നിക്ഷേപങ്ങൾ ഏത് പ്രായത്തിലും ആരംഭിക്കാം. നിങ്ങളുടെ നിക്ഷേപത്തിന്റെ ലാഭം വലിയൊരു സംഖ്യയായി തിരിച്ചു കിട്ടിയാൽ അത്ഭുതപ്പെടുമോ? നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നിരക്ക് കിട്ടുന്നതിനനുസരിച്ച് ലാഭം വർദ്ധിക്കും. സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി സ്കീമുകളാണ് ഇത്തരത്തിൽ വമ്പൻ ലാഭം ഉറപ്പാക്കുന്ന സുരക്ഷിത നിക്ഷേപങ്ങൾ. രാജ്യത്തെ വിവിധ ബാങ്കുകൾ എഫ്.ഡി നൽകുന്നു. എന്നാൽ ബാങ്ക് നൽകുന്ന ലാഭത്തേക്കാൾ മൂന്നിരട്ടി ലാഭം പോസ്റ്റ് ഓഫീസ് എഫ്.ഡികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ എഫ്.ഡി
പോസ്റ്റ് ഓഫീസ് സ്കീമുകൾ വളരെ സുരക്ഷിതമായി നിക്ഷേപിക്കാവുന്നതാണ്. ഇതിൽ ജനപ്രിയമായ നിക്ഷേപ മാർഗമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അഥവാ എഫ്.ഡി. ഇതൊരു സാധാരണ എഫ്.ഡി സ്കീം തന്നെയാണ്, അതിനാൽ ബാങ്ക് നൽകുന്നതു പോലെ നിരവധി കാലാവധികളും പോസ്റ്റ് ഓഫീസ് എഫ്.ഡി നൽകുന്നുണ്ട്. നിങ്ങൾക്ക് ആവശ്യമെങ്കിൽ എഫ്.ഡി കാലാവധി നീട്ടാൻ സാധിക്കും. കാലാവധി വർദ്ധിക്കുമ്പോൾ നിക്ഷപത്തിന്റെ ലാഭം വീണ്ടും ഉയരും.
5 വർഷത്തെ എഫ്.ഡിയ്ക്ക് 7.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല ആദായനികുതി നിയമം 80C പ്രകാരം നികുതി ആനുകൂല്യവും ലഭിക്കും. അതുകൊണ്ട് തന്നെ ഇവിടെ നിക്ഷേപിച്ചാൽ ആ തുക മൂന്നിരട്ടിയായി വളരും. നിങ്ങൾ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കാം. എന്നാൽ പരമാവധി നിക്ഷേപത്തിനുള്ള പരിധിയില്ല. മാത്രമല്ല നിങ്ങൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം, അതിന് നിയന്ത്രണമില്ല.

നിക്ഷേപത്തിന്റെ മൂന്നിരട്ടി ലാഭം എങ്ങനെ കിട്ടും?
പോസ്റ്റ് ഓഫീസ് നിക്ഷേപം മൂന്നിരട്ടിയാക്കാൻ 5 വർഷത്തെ എഫ്.ഡി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാൽ നിക്ഷേപം മൂന്നിരട്ടിയാവാൻ 5 വർഷം കൊണ്ട് സാധിക്കില്ല. അതിനായി 5 വർഷത്തെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ തന്നെ കാലാവധി രണ്ട് തവണ നീട്ടാൻ സാധിക്കും.
അതായത് 15 വർഷത്തേക്ക് ഈ എഫ്.ഡി കാലാവധി വർദ്ധിപ്പിക്കണം. ഈ എഫ്.ഡിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.5% നിരക്കിൽ പലിശ കണക്കാക്കിയാൽ 5 വർഷത്തിനുള്ളിൽ ഈ തുകയ്ക്ക് 4,49,948 രൂപ പലിശ ലഭിക്കും. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 14,49,948 രൂപയാവും.
പക്ഷേ അടുത്ത 5 വർഷത്തേക്ക് കൂടെ കാലാവധി നീട്ടിയാൽ മൊത്തം 11,02,349 രൂപ പലിശയായി ലഭിക്കും. അതായത് 10 വർഷത്തെ കാലാവധിയ്ക്ക് ശേഷം മൊത്തം തുക 21,02,349 രൂപയാകും. എന്നാൽ 10 ലക്ഷം രൂപ 15 വർഷത്തേയ്ക്ക് നിക്ഷേപിച്ചാൽ പലിശയായി 20,48,297 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും. ഈ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നിങ്ങൾക്ക് ലഭിക്കുന്ന തുക 30,48,297 രൂപയായിരിക്കും. അതായത് 10 ലക്ഷം നിക്ഷേപിച്ചാൽ മൂന്നിരട്ടി ലാഭം നിങ്ങൾക്ക് ലഭിക്കും.
പലിശ നിരക്കുകൾ
1 വർഷത്തെ കാലാവധി - 6.9% വാർഷിക പലിശ
2 വർഷത്തെ കാലാവധി - 7.0% വാർഷിക പലിശ
3 വർഷത്തെ കാലാവധി - 7.1% വാർഷിക പലിശ
5 വർഷത്തെ കാലാവധി - 7.5% വാർഷിക പലിശ
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
