സാധാരണക്കാരിലും നിക്ഷേപ സമ്പാദ്യ ശീലത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിലും അത് ശീലിപ്പിക്കുന്നതിലും പോസ്റ്റ് ഓഫീസ് നിർണയാക പങ്കു വഹിച്ചിട്ടുണ്ട്. വ്യത്യസ്ത വരുമാനമുള്ളവർക്ക് അവരുടെ വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് അതിവേഗം എത്തിച്ചേരാൻ പോസ്റ്റ് ഓഫീസ് പദ്ധതികളിലൂടെ സാധിക്കുന്നു. അപകട സാധ്യത കുറഞ്ഞ മികച്ച റിട്ടേൺസ് തിരയുന്ന നിക്ഷേപകർക്കുള്ള ഏറ്റവും മികച്ച പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റേത്. അതുകൊണ്ട് തന്നെയാണ് ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ മുഖമുദ്രയാകുന്നതും.
ഇത്തരത്തിൽ അപകട സാധ്യത കുറഞ്ഞ, മികച്ച ലാഭം ഉണ്ടാക്കി തരുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ പദ്ധതി. പ്രതിമാസം 1500 രൂപ മുതല്‍ നിക്ഷേപിച്ച് മെച്യൂരിറ്റിയിലെത്തുമ്പോള്‍ 31 മുതല്‍ 35 ലക്ഷം വരെ നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ചെറിയ വരുമാനക്കാർക്കും വലിയ സമ്പാദ്യം കെട്ടിപടുക്കാൻ ഇതിലൂടെ സാധിക്കുന്നു. പദ്ധതിയെക്കുറിച്ച് വിശദമായി വായിക്കാം.
നിക്ഷേപത്തിനുള്ള പ്രായ പരിധി
19 മുതല്‍ 55 വയസ് വരെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ പദ്ധതിയില്‍ പണം നിക്ഷേപിക്കാം. ഈ പദ്ധതി പ്രകാരമുള്ള കുറഞ്ഞ ഇന്‍ഷുറന്‍സ് തുകയെന്നത് 1000 മുതല്‍ 10 ലക്ഷം വരെയാണ്. പ്രതിമാസം, മൂന്ന് വര്‍ഷത്തിലൊരിക്കല്‍, ആറ് മാസത്തില്‍ ഒരിക്കല്‍, വാര്‍ഷിക എന്നിങ്ങനെയാണ് നിക്ഷേപകരില്‍ നിന്നും പണം സ്വീകരിക്കുന്നത്. പ്രീമിയം പെയ്മെന്റിന്റെ കാര്യത്തില്‍ 30 ദിവസത്തെ ഗ്രേസ് പിരിയഡും അനുവദനീയമാണ്.

അതേസമയം പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് പണം കൊളാറ്ററലായി കടം വാങ്ങാനും സാധിക്കും. ഇതിന് പുറമെ, എന്റോള്‍ ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ പോളിസി ക്യാന്‍സല്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. എന്നിരുന്നാലും സറന്‍ഡര്‍ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് ലാഭമുണ്ടാക്കാന്‍ സാധിക്കില്ല.
ദിവസവും 50 രൂപ നിക്ഷേപിച്ച് 35 ലക്ഷം
ഒരു നിക്ഷേപന് തന്റെ 19-ാം വയസ് മുതല്‍, 10 ലക്ഷത്തിന്റെ സ്കീമില്‍ പണം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ പ്രതിമാസം അടയ്ക്കേണ്ടി വരിക 1515 രൂപയായിരിക്കും. അങ്ങനെ വരുമ്പോള്‍ 55-ാം വയസില്‍ 31.60 ലക്ഷം രൂപയാകും ലഭിക്കുക. മാസം 1463 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 58-ാം വയസില്‍ 33.40 ലക്ഷം രൂപയും 1411 രൂപ നിക്ഷേപിച്ചാല്‍ 60-ാം വയസില്‍ 34.60 ലക്ഷം രൂപയും ലഭിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
