേൺ വർധിക്കും.

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിക്ക് 7.40 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. 5 വർഷ കാലാവധിയിലാണ് നിക്ഷേപം വരുന്നത്. അഞ്ച് ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ പ്രതിമാസം 3,084 രൂപയാണ് പലിശയായി ലഭിക്കുന്നത്. 5 വർഷത്തേക്ക് ആകെ 1.85 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുക. മാസത്തിൽ ഈ തുക പിൻവലിച്ച് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റിയാൽ അധിക പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് നിലവിൽ ലഭിക്കുന്നത് 6.7 ശതമാനം പലിശയാണ്. മാസം 3,000 രൂപ വീതം നിക്ഷേപിക്കുമ്പോൾ 5 വർഷ കാലാവധിയിൽ 2,14,097 രൂപ ലഭിക്കും. 1.80 ലക്ഷം രൂപ നിക്ഷേപവും 34,097 രൂപ പലിശ വരുമാനും ചേർത്താണ് ഈ തുക. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് നിന്ന് നേരിട്ട് പലിശ ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കില്ല. പലിശ പോസ്റ്റ് ഓഫീസ്സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം ആവർത്തന നിക്ഷേപ അക്കൗണ്ടിലേക്ക് മാറ്റം. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്ന് 34097 രൂപയും മാസ വരുമാന പദ്ധതിയിലെ 1.85 ലക്ഷം രൂപയും ചേർത്ത് 2,190,97 രൂപയുടെ റിട്ടേൺ കാലാവധിയിൽ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
