കത്തുകളോ മറ്റ് രേഖകളോ പരസ്പരം കൈമാറുന്നതിന് വേണ്ടി മാത്രമല്ല പോസ്റ്റ് ഓഫീസുകൾ. നിരവധി നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസിന് കീഴിൽ ഉണ്ട്. ഉറപ്പായ വരുമാനവും സുരക്ഷിതത്വവും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി), പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം (ആർഡി) എന്നിവ.
5 വർഷത്തെ നിക്ഷേപ കാലാവധി തിരഞ്ഞെടുക്കുമ്പോൾ പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ഇവയിൽ ഏതാണ് കൂടുതൽ വരുമാനം നൽകുക എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ട് പദ്ധതികളെക്കുറിച്ചും വിശദമായി മനസ്സിലാക്കാം.

പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡിപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്ന പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 4 വ്യത്യസ്ത കാലയളവിലാണ് ലഭിക്കുന്നത്. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര്‍ ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. 6.7 ശതമാനം മുതല്‍ 7.1 ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. ത്രൈമാസത്തില്‍ പലിശ നിരക്ക് പുനരവലോകനം ചെയ്യും. പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1, 2, 3, 5 വർഷങ്ങളിൽ എത്രയാകുമെന്ന് പരിശോധിക്കാം.
1 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി
ഒരു വർഷം പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഒരു വർഷത്തിന് ശേഷം, 7,081 രൂപ പലിശ ലഭിക്കും. അതായത് 1,07,081 രൂപ ഒരു വർഷത്തിന് ശേഷം തിരികെ ലഭിക്കും.
2 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി
2 വർഷത്തേക്ക് പോസ്റ്റ് ഓഫീസിൽ ഒരു ലക്ഷം രൂപയുടെ എഫ്ഡി നിക്ഷേപിക്കുമ്പോൾ 7 ശതമാനം പലിശ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, രണ്ട് വർഷത്തിന് ശേഷം, പലിശയായി 14,888 രൂപയും മൊത്തത്തിൽ 1,14,888 രൂപയും ലഭിക്കും.
3 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി
പോസ്റ്റ് ഓഫീസിൽ 3 വർഷത്തേക്ക് 1ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.1 ശതമാനം പലിശ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, 23,508 രൂപ പലിശ ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം ആകെ 1,23,508 രൂപ തിരികെ ലഭിക്കും.
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി
5 വർഷത്തേ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.5 ശതമാനം നിരക്കിൽ പലിശ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, 5 വർഷത്തിനുള്ളിൽ 44,995 രൂപ പലിശയായി ലഭിക്കും. അതായത് മൊത്തം വരുമാനം 1,44,995 രൂപ.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ സ്‌കീമുകളിൽ ഒന്നാണ് ആർ ഡി അക്കൗണ്ട് അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. നഷ്ട സാധ്യത കുറഞ്ഞതും, അതേസമയം വരുമാനം ഉറപ്പുനൽകുകയും ചെയ്യുന്ന സ്‌കീം ആണിത്. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാവിന് കുട്ടിയുടെ പേരില്‍ അക്കൗണ്ടെടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടും അനുവദിക്കും.
മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്ത് പരിഷ്കരിക്കുന്നതാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെയും രീതി. നിലവിൽ 6.70 ശതമാനം പലിശയാണ് നൽകുന്നത്.
1 ലക്ഷം നിക്ഷേപിച്ചാൽ എത്ര കിട്ടും
അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപ ആർഡിയിൽ നിക്ഷേപിക്കണമെന്നിൽ ഓരോ മാസവും 1666.66 രൂപ നിക്ഷേപിക്കണം. അതായത് 60 മാസം. ല ലഭിക്കുന്ന പലിശ 6.7 ശതമാനം നിരക്കിലാണ്. അങ്ങനെയെങ്കിൽ പലിശ ഇനത്തിൽ മാത്രം 18,943 രൂപ നേടാം. അതായത് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിലൂടെ അഞ്ചുവർഷം കൊണ്ട് ലഭിക്കുന്ന ആകെ വരുമാനം 1.19 ലക്ഷം രൂപ ആയിരിക്കും.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ മികച്ച വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപം തന്നെയാണ് നല്ലത്. എന്നാൽ വ്യത്യാസം, ഒരാൾക്ക് എഫ്‌ഡിയിൽ ഒറ്റത്തവണ നിക്ഷേപം നടത്തേണ്ടിവരുമ്പോൾ, ഒരു ആർഡി അവരെ പ്രതിമാസം ചെറിയ തുക നിക്ഷേപിക്കാൻ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications