ഏത് പ്രായത്തിലും നിങ്ങൾക്ക് പണം സമ്പാദിക്കാം. എവിടെ നിക്ഷേപിക്കുന്നോ അതിനു അനുസരിച്ചായിരിക്കും നിക്ഷേപത്തിൻ്റെ വളർച്ചാ വേഗതയും. സുരക്ഷിതമായി സമ്പാദിക്കാൻ പദ്ധതിയിടുന്നവർക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളും റിക്കറിംഗ് ഡെപ്പോസിറ്റുകളും മികച്ച തിരഞ്ഞെടുപ്പായിരിക്കും. എന്നാൽ ഇവയിൽ രണ്ടിലും ഏതാണ് കൂടുതൽ നേട്ടം വാഗ്ദാനം ചെയ്യുന്നത്?
സ്ഥിര നിക്ഷേപങ്ങളിൽ ഒറ്റത്തവണയായി ഒരു വലിയ തുക നിക്ഷേപിക്കണം. എന്നാൽ റിക്കറിംഗ് ഡെപ്പോസിറ്റിൽ നിശ്ചിത കാലത്തേക്ക് എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കണം. ഈ രണ്ട് നിക്ഷേപ പദ്ധതിയെ കുറിച്ചും വിശദമായി അറിയാം;
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന ഈ എഫ്ഡി സ്കീം ഉയർന്ന പലിശ നിരക്കോടെ മികച്ച വരുമാനം ഉറപ്പാക്കുന്നു. പോസ്റ്റ് ഓഫീസ് പദ്ധതിയായതിനാൽ പൂർണമായും സുരക്ഷിതമാണ്. ഈ സ്ഥിര നിക്ഷേപത്തിൻ്റെ ഏറ്റവും വലിയ സവിശേഷത ഇതിൻ്റെ കാലാവധിയാണ്. നാല് കാലാവധിയിലാണ് ഈ നിക്ഷേപം പ്രവർത്തിക്കുന്നത്. 1,2,3,5 എന്നീ വർഷങ്ങളിലായി നിങ്ങൾക്ക് നിക്ഷേപിക്കാം. ഇതിന് വ്യത്യസ്ത പലിശ നിരക്കും നൽകും. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. നിക്ഷേപത്തിൻ്റെ പരമാവധി തുകക്ക് പരിധിയില്ല.

പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ നിലവിലെ പലിശ നിരക്കുകൾ
- 1 വർഷത്തെ കാലാവധി: 6.9 ശതമാനം
- 2 വർഷത്തെ കാലാവധി: 7 ശതമാനം
- 3 വർഷത്തെ കാലാവധി: 7.1 ശതമാനം
- 5 വർഷത്തെ കാലാവധി: 7.5 ശതമാനം.
പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്
ആർഡി എന്നറിയപ്പെടുന്ന റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതി 1 മുതൽ 5 വർഷം വരെയുള്ള കാലയളവിൽ അതായത് 60 മാസങ്ങളിലായി നിക്ഷേപിക്കാം. ഒറ്റയടിക്ക് പണം നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കാം. കാലാവധി അവസാനിക്കുമ്പോൾ മൊത്തം നിക്ഷേപത്തിനും പലിശ വരുമാനം ലഭിക്കും.
5 വർഷത്തെ കാലാവധിയാണെങ്കിലും ആവശ്യമെങ്കിൽ അടുത്ത 5 വർഷത്തേക്കും നിങ്ങൾക്ക് കാലാവധി നീട്ടാവുന്നതാണ്. പോസ്റ്റ് ഓഫീസ് ആർഡിയിൽ നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ആർഡി സ്കീമിനും നിക്ഷേപത്തിൻ്റെ പരാമവധി തുകക്ക് പരിധിയില്ല. 6.7 ശതമാനം വാർഷിക പലിശ നിരക്കാണ് നിലവിൽ പോസ്റ്റ് ഓഫീസ് ആർഡി വാഗ്ദാനം ചെയ്യുന്നത്.
ഈ രണ്ട് നിക്ഷേപങ്ങളും വ്യത്യസ്ത സ്വഭാവമുള്ളവയാണ്. 5 വർഷത്തെ കാലാവധിയിൽ ഈ രണ്ട് നിക്ഷേപത്തിലും ഒരുപോലെ നിക്ഷേപം നടത്തിയാൽ കൂടുതൽ തുക സമ്പാദിക്കാൻ ഏത് സ്കീമാണ് നല്ലത്? കണക്കുകൾ പരിശോധിക്കാം-
സ്ഥിര നിക്ഷേപത്തിൽ 5 ലക്ഷം നിക്ഷേപിക്കാം
പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 5 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 7,24,974 രൂപയാണ്. ഇവിടെ 5 വർഷത്തെ നിക്ഷേപത്തിൻ്റെ പലിശ നിരക്ക് പ്രതിവർഷം 7.5 ശതമാനമാണ്. അതിനാൽ 5 വർഷം കൊണ്ട് നിക്ഷേപകന് ലഭിക്കുന്ന മൊത്തം പലിശ വരുമാനം 2,24,974 രൂപയായിരിക്കും.
റിക്കറിംഗ് ഡെപ്പോസിറ്റിൽ പ്രതിമാസം 8,333 രൂപ നിക്ഷേപിക്കാം
പോസ്റ്റ് ഓഫീസ് ആർഡിയിൽ 5 വർഷത്തെ കാലാവധിയിൽ എല്ലാ മാസവും 8,333 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപം 4,99,980 രൂപയാണ്. ഏകദേശം 5 ലക്ഷത്തിന് തൊട്ടടുത്തായിരിക്കും മൊത്തം നിക്ഷേപം. ഇത് 5 വർഷം കൊണ്ട് 5,95,279 രൂപയായി വളരും. ഇവിടെ വാർഷിക പലിശ നിരക്ക് 6.7 ശതമാനമാണ്. അതിനാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 95,299 രൂപയാണ്.
ഇവിടെ നേട്ടം കൂടുതൽ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിന്നാണ് ലഭിക്കുന്നത്. അതിനു കാരണം ഉയർന്ന പലിശ നിരക്കാണ്. ആർഡി സ്കീമിനെ അപേക്ഷിച്ച് എഫ്ഡി ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിങ്ങൾക്ക് പ്രതിമാസം വലിയ തുക നിക്ഷേപിക്കാൻ സാധിച്ചാൽ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications