A Oneindia Venture

899 രൂപ മാറ്റിവെക്കാനുണ്ടോ? കുറഞ്ഞ പ്രീമിയത്തിൽ 15 ലക്ഷത്തിന്റെ കവറേജ് കിട്ടും, ഈ ആരോ​ഗ്യ ഇൻഷുറൻസിൽ ചേരാം?

സാമ്പത്തിക സുരക്ഷക്കൊപ്പം ആരോ​ഗ്യ സുരക്ഷവും പ്രധാനമാണ്. അതിനാൽ തന്നെ നിർബന്ധമായും ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. പക്ഷേ ഉയർന്ന പ്രീമിയം കാരണം ഇൻഷുറൻസ് സ്കീമുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല. പ്രതിമാസ ശമ്പളം വാങ്ങുന്നവർക്ക് പോലും ഈ പ്രീമിയം തുകകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ പ്രതിവർഷം വെറും 899 രൂപയ്ക്ക് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയാലോ?

അതെ 15 ലക്ഷം രൂപയുടെ ആരോ​ഗ്യ ഇൻഷുറൻസിന് നിങ്ങൾ പ്രതിവർഷം 899 രൂപ മാത്രം മതി. ഈ പോളിസി എവിടെ കിട്ടും? പോസ്റ്റ് ഓഫീസിൻ്റെ ആരോ​ഗ്യ ഇൻഷുറൻസാണ് ഇത്. ഏതൊരു സാധാരണക്കാരൻ്റെയും സാമ്പത്തിക സ്ഥിതി പരി​ഗണിച്ചു കൊണ്ടാണ് പോസ്റ്റ് ഓഫീസിൻ്റെ ഈ ഇൻഷുറൻസ് സ്കീം വികസിപ്പിച്ചിരിക്കുന്നത്.

പോസ്റ്റ് ഓഫീസ് ഇൻഷുറൻസ് സ്കീം

പോസ്റ്റ് ഓഫീസ് ആരോ​ഗ്യ ഇൻഷുറൻസ് സ്കീം ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴിയാണ് ഉറപ്പാക്കുന്നത്. 15 ലക്ഷത്തിൻ്റെ പരിരക്ഷ ഉറപ്പാക്കാൻ പ്രതിവർഷം 899 രൂപ മാത്രം മതി. ​​ഗ്രാമപ്രദേശങ്ങളിലേക്കും മികച്ച ആരോ​ഗ്യ ഇൻഷുറൻസ് പോളിസികൾ എത്തുക്കുകയും സാധാരണക്കാർക്ക് പരിരക്ഷ ഉറപ്പാക്കുവാനുമാണ് ഈ പോസ്റ്റ് ഓഫീസ് ഇൻഷുറൻസ് സ്കീം ലക്ഷ്യം വെക്കുന്നത്. അതിനായി കുറ‍‍ഞ്ഞ പ്രീമിയത്തിലൂടെ മികച്ച കവറേജ് നൽകുവാൻ പോസ്റ്റ് ഓഫീസ് ശ്രദ്ധിക്കുന്നു.

ഇവിടെ 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പോളിസിയിൽ അപേക്ഷിക്കാം. മാത്രമല്ല ജനിച്ച് 91 ദിവസത്തിനു ശേഷമുള്ള കുട്ടികൾക്കും പദ്ധതിയുടെ ഭാ​ഗമാവാം. മറ്റേതെങ്കിലും ഇൻഷുറൻസ് സ്കീമിൻ്റെ ഭാ​ഗമായവർക്കും ഇവിടെ ചേരാം. പക്ഷേ നിലവിൽ വലിയ അസുഖങ്ങൾ ഉള്ളവർക്ക് ഈ പോളിസിയിൽ ചേരാൻ സാധിക്കില്ല.

899 രൂപ മാറ്റിവെക്കാനുണ്ടോ? കുറഞ്ഞ പ്രീമിയത്തിൽ 15 ലക്ഷത്തിന്റെ കവറേജ് കിട്ടും

എങ്ങനെ ഈ പോളിസി എടുക്കാം?

എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം നൽകുന്നില്ല. ഇന്ത്യൻ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് അഥവാ ഐപിപിബി വഴിയാണ് ഈ ആരോ​ഗ്യ ഇൻഷുറൻസിന് അപേക്ഷിക്കുന്നത്. നിങ്ങൾക്ക് നേരത്തെ പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് ഇല്ലെങ്കിൽ അധികമായി 200 രൂപ കൂടെ അടച്ച് അക്കൗണ്ട് ആരംഭിക്കാം.

മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് എളുപ്പത്തിൽ അപേക്ഷിക്കാൻ സാധിക്കും. മാത്രമല്ല വളരെ കുറഞ്ഞ പ്രീമിയം തുക മാത്രമേ അടക്കേണ്ടി വരികയുള്ളു. നിങ്ങളുടെ പോസ്റ്റ്മാൻ വഴിയും ഈ സ്കീമിൽ ചേരാം.

വ്യത്യസ്ത പ്ലാനുകൾ

പ്രധാനമായും നാല് തരത്തിലുള്ള ഇൻഷുറൻസ് പ്ലാനുകളാണ് പോസ്റ്റ് ഓഫീസ് വാ​ഗ്ദാനം ചെയ്യുന്നത്. ഇവിടെ 899 രൂപയുടെ സ്കീം വ്യക്തി​ഗത പ്ലാനാണ്. അതിനു പുറമേ ഭാര്യക്കും ഭർത്താവിനും ഒരുമിച്ചുള്ള പ്ലാൻ എടുത്താൽ പ്രതിവർഷം 1,399 രൂപ അടക്കേണ്ടി വരും. ഭാ​ര്യയും ഭർത്താവും ഒരു കുട്ടിയും പ്ലാനിൽ ചേർന്നാൽ പ്രതിവർഷം 1,799 രൂപ അടക്കേണ്ടി വരും. എന്നാൽ ഭാര്യയും ഭർത്താവും, രണ്ടു കുട്ടികളും ഒരുമിച്ച് പരിരക്ഷ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ പ്ലാനിൻ്റെ പ്രീമിയം തുക 2,199 രൂപയായിരിക്കും.

ഇൻഷുറൻസ് പോളിസിക്ക് ആവശ്യമായ രേഖകൾ

  • തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കുക.
  • മേൽവിലാസ തെളിവിനായി റേഷൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി എന്നിവയിൽ ഒന്ന് നൽകാം.
  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അല്ലെങ്കിൽ പാസ്ബുക്കിൻ്റെ പകർപ്പ് എന്നിവയും സമർപ്പിക്കണം

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X