നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഈ സന്തോഷ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പല നിയമങ്ങളിലും പോസ്റ്റ് ഓഫീസ് മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള
നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഈ സന്തോഷ വാര്‍ത്ത നിങ്ങള്‍ക്കുള്ളതാണ്. നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പല നിയമങ്ങളിലും പോസ്റ്റ് ഓഫീസ് മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളില്‍ നിന്ന് അക്കൗണ്ട് ഉടമയ്ക്ക് പിന്‍വലിക്കുവാന്‍ സാധിക്കുന്ന തുകയുടെ പരിധിയിലും പോസ്റ്റ് ഓഫീസ് വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതുവഴി പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ക്ക് ബാങ്ക് നിക്ഷേപങ്ങളുമായി മത്സരിക്കുവാന്‍ സാധിക്കും. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ഉയരുകയും ചെയ്യും.
ദിവസം 20,000 രൂപ വരെ പിന്‍വലിക്കാം
ഇപ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്ക് ഗ്രാമീണ്‍ ഡാക് സേവ ശാഖയില്‍ നിന്നും ഒരു ദിവസം 20,000 രൂപ വരെ പിന്‍വലിക്കുവാന്‍ സാധിക്കും. നേരത്തേ ഈ പിന്‍വലിക്കല്‍ പരിധി ദിവസം 5,000 രൂപ എന്നതായിരുന്നു. ഇതിന് പുറമേ, ഒരു ശാഖാ പോസ്റ്റ് മാസ്റ്ററും (ബിപിഎം) ഒരു ദിവസം അക്കൗണ്ടില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപ ഇടപാടുകള്‍ സ്വീകരിക്കുകയില്ല എന്നും പുതിയ നിയമ പ്രകാരം വ്യക്തമാക്കുന്നു. അതായത് ഒരു അക്കൗണ്ടില്‍ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളിലുള്ള പണ ഇടപാടുകള്‍ സാധ്യമല്ല എന്നര്‍ഥം.
പിന്‍വലിക്കലും നിക്ഷേപവും നിശ്ചിത ഫോറത്തിലൂടെ മാത്രം
പിപിഎഫ്, കെവിപി, എന്എസ്സി നിയമങ്ങളിലും മാറ്റം വന്നിട്ടുണ്ട്. പുതിയ നിയമ പ്രകാരം, സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പുറമേ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്), മന്ത്ലി ഇന്‍കം സ്കീം (എംഐഎസ്), കിസാന്‍ വികാസ് പത്ര (കെവിപി), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്എസ്സി) പദ്ധതികള്‍ക്കും ചെക്ക് നിക്ഷേപങ്ങള്‍ സാധ്യമാണ്. നിശ്ചിത ഫോറത്തിലൂടെ മാത്രമേ തുകയുടെ പിന്‍വലിക്കലും നിക്ഷേപവും സാധ്യമാവുകയുള്ളൂ.
അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജ്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 4 ശതമാനമാണ്. പോസ്റ്റ് ഓഫീസില്‍ ആരംഭിക്കുന്ന സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയായി 500 രൂപ നിലനിര്‍ത്തുകയും വേണം. ഇനി നിങ്ങളുടെ അക്കൗണ്ടിലുള്ള തുക 500 രൂപയ്ക്ക് താഴെയാണെങ്കില്‍ അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജായി 100 രൂപ ഈടാക്കുന്നതാണ്.
വിവിധ പ്ലാനുകള്‍
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, 5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. പോസ്റ്റ് ഓഫീസ് ഫിക്സ്ഡ് ഡിപ്പോസിറ്റ് അക്കൗണ്ട്, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, 15 വര്‍ഷ കാലയളവുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്ന വിവിധ പ്ലാനുകള്‍.
നിരവധി സേവിംഗ്സ് സ്കീമുകള്‍
തപാല്‍ വകുപ്പ് ഒരാള്‍ക്ക് തിരഞ്ഞെടുക്കാവുന്ന പ്രയോജനകരമായ നിരവധി സേവിംഗ്സ് സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റോഫീസുകള്‍ക്ക് കീഴിലുള്ള സേവിംഗ് സ്കീമുകളില്‍ ചേരുന്നതും വളരെയെളുപ്പമാണ്. ഇത് ഗ്രാമീണ, നഗര നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമാണ്. മാന്യമായ സ്ഥിര വരുമാനവും റിസ്ക് എടുക്കാന്‍ താത്പര്യം കുറഞ്ഞ വ്യക്തിയുമാണ് നിങ്ങളെങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തന്നെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 4.0 ശതമാനം
1 വര്‍ഷത്തെ ടിഡി അക്കൗണ്ട് 5.5 ശതമാനം,
2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 5.5 ശതമാനം
5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് 6.7 ശതമാനം
5 വര്‍ഷ റെക്കറിംഗ്് നിക്ഷേപങ്ങള്‍ 5.8 ശതമാനം
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം 7.4 ശതമാനം
പിപിഎഫ് നിക്ഷേപം 7.1 ശതമാനം
കിസ്സാന്‍ വികാസ് പത്ര - 6.9 ശതമാനം
സുകന്യ സമൃദ്ധി അക്കൗണ്ട് 7.6 ശതമാനം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
